ബെംഗളൂരു: ഹംപി എക്സ്പ്രസില്‍ യുകെ സ്വദേശിയായ യുവതിയെ ലൈംഗികമായി ഉപദ്രവിച്ച റെയില്‍വേ കരാര്‍ ജീവനക്കാരന്‍ അറസ്റ്റില്‍.ബാഗല്‍കോട്ട് സ്വദേശി ബസവരാജിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. സംഭവത്തെ തുടര്‍ന്ന് റെയില്‍വേ ഇയാളെ സസ്പെന്‍ഡ് ചെയ്യുകയുമുണ്ടായി. സംഭവം നടന്നത് കഴിഞ്ഞദിവസം രാത്രി ഹൊസപേട്ടിനും ബെംഗളൂരുവിനും ഇടയിലായിരുന്നു.
ശാരീരികസുഖമില്ലായിരുന്ന യുവതിക്ക് സഹായം വാഗ്ദാനംചെയ്താണ് ജീവനക്കാരന്‍ ലൈംഗികമായി ഉപദ്രവിച്ചതെന്നാണ് പോലീസ് പറയുന്നത്. ഇയാള്‍ക്ക് തീവണ്ടിയില്‍ കിടക്കകളുടെ ചുമതലയാണ് ഉണ്ടായിരുന്നത്. തുടര്‍ന്ന് ബെംഗളൂരുവിലെത്തിയ യുവതി സുഹൃത്തുക്കളെ വിളിച്ച് വിവരം അറിയിച്ചശേഷം പോലീസില്‍ പരാതി നല്‍കുകയായിരുന്നു. ടൂറിസ്റ്റ് വിസയില്‍ ഇന്ത്യയിലെത്തിയ മുപ്പതുകാരിയായ യുവതി കേരളം, തമിഴ്‌നാട് എന്നിവിടങ്ങള്‍ സന്ദര്‍ശിച്ച ശേഷമാണ് ഹംപി സന്ദര്‍ശനത്തിനെത്തിയത്.