Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Tue 14th May 2024
 
 
UK Special
  Add your Comment comment
ജൂനിയര്‍ ഡോക്ടര്‍മാരും സമരത്തിലേക്ക്, എന്‍എച്ച്എസ് കൂടുതല്‍ പ്രതിസന്ധിയിലേക്ക്
reporter

 ലണ്ടന്‍: എന്‍എച്ച്എസില്‍ നടുവൊടിക്കുന്ന സേവനങ്ങള്‍ നല്‍കിയിട്ടും പര്യാപ്തമായ തോതില്‍ ശമ്പളം നല്‍കുന്നില്ലെന്ന് പരാതിപ്പെട്ട് നഴ്സുമാര്‍ സമരത്തിന് ഇറങ്ങാന്‍ ഒരുങ്ങുകയാണ്. ഇതിന് പിന്നാലെ എന്‍എച്ച്എസിലെ പല തൊഴില്‍ വിഭാഗങ്ങളും സമരനടപടികളെ കുറിച്ച് ആലോചന നടത്തുന്നുണ്ട്. ഇപ്പോള്‍ ജൂനിയര്‍ ഡോക്ടര്‍മാരാണ് ന്യൂഇയറില്‍ പണിമുടക്കുന്നതിനെ കുറിച്ച് ബാലറ്റിംഗ് നടത്തുമെന്ന് പ്രഖ്യാപിച്ചിരിക്കുന്നത്.എല്ലാ ഓപ്ഷനുകളും പരിശോധിക്കുന്നതായി വ്യക്തമാക്കിയ ബ്രിട്ടീഷ് മെഡിക്കല്‍ അസോസിയേഷന്‍ പണിമുടക്ക് സംഭവിക്കാന്‍ സാധ്യതയുള്ളതായി കൂട്ടിച്ചേര്‍ത്തു. അടിയന്തര ചര്‍ച്ചകള്‍ നടത്താന്‍ ഹെല്‍ത്ത് സെക്രട്ടറി സ്റ്റീവ് ബാര്‍ക്ലെയോട് ബിഎംഎ ആവശ്യപ്പെട്ടു. വിന്ററില്‍ കൂടുതല്‍ എന്‍എച്ച്എസ് സമരങ്ങള്‍ ഒഴിവാക്കാനുള്ള അവസരം പ്രയോജനപ്പെടുത്താനാണ് ബിഎംഎ ഓഫര്‍ പറയുന്നത്. ജൂനിയര്‍ ഡോക്ടര്‍മാര്‍ക്ക് 26 ശതമാനം ശമ്പള വര്‍ദ്ധനവ് നല്‍കണമെന്നാണ് ബിഎംഎ ആവശ്യപ്പെടുന്നത്.

തുടക്ക ശമ്പളം 30,000 പൗണ്ടിന് അടുത്ത് ലഭിക്കുന്നവരാണ് ഈ വിഭാഗം. ശമ്പളവര്‍ദ്ധനവിലൂടെ പരിശീലനത്തിന്റെ ആദ്യ വര്‍ഷം 7800 പൗണ്ട് അധികം ലഭിക്കുമെന്നാണ് കണക്ക്. എന്നാല്‍ ശമ്പളങ്ങള്‍ 60,000 പൗണ്ട് വരെയും എത്തും.എന്നാല്‍ അടുത്ത് പ്രഖ്യാപിച്ച ശമ്പള വര്‍ദ്ധന ഓഫറുകളില്‍ നം.10 ജൂനിയര്‍ ഡോക്ടര്‍മാര്‍ക്ക് 2 ശതമാനമാണ് ഓഫര്‍ ചെയ്തത്. ഇത് ഡോക്ടര്‍മാരുടെ ധാര്‍മ്മികത ഇല്ലാതാക്കുമെന്ന് യൂണിയന്‍ ആരോപിക്കുന്നു. ജീവനക്കാരുടെ എണ്ണം കുറയ്ക്കാനും, രോഗികളുടെ പരിചരണം മോശമാക്കാനുമാണ് ഇത് സഹായിക്കുകയെന്നും ബിഎംഎ ഭയപ്പെടുന്നു.ഇതിന് മുന്‍പ് 2016-ലാണ് ഇംഗ്ലണ്ടിലെ ജൂനിയര്‍ ഡോക്ടര്‍മാര്‍ സമരത്തിന് ഇറങ്ങിയത്. ആദ്യ നാല് മാസങ്ങളില്‍ ഓരോ ദിവസം വീതമായിരുന്നു സമരം നടത്തിയത്. 300,000 ഔട്ട്പേഷ്യന്റ് അപ്പോയിന്റ്മെന്റുകളാണ് അന്ന് റദ്ദാക്കിയത്.

 
Other News in this category

 
 




 
Close Window