|
|
|
|
|
| റുവാന്‍ഡ ബില്‍: ലീ ആന്‍ഡേഴ്‌സണ്‍ ടോറി ഡെപ്യൂട്ടി ചെയര്‍മാന്‍ സ്ഥാനം രാജിവച്ചു |
ലണ്ടന്‍: ഋഷി സുനകിന്റെ റുവാന്‍ഡ ബില്ലിനോട് വിമുഖത പ്രകടിപ്പിച്ച് രണ്ട് ടോറി പാര്‍ട്ടി അംഗങ്ങള്‍ രാജിവച്ചു. ഡപ്യൂട്ടി ചെയര്‍മാരായ ലീ ആന്‍ഡേഴ്‌സണും ബ്രണ്ടന്‍ ക്ലാര്‍ക്ക്-സ്മിത്തുമാണ് രാജിവച്ചത്. പ്രധാനമന്ത്രിയായതിന് ശേഷം ഋഷി സുനക് മന്ത്രിസഭാ നേരിടുന്ന ഏറ്റവും വലിയ കലാപമാണ് നിലവില്‍ നടക്കുന്നത്. പ്രതിപക്ഷത്തോടൊപ്പം 30 ടോറി പ്രവര്‍ത്തകര്‍ വോട്ട് ചെയ്താല്‍ ബില്‍ നിരസിക്കപെടും. ഇതൊക്കെ ആണ് സ്ഥിതിയെങ്കിലും ബുധനാഴ്ച നടക്കുന്ന വോട്ടെടുപ്പില്‍ ബില്‍ മൊത്തത്തില്‍ പാസാകുമെന്ന വിശ്വാസത്തിലാണ് പ്രധാനമന്ത്രിയുടെ ഓഫീസ്. അഭയാര്‍ത്ഥികളെ റുവാണ്ടയിലേക്ക് അയക്കാനും ചെറിയ ബോട്ടുകളില്‍ ചാനല്‍ കടക്കുന്നതില്‍ നിന്ന് ആളുകളെ പിന്തിരിപ്പിക്കാനുമുള്ള ഗവണ്‍മെന്റിന്റെ |
|
Full Story
|
|
|
|
|
|
|
| ഉയര്‍ന്ന കാര്‍ ഇന്‍ഷൂറന്‍സ് യുവ ഡ്രൈവര്‍മാര്‍ക്ക് തിരിച്ചടിയാകുന്നു, വര്‍ധന ആയിരം പൗണ്ടിനടുത്ത് |
ലണ്ടന്‍: ഉയര്‍ന്ന കാര്‍ ഇന്‍ഷുറന്‍സില്‍ ഏറ്റവും കൂടുതല്‍ വലയുന്നത് യുവ ഡ്രൈവര്‍മാരാണെന്ന് റിപ്പോര്‍ട്ട്. പലര്‍ക്കും ഏകദേശം £3,000 പ്രീമിയം വരെ നല്‍കേണ്ടി വരുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ശരാശരി 17-20 വയസ് പ്രായമുള്ളവരുടെ ഇന്‍ഷുറന്‍സ് കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 1,000 പൗണ്ടിലധികം വര്‍ദ്ധിച്ചതായി അന്വേഷണത്തില്‍ കണ്‍ഫ്യൂസ്ഡ് ഡോട്ട് കോം എന്ന സ്ഥാപനം തയാറാക്കിയ റിപ്പോര്‍ട്ടില്‍ കണ്ടെത്തി. ഈ വര്‍ഷം ശരാശരി ഡ്രൈവര്‍മാര്‍ക്ക് കാര്‍ ഇന്‍ഷുറന്‍സില്‍ 58% കൂടുതല്‍ നല്‍കേണ്ടി വരുന്നുണ്ട്. കോവിഡിന് ശേഷമുള്ള ക്ലെയിമുകളും ഉയര്‍ന്ന ജീവിത ചിലവുകളുമാണ് ഇതിന് കാരണമെന്ന് കണ്‍ഫ്യൂസ്ഡ് ഡോട്ട് കോം പറയുന്നു.
സെക്കന്‍ഡ് |
|
Full Story
|
|
|
|
|
|
|
| ബ്രിട്ടനില്‍ പണപ്പെരുപ്പം വീണ്ടും താഴുമെന്ന് റിപ്പോര്‍ട്ട് |
ലണ്ടന്‍: യുകെയിലെ പതിവ് ശമ്പള വര്‍ദ്ധന നവംബര്‍ വരെയുള്ള മൂന്ന് മാസങ്ങളില്‍ 6.6 ശതമാനത്തിലേക്ക് താഴ്ന്നതായി ഓഫീസ് ഫോര്‍ നാഷണല്‍ സ്റ്റാറ്റിസ്റ്റിക്സ് കണക്കുകള്‍. പ്രതീക്ഷിച്ച നിലയില്‍ ശമ്പളവര്‍ദ്ധന തണുക്കുന്നത് ബ്രിട്ടന്റെ പണപ്പെരുപ്പത്തില്‍ അനുഗ്രഹമായി മാറുകയാണ്. ഇതിന് മുന്‍പുള്ള മൂന്ന് മാസങ്ങളില്‍ ശമ്പള വര്‍ദ്ധന 7.2 ശതമാനത്തിലായിരുന്നു. ശമ്പള സമ്മര്‍ദം കുറയുന്നത് പലിശ നിരക്ക് കുറയ്ക്കുന്നത് നേരത്തെയാക്കാനുള്ള നീക്കം ത്വരിതപ്പെടുത്തും. ഇതോടെ രാജ്യത്തിന്റെ പണപ്പെരുപ്പ നിരക്ക് ഈ മാസം 3.8 ശതമാനത്തിലേക്ക് താഴുമെന്നാണ് സാമ്പത്തിക വിദഗ്ധര്‍ കരുതുന്നത്. സ്പ്രിംഗ് സീസണില്‍ ബാങ്ക് ഓഫ് ഇംഗ്ലണ്ട് ലക്ഷ്യമിടുന്ന 2% നിരക്ക് സാധ്യമാണെന്നും ഇവര്‍ പ്രവചിക്കുന്നു.
|
|
Full Story
|
|
|
|
|
|
|
| രാജ്യം കൊടും തണുപ്പിലേക്ക്, അര്‍ധരാത്രി താപനില മൈനസ് 15 ലേക്ക് |
ലണ്ടന്‍: യുകെയില്‍ ശൈത്യത്തിന്റെ തോത് വര്‍ദ്ധിപ്പിച്ച് കൊണ്ട് തണുപ്പേറിയ രാത്രികള്‍ തുടരുന്നു. താപനില യുകെയിലെ ചില ഭാഗങ്ങളില്‍ രാത്രിയോടെ -15 സെല്‍ഷ്യസ് വരെ റെക്കോര്‍ഡ് താഴ്ച രേഖപ്പെടുത്തുമെന്നാണ് മുന്നറിയിപ്പ്. സ്‌കോട്ട്ലണ്ട്, നോര്‍ത്തേണ്‍ ഇംഗ്ലണ്ട്, നോര്‍ത്ത് വെയില്‍സിലെ ഭാഗങ്ങളില്‍ എന്നിവിടങ്ങളില്‍ വ്യാഴാഴ്ച വരെ മഞ്ഞിനും, ഐസിനുമുള്ള മഞ്ഞജാഗ്രതയാണ് നല്‍കിയിരിക്കുന്നത്. ഡിസംബര്‍ 3ന് രേഖപ്പെടുത്തിയ ശൈത്യകാല റെക്കോര്‍ഡായ -12.5 സെല്‍ഷ്യസ് ഇന്ന് രാത്രി തിരുത്തപ്പെടുമെന്നാണ് കരുതുന്നത്. രാവിലെ -9 സെല്‍ഷ്യസിലെത്തിയ താപനില രാത്രിയോടെ -15 സെല്‍ഷ്യസില്‍ എത്തുമെന്നാണ് മുന്നറിയിപ്പ്. തണുപ്പേറിയ ആര്‍ട്ടിക് കാറ്റ് വീശിയതോടെ നൂറിലേറെ സ്‌കൂളുകള്‍ വിവിധ |
|
Full Story
|
|
|
|
|
|
|
| റുവാന്‍ഡ ഇമിഗ്രേഷന്‍ ബില്ലിനെതിരേ 60 ടോറി എംപിമാര്‍ രംഗത്ത് |
ലണ്ടന്‍: ബ്രിട്ടനില്‍ മന്ത്രിസഭ നിലംപതിക്കുമോ? ഈ ചോദ്യത്തിനുള്ള ഉത്തരം ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ അറിയാം. വിവാദമായ റുവാന്‍ഡ ഇമിഗ്രേഷന്‍ ബില്‍ സഭയില്‍ വീണ്ടും അവതരിപ്പിക്കുമ്പോള്‍ 60 ടോറി എംപിമാര്‍ വിമതനീക്കം നടത്തി ബില്ലിനെ പൊട്ടിക്കുമെന്നാണ് ഭീഷണി. ഇത് അതിജീവിക്കാന്‍ ഋഷി സുനാകിന് സാധിക്കാതെ പോയാല്‍ മന്ത്രിസഭ പിരിച്ചുവിട്ട് പൊതുതെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുമെന്നാണ് സൂചന. പാര്‍ട്ടിയുടെ വൈസ് ചെയര്‍മാന്‍മാരായ ലീ ആന്‍ഡേഴ്സണും, ബ്രെന്‍ഡന്‍ ക്ലാര്‍ക്ക് സ്മിത്തും നിയമം കര്‍ശനമാക്കണമെന്ന് ആവശ്യപ്പെട്ട് രാജിവെച്ചത് പ്രധാനമന്ത്രിക്ക് അവസാനനിമിഷം തിരിച്ചടിയായി. മുന്‍ ക്യാബിനറ്റ് മന്ത്രിമാര്‍ ഉള്‍പ്പെടെ 60 എംപിമാരാണ് നിയമം കടുപ്പിച്ച് യൂറോപ്യന്‍ |
|
Full Story
|
|
|
|
|
|
|
| യുകെയില്‍ നിന്നു നാട്ടിലെത്തിയ മലയാളി വനിതാ ഡോക്ടര്‍ അറസ്റ്റില്‍: ഒന്നര കോടി കബളിപ്പിച്ചത് ആയുര്‍വേദ ആശുപത്രിയില്‍ |
|
യുകെയില്‍ നിന്നു നാട്ടിലെത്തിയ ഡോക്ടര്‍ അറസ്റ്റില്‍. കോതമംഗലം തൃക്കാരിയൂര്‍ വെളിയത്ത് വിനായകം ഡോ. ലക്ഷ്മി നായര്‍ (25) ആണ് അറസ്റ്റിലായത്. യുകെയില്‍ ഡോക്ടറായി ജോലി ചെയ്യുകയായിരുന്ന ഡോ. ലക്ഷ്മി ഡിസംബര്‍ 28ന് നിശ്ചയിച്ചിരുന്ന വിവാഹത്തിനായാണ് നാട്ടില്‍ എത്തിയത്. വ്യാജ ഡിജിറ്റല്‍ രേഖകള്‍ സൃഷ്ടിച്ചും സോഫ്റ്റ്വെയറില്‍ കൃത്രിമം നടത്തിയും ആയുര്‍വേദ ഉപകരണ നിര്‍മാണ കമ്പനിയില്‍ നിന്ന് ഒന്നരക്കോടിയോളം രൂപ തട്ടിയെന്നാണ് ലക്ഷ്മിക്ക് എതിരേയുള്ള പരാതി. ലക്ഷ്മിയുടെ അമ്മ രാജശ്രീ എസ്. പിള്ള (52)യേയും പോലീസ് അറസ്റ്റ് ചെയ്തു.
ആയുര്‍വേദ ഉപകരണങ്ങള്‍ നിര്‍മിച്ച് വിദേശങ്ങളില്‍ ഉള്‍പ്പെടെ വില്‍പന നടത്തുന്ന ദ്രോണി ആയുര്‍വേദാസിന്റെ മൂവാറ്റുപുഴയിലെ ഓഫിസിലാണു കൃത്രിമം നടത്തി പണം തട്ടിയത്. കമ്പനിയിലെ അക്കൗണ്ട്‌സ് |
|
Full Story
|
|
|
|
|
|
|
| കൊടും മഞ്ഞിനു പുറമേ ആര്‍ട്ടിക് മേഖലയില്‍ നിന്നു തണുത്ത കാറ്റും: ബുധന്‍, വ്യാഴം ദിവസങ്ങള്‍ തണുത്തുറയും |
|
ആര്‍ട്ടിക് കാറ്റ് സൗത്ത് മേഖലയില്‍ നിന്നും പ്രവേശിക്കുന്നതോടെ തണുപ്പും, മഞ്ഞുവീഴ്ചയും കഠിനമാകും.
മഴ, ആലിപ്പഴം, മഞ്ഞ് എന്നിവ നോര്‍ത്ത് മേഖലയിലാണ് പടരുക. ഇതോടെ റോഡുകളില്‍ ഐസ് നിറയുകയും ചെയ്യും. നോര്‍ത്തേണ്‍ സ്‌കോട്ട്ലണ്ടില്‍ 20 സെന്റിമീറ്റര്‍ വരെയുള്ള മഞ്ഞുവീഴ്ചയാണ് കാലാവസ്ഥാ നിരീക്ഷകര്‍ പ്രവചിക്കുന്നത്. മറ്റിടങ്ങളിലാകട്ടെ വെയിലും, ഉണക്കുമുള്ള കാലാവസ്ഥയും ലഭിക്കും.
ലണ്ടനിലെയും, ഹോം കൗണ്ടികളിലെയും ജനങ്ങള്‍ ഉറക്കം ഉണരുന്നത് -4 സെല്‍ഷ്യസിലേക്കായിരിക്കും. ഇന്നലെ രാത്രി സ്‌കോട്ട്ലണ്ടിലെ ടുളോക് ബ്രിഡ്ജില്‍ എല്ല് മരവിപ്പിക്കുന്ന -10 സെല്‍ഷ്യസ് രേഖപ്പെടുത്തിയതായി മെറ്റ് ഓഫീസ് വ്യക്തമാക്കി. സ്‌കോട്ട്ലണ്ട്, നോര്‍ത്ത് വെയില്‍സ്, നോര്‍ത്ത് വെസ്റ്റ് ഇംഗ്ലണ്ട് എന്നിവിടങ്ങളില്‍ മഞ്ഞ്, ഐസ് |
|
Full Story
|
|
|
|
|
|
|
| ബംഗളൂരുവില്‍ യുകെ സ്വദേശിനിക്കു നേരേ ലൈംഗികാതിക്രമം |
ബെംഗളൂരു: ഹംപി എക്സ്പ്രസില്‍ യുകെ സ്വദേശിയായ യുവതിയെ ലൈംഗികമായി ഉപദ്രവിച്ച റെയില്‍വേ കരാര്‍ ജീവനക്കാരന്‍ അറസ്റ്റില്‍.ബാഗല്‍കോട്ട് സ്വദേശി ബസവരാജിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. സംഭവത്തെ തുടര്‍ന്ന് റെയില്‍വേ ഇയാളെ സസ്പെന്‍ഡ് ചെയ്യുകയുമുണ്ടായി. സംഭവം നടന്നത് കഴിഞ്ഞദിവസം രാത്രി ഹൊസപേട്ടിനും ബെംഗളൂരുവിനും ഇടയിലായിരുന്നു.
ശാരീരികസുഖമില്ലായിരുന്ന യുവതിക്ക് സഹായം വാഗ്ദാനംചെയ്താണ് ജീവനക്കാരന്‍ ലൈംഗികമായി ഉപദ്രവിച്ചതെന്നാണ് പോലീസ് പറയുന്നത്. ഇയാള്‍ക്ക് തീവണ്ടിയില്‍ കിടക്കകളുടെ ചുമതലയാണ് ഉണ്ടായിരുന്നത്. തുടര്‍ന്ന് ബെംഗളൂരുവിലെത്തിയ യുവതി സുഹൃത്തുക്കളെ വിളിച്ച് വിവരം അറിയിച്ചശേഷം പോലീസില്‍ പരാതി |
|
Full Story
|
|
|
|
| |