Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Tue 14th May 2024
 
 
UK Special
  Add your Comment comment
യുകെ ശൈത്യത്തിലേക്ക്, മഞ്ഞുവീഴ്ച ആരംഭിച്ചു
reporter

ലണ്ടന്‍: കാലാവസ്ഥാ മാറ്റം സൂചിപ്പിച്ചു യുകെ തണുപ്പിലേക്ക്. ആഴ്ചാവസാനത്തോടെ മഞ്ഞു വീഴ്ച ചിലയിടങ്ങളില്‍ ശക്തമായി തുടങ്ങിയേക്കും. ഇന്ന് മിക്കയിടങ്ങളിലും താപനില അഞ്ച് ഡിഗ്രി സെല്‍ഷ്യസിലെത്തും. തണുത്തു തുടങ്ങിയ അന്തരീക്ഷം അടുത്തയാഴ്ചയോടു കൂടി മഞ്ഞില്‍ പുതയും. ശനിയാഴ്ചയോടെ വടക്കന്‍ ഇംഗ്ലണ്ടിന്റെ മലനിരകളില്‍ മഞ്ഞ് വീണു തുടങ്ങും. അടുത്തയാഴ്ചയോടെ ഇംഗ്ലണ്ടിന്റേയും സ്‌കോട്ട്ലന്റിലേയും ഉയര്‍ന്ന പ്രദേശങ്ങളില്‍ മഞ്ഞു വീഴ്ച കനക്കും. ഈ ആഴ്ച മഴ ഇനിയും ശക്തമായാല്‍ പലയിടത്തും വെള്ളപ്പൊക്കം ഉണ്ടാവും. അടുത്ത രണ്ടു ദിവസത്തേക്ക് ബ്രിട്ടന്റെ പല ഭാഗത്തും മഴ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. വെള്ളപ്പൊക്കവും ഗുരുതര സാഹചര്യവുമാണ് പ്രവചിച്ചിരിക്കുന്നത്. സ്‌കോട്ലന്റില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

സ്‌കോട്ലന്‍ഡില്‍ മൂന്ന് വെള്ളപ്പൊക്ക മുന്നറിയിപ്പും 43 ഫ്ലഡ് അലേര്‍ട്ടും എന്‍വിറോണ്‍മെന്റ് ഏജന്‍സി പുറപ്പെടുവിച്ചിട്ടുണ്ട്. റോഡുകളിലും വീടുകളിലും ബിസിനസ് സ്ഥാപനങ്ങളിലും വെള്ളം കയറിയേക്കുമെന്നും ഗതാഗത സംവിധാനം തടസ്സപ്പെട്ടേക്കുമെന്നും മുന്നറിയിപ്പുണ്ട്. ബര്‍മിങ്ഹാം, ലിങ്കണ്‍ ആന്‍ഡ് ഹള്‍ മുതല്‍ നോര്‍ത്ത് വെയില്‍സ് വരെയും, ലിവര്‍പൂള്‍, മാഞ്ചസ്റ്റര്‍, ഈസ്റ്റ് കോസ്റ്റ് മുതല്‍ സ്‌കോട്ടിഷ് ബോര്‍ഡര്‍ വരെയും മഴ പ്രവചിച്ചിട്ടുണ്ട്. ഞായര്‍. തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ രാവിലെ താപനില അഞ്ച് ഡിഗ്രി സെല്‍ഷ്യസിലേക്ക് താഴും. ലണ്ടനില്‍ 10 ഡിഗ്രി സെല്‍ഷ്യസ് ആയിരിക്കും കാലാവസ്ഥ. ഈ ആഴ്ച ഉണ്ടായ മഴയില്‍ യാര്‍ക്ക് ഷെയറിലെ 1500വീടുകളില്‍ വൈദ്യുതി വിച്ചേദിക്കപ്പെട്ടു. വൈദ്യുതി ഇല്ലാത്തതിനാല്‍ ഈ പ്രദേശങ്ങളിലെ സ്‌കൂളുകളും അടച്ചിടേണ്ടി വന്നു.

 
Other News in this category

 
 




 
Close Window