Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=120.2212 INR  1 EURO=105.0751 INR
ukmalayalampathram.com
Thu 11th Dec 2025
UK Special
  18-01-2024
ലോകത്തുള്ള മൊത്തം സ്വര്‍ണത്തിന്റെ കണക്കെടുത്തപ്പോള്‍ ഇന്ത്യക്ക് 9ാം സ്ഥാനം: സൗദി അറേബ്യ, യുകെ എന്നീ രാജ്യങ്ങള്‍ ഇന്ത്യക്കു പിന്നില്‍

ലോകത്തിലെ സ്വര്‍ണത്തിന്റെ കരുതല്‍ ശേഖരം കൂടുതല്‍ രാജ്യങ്ങളുടെ പട്ടിക പുറത്തുവന്നിരിക്കുകയാണ്. വേള്‍ഡ് ഗോള്‍ഡ് കൗണ്‍സില്‍ (ഡബ്ല്യുജിസി) പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം, ലോകത്തിലെ ഏറ്റവും വലിയ ഒമ്പതാമത്തെ സ്വര്‍ണ ശേഖരമുള്ള രാജ്യമായി ഇന്ത്യ മാറിയിരിക്കുകയാണ്. 131,795 മില്യണ്‍ ഡോളര്‍ വിലമതിക്കുന്ന 2,191.53 ടണ്‍ സ്വര്‍ണ ശേഖരം ഉള്ളതിനാല്‍, സൗദി അറേബ്യ, യുണൈറ്റഡ് കിംഗ്ഡം തുടങ്ങിയ സമ്പന്ന അറബ്, പാശ്ചാത്യ രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യ ഇപ്പോള്‍ ഒരുപടി മുന്നിലാണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. അതേസമയം, ഡബ്ല്യുജിസി പട്ടിക പ്രകാരം 8,133.46 ടണ്‍ സ്വര്‍ണ ശേഖരമുള്ള യുഎസ് ഒന്നാം സ്ഥാനം കരസ്ഥമാക്കി, അതിന്റെ മൂല്യം 489,133 മില്യണ്‍ ഡോളറോളം വരുമെന്നാണ് കരുതപ്പെടുന്നത്. 3,352 ടണ്‍ സ്വര്‍ണ

Full Story
  18-01-2024
പിടികിട്ടാപ്പുള്ളികളെ തിരിച്ചു കൊണ്ടുവരാന്‍ യുകെയിലേക്ക് സിബിഐ, ഇഡി, എന്‍ഐഎ സംഘങ്ങള്‍

ലണ്ടന്‍: വിജയ് മല്യ ഉള്‍പ്പടെ രാജ്യം വിട്ട പിടികിട്ടാപുളളികളെ വിട്ടുകിട്ടാനുള്ള നടപടികള്‍ വേഗത്തിലാക്കാന്‍ ഉന്നതല അന്വേഷണ സംഘം യുകെയിലേക്ക്. കേന്ദ്ര ഏജന്‍സികളുടെ ഉദ്യോഗസ്ഥരടങ്ങുന്ന സംഘം യുകെ അധികൃതരുമായി ചര്‍ച്ച നടത്തി തെളിവുകള്‍ ശേഖരിക്കും. ബ്രിട്ടനിലെ ഇന്ത്യന്‍ ഹൈ കമ്മീഷന്‍ ആസ്ഥാനം ആക്രമിച്ച ഖലിസ്ഥാന്‍ ഭീകരര്‍ക്കെതിരായ കേസുകളും സംഘത്തിന്റെ അന്വേഷണ പരിധിയിലുണ്ട്. നാടുവിട്ട വമ്പന്‍മാരെ പിടികൂടാന്‍ നടപടികള്‍ വേഗത്തിലാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കം.സിബിഐ, ഇഡി, എന്‍ഐഎ ഉദ്യോഗസ്ഥരടങ്ങുന്ന സംഘമാണ് ലണ്ടനിലേക്ക് പോകുന്നത്. വിദേശകാര്യ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ സംഘത്തെ നയിക്കും. ലണ്ടനിലെ ഇന്ത്യന്‍ ഹൈകമ്മീഷണറോടൊപ്പം യുകെ അധികൃതരുമായി

Full Story
  18-01-2024
ഭാവി സാധ്യതകളെ നേട്ടമാക്കുന്നതില്‍ യുകെ മുന്നില്‍

ലണ്ടന്‍: ഭാവി സാധ്യതകള്‍ പ്രയോജനപ്പെടുത്തുന്നതിന് ഏറ്റവും മികച്ച രീതിയില്‍ സജ്ജമായ രാജ്യങ്ങളുടെ ആഗോള സൂചികയില്‍ ഇന്ത്യ 35-ാം സ്ഥാനത്ത്. യുകെയാണ് പട്ടികയില്‍ ഒന്നാം സ്ഥാനത്തുള്ളത്. വേള്‍ഡ് ഇക്കണോമിക് ഫോറം വാര്‍ഷിക യോഗത്തോടനുബന്ധിച്ച് ന്യൂസ് വീക്ക് വാന്റേജും ഹൊറൈസണ്‍ ഗ്രൂപ്പും പുറത്തിറക്കിയ ഫ്യൂച്ചര്‍ പോസിബിലിറ്റീസ് ഇന്‍ഡക്സ് (എഫ്പിഐ) ആഗോള വളര്‍ച്ചയിലെ ഭാവി പ്രവണതകളെ സംബന്ധിച്ച ഒരു പ്രധാന പഠനമാണ്. യുകെ-യ്ക്ക് പിന്നാലെ ആദ്യ അഞ്ച് സ്ഥാനങ്ങളില്‍ ഡെന്മാര്‍ക്ക്, യുഎസ്, നെതര്‍ലാന്‍ഡ്സ്, ജര്‍മ്മനി എന്നിവ ഇടംപിടിച്ചു. വലിയ വളര്‍ന്നുവരുന്ന വിപണികളില്‍, ചൈനയാണ് പട്ടികയില്‍ മുന്നിലുള്ളത്. 19-ാം സ്ഥാനത്താണ് ചൈന. ബ്രസീല്‍ 30 -ാം സ്ഥാനവും ഇന്ത്യ 35-ാം സ്ഥാനവും,

Full Story
  18-01-2024
ട്രെയിന്‍ ടിക്കറ്റ് മിഷനുകള്‍ യാത്രക്കാരെ കൊള്ളയടിക്കുന്നു, ഈടാക്കുന്നത് ഓണ്‍ലൈന്‍ ബുക്കിങ്ങിനെക്കാള്‍ അധികം തുക

ലണ്ടന്‍: റെയില്‍വേ സ്റ്റേഷനുകളിലെ ട്രെയിന്‍ ടിക്കറ്റ് മിഷനുകളില്‍ നിന്ന് ടിക്കറ്റ് എടുക്കുന്ന യാത്രക്കാരെ കൊള്ളയടിക്കുന്നതായുള്ള പരാതി വ്യാപകമായി. പലപ്പോഴും ഓണ്‍ലൈന്‍ ടിക്കറ്റ് എടുക്കുന്നവരെക്കാള്‍ ഇരട്ടി ചാര്‍ജ് ആണ് ടിക്കറ്റ് മിഷനുകളില്‍ നിന്ന് ടിക്കറ്റ് എടുക്കുന്നവര്‍ക്ക് നല്‍കേണ്ടതായി വരുന്നത്. കണ്‍സ്യൂമര്‍ ഗ്രൂപ്പ് നടത്തിയ അന്വേഷണത്തില്‍ ശരാശരി 50% വരെ സ്റ്റേഷനുകളില്‍ ടിക്കറ്റ് എടുക്കുമ്പോള്‍ കൂടുതല്‍ നല്‍കേണ്ടതായി വരുന്നതായി ആണ് കണ്ടെത്തിയിരിക്കുന്നത്.

ഓണ്‍ലൈന്‍ സംവിധാനത്തിലൂടെ ടിക്കറ്റ് ബുക്ക് ചെയ്യാന്‍ പരിമിതികളുള്ളവരാണ് ഈ കൊള്ളയ്ക്ക് വിധേയമാകുന്നത്. ഇംഗ്ലണ്ടിലെ നൂറുകണക്കിന് റെയില്‍

Full Story
  18-01-2024
നോട്ടിങ്ഹാമിലെ റാംപ്ടണ്‍ ഹോസ്പിറ്റല്‍ ഉള്‍പ്പെടെ ആശുപത്രികളില്‍ കാര്യങ്ങള്‍ സുരക്ഷിതമല്ലെന്ന് റിപ്പോര്‍ട്ട്

ലണ്ടന്‍: ബ്രിട്ടനിലെ സുരക്ഷയുള്ള മൂന്ന് ആശുപത്രികളില്‍ ഒന്നില്‍ രോഗികളും ജീവനക്കാരും സുരക്ഷിതരല്ലെന്ന് റിപ്പോര്‍ട്ട്. നോട്ടിങ്ഹാമിലെ റാംപ്ടണ്‍ ഹോസ്പിറ്റല്‍ ഉള്‍പ്പെടെ ആശുപത്രികളില്‍ കാര്യങ്ങള്‍ പ്രതിസന്ധിയിലാണ്. രോഗികളെ ജീവനക്കാരില്ലാത്തതിന്റെ പേരില്‍ പൂട്ടിയിടേണ്ടിവരുന്നു. ചില രോഗികള്‍ സ്വംയ മുറിവേല്‍പ്പിക്കുന്ന സാഹചര്യം വരെയുണ്ടായി.കെയര്‍ ക്വാളിറ്റി കമ്മീഷന്‍ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്. ജീവനക്കാരുടെ പകുതിയെങ്കിലും ഒരു വാര്‍ഡിലേക്ക് വേണ്ടിവരുമ്പോള്‍ രോഗികളെ ശ്രദ്ധിക്കാനാകാതെ പൂട്ടിയിടേണ്ടിവരുന്നു. സിഡി ഉപയോഗിച്ചും ക്ലോക്കിന്റെ സൂചി ഉപയോഗിച്ചും സ്വയം മുറിവേല്‍പ്പിക്കുന്ന സംഭവങ്ങള്‍ ആശുപത്രിയില്‍ റിപ്പോര്‍ട്ട്

Full Story
  18-01-2024
ഒരു ലക്ഷം ജീവനക്കാര്‍ സമരമുഖത്തേക്ക്, 16 യൂണിയനുകള്‍ സമരത്തിലേക്ക്

ലണ്ടന്‍: നോര്‍ത്തേണ്‍ അയര്‍ലന്‍ഡില്‍ ഒരു ലക്ഷത്തിലേറെ പെപൊതുമേഖല ജീവനക്കാര്‍ പണിമുടക്കിന് ഇറങ്ങുകയാണ്. നഴ്സുമാരും അധ്യാപകരും ബസ് ജീവനക്കാരും ഉള്‍പ്പെടെ സമരത്തിന് ഇറങ്ങുമ്പോള്‍ സാധാരണക്കാരുടെ ജീവിതത്തെ ഇതു സാരമായി ബാധിക്കും.വേതന വര്‍ദ്ധനവുമായി ബന്ധപ്പെട്ട തര്‍ക്കത്തില്‍ 16 യൂണിയനുകളാണ് സംയുക്തമായി സമരത്തിന് ഇറങ്ങുന്നത്. ബസ് ട്രെയിന്‍ ഗതാഗതം സ്തംഭിക്കുന്നതോടെ സ്‌കൂള്‍ പ്രവര്‍ത്തനം നിലക്കും. നഴ്സുമാരുടെ സമരം ആരോഗ്യ മേഖലയിലും പ്രതിസന്ധി സൃഷ്ടിക്കും.ബെല്‍ഫാസ്റ്റ്, ലണ്ടന്‍ഡെറി, ഒമാഗ്, എന്നിസ്‌കില്ലെന്‍ തുടങ്ങി എല്ലാ നഗരങ്ങളിലും പട്ടണങ്ങളിലും സമരക്കാരുടെ റാലികളുണ്ടാകും.

അത്യാവശ്യമില്ലാത്ത യാത്രകള്‍

Full Story
  17-01-2024
വാലിബന്‍ റിലീസാകുമ്പോള്‍ യുകെയില്‍ ഫാന്‍സ് മീറ്റ് നടത്തും: യൂറോപ്പിലെ എല്ലാ രാജ്യങ്ങളിലും മലൈക്കോട്ടൈ വാലിബന്‍ എത്തും
ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ലിജോ ജോസ് പെല്ലിശ്ശേരി മലയാളത്തിന്റെ മഹാ നടന്‍ മോഹന്‍ലാലിനെ നായകനാക്കി കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം 'മലൈക്കോട്ടേ വാലിബന്‍' ജനുവരി 25 മുതല്‍ ലോകമെമ്പാടുമുള്ള തീയറ്ററുകളില്‍ പ്രദര്‍ശനത്തിന് ഒരുങ്ങുകയാണ്. മലൈക്കോട്ടേ വാലിബന്റെ ബ്രഹ്‌മാണ്ഡ റിലീസിനോടനുബന്ധിച്ച് യുകെയില്‍ 'വാലിബന്‍ ഫെസ്റ്റിവല്‍' എന്ന പേരില്‍ മോഹന്‍ലാല്‍ ഫാന്‍സ്മീറ്റ്, ക്ലബ് നൈറ്റ് അടക്കം വിവിധ ഇനം പരിപാടികളാണ് ആര്‍എഫ് ടി ഫിലിംസ് ഒരുക്കിയിട്ടുള്ളത്.

ലിജോ ജോസ് പെല്ലിശ്ശേരിയും (Lijo Jose Pellissery) മോഹന്‍ലാലും (Mohanlal) ആദ്യമായി ഒന്നിക്കുന്ന ചിത്രം വളരെ പ്രതീക്ഷയോടെയാണ് ലോകമെമ്പാടുമുള്ള മലയാള സിനിമാ പ്രേക്ഷകര്‍ നോക്കികാണുന്നത്.

മലയാള സിനിമയുടെ ഏറ്റവും വലിയ ഓവര്‍സീസ് വിതരണക്കാരായ ആര്‍ എഫ് ടി
Full Story
  17-01-2024
ബ്രിട്ടീഷ് പ്രധാനമന്ത്രിക്ക് എതിരേ 60 എംപിമാരുടെ അട്ടിമറി നീക്കം : ഇമിഗ്രേഷന്‍ ബില്‍ അസാധുവാക്കാന്‍ വന്‍ നീക്കങ്ങള്‍
60 ടോറി എംപിമാര്‍ റുവാന്‍ഡ ഇമിഗ്രേഷന്‍ ബില്ലിനെതിരെ വിമതനീക്കത്തിന്. വിവാദമായ റുവാന്‍ഡ ഇമിഗ്രേഷന്‍ ബില്‍ സഭയില്‍ വീണ്ടും അവതരിപ്പിക്കുമ്പോള്‍ 60 ടോറി എംപിമാര്‍ വിമതനീക്കം നടത്തി ബില്ലിനെ പൊട്ടിക്കുമെന്നാണ് ഭീഷണി. ഇത് അതിജീവിക്കാന്‍ സുനാകിന് സാധിക്കാതെ പോയാല്‍ മന്ത്രിസഭ പിരിച്ചുവിട്ട് പൊതുതെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുമെന്നാണ് സൂചന.

പാര്‍ട്ടിയുടെ വൈസ് ചെയര്‍മാന്‍മാരായ ലീ ആന്‍ഡേഴ്സണും, ബ്രെന്‍ഡന്‍ ക്ലാര്‍ക്ക് സ്മിത്തും നിയമം കര്‍ശനമാക്കണമെന്ന് ആവശ്യപ്പെട്ട് രാജിവെച്ചത് പ്രധാനമന്ത്രിക്ക് അവസാനനിമിഷം തിരിച്ചടിയായി. മുന്‍ ക്യാബിനറ്റ് മന്ത്രിമാര്‍ ഉള്‍പ്പെടെ 60 എംപിമാരാണ് നിയമം കടുപ്പിച്ച് യൂറോപ്യന്‍ ജഡ്ജിമാരുടെ ഇടപെടല്‍ തടയണമെന്ന് ആവശ്യപ്പെട്ട് വിമതപക്ഷത്തുള്ളത്.

കെമി
Full Story
[499][500][501][502][503]
 
-->




 
Close Window