|
ആര്‍ട്ടിക് കാറ്റ് സൗത്ത് മേഖലയില്‍ നിന്നും പ്രവേശിക്കുന്നതോടെ തണുപ്പും, മഞ്ഞുവീഴ്ചയും കഠിനമാകും.
മഴ, ആലിപ്പഴം, മഞ്ഞ് എന്നിവ നോര്‍ത്ത് മേഖലയിലാണ് പടരുക. ഇതോടെ റോഡുകളില്‍ ഐസ് നിറയുകയും ചെയ്യും. നോര്‍ത്തേണ്‍ സ്‌കോട്ട്ലണ്ടില്‍ 20 സെന്റിമീറ്റര്‍ വരെയുള്ള മഞ്ഞുവീഴ്ചയാണ് കാലാവസ്ഥാ നിരീക്ഷകര്‍ പ്രവചിക്കുന്നത്. മറ്റിടങ്ങളിലാകട്ടെ വെയിലും, ഉണക്കുമുള്ള കാലാവസ്ഥയും ലഭിക്കും.
ലണ്ടനിലെയും, ഹോം കൗണ്ടികളിലെയും ജനങ്ങള്‍ ഉറക്കം ഉണരുന്നത് -4 സെല്‍ഷ്യസിലേക്കായിരിക്കും. ഇന്നലെ രാത്രി സ്‌കോട്ട്ലണ്ടിലെ ടുളോക് ബ്രിഡ്ജില്‍ എല്ല് മരവിപ്പിക്കുന്ന -10 സെല്‍ഷ്യസ് രേഖപ്പെടുത്തിയതായി മെറ്റ് ഓഫീസ് വ്യക്തമാക്കി. സ്‌കോട്ട്ലണ്ട്, നോര്‍ത്ത് വെയില്‍സ്, നോര്‍ത്ത് വെസ്റ്റ് ഇംഗ്ലണ്ട് എന്നിവിടങ്ങളില്‍ മഞ്ഞ്, ഐസ് എന്നിവയ്ക്കുള്ള മഞ്ഞ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
ഡ്രൈവര്‍മാര്‍ മഞ്ഞ് പുതച്ച റോഡുകളില്‍ കുടുങ്ങാനും, യാത്രകള്‍ക്ക് കാലതാമസം നേരിടാനും സാധ്യതയുണ്ട്. തണുത്ത കാലാവസ്ഥ റെയില്‍, റോഡ് ഗതാഗതത്തെയും സാരമായി ബാധിക്കും. പവര്‍കട്ടിന് സാധ്യതയുള്ളതിനാല്‍ മൊബൈല്‍ ഫോണ്‍ കവറേജും പ്രശ്നങ്ങള്‍ നേരിടാന്‍ സാധ്യതയുണ്ട്. മെറ്റ് ഓഫീസ് നല്‍കിയിട്ടുള്ള ഗുരുതര മുന്നറിയിപ്പുകള്‍ വ്യാഴാഴ്ച വരെ നീണ്ടുനില്‍ക്കും. |