Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=122.8501 INR  1 EURO=106.8376 INR
ukmalayalampathram.com
Wed 04th Mar 2026
 
 
UK Special
  Add your Comment comment
ബ്രിട്ടനിലെ വാടക വീടുകളില്‍ കഴിയുന്നവര്‍ ദാരിദ്ര്യത്തിലേക്ക്
reporter

ലണ്ടന്‍: വാടക നല്‍കാന്‍ മാത്രമായി ജോലി ചെയ്യുന്ന അവസ്ഥ. ബ്രിട്ടനിലെ വാടക നിരക്കുകള്‍ കുതിച്ചുയര്‍ന്നതോടെ രാജ്യത്ത് വാടകയ്ക്ക് താമസിക്കുന്ന ജനങ്ങളുടെ അവസ്ഥ ഏതാണ്ട് ഇപ്രകാരമാണ്. ജോലി ചെയ്യുന്ന പണത്തിന്റെ നല്ലൊരു ശതമാനവും വാടകയ്ക്ക് പോയാല്‍ ഭക്ഷണവും, അവശ്യ കാര്യങ്ങളും നടക്കുന്നത് പോലും ബുദ്ധിമുട്ടായി മാറുന്ന കാലം വിദൂരമല്ല. റെക്കോര്‍ഡ് വാടകയാണ് ബ്രിട്ടനിലെ വാടക്കാര്‍ക്ക് ഓരോ മാസവും എണ്ണിക്കൊടുക്കേണ്ടി വരുന്നതെന്ന് പുതിയ കണക്കുകള്‍ വ്യക്തമാക്കുന്നു. ജനങ്ങള്‍ക്ക് താങ്ങാന്‍ കഴിയുന്നതിന്റെ പരമോന്നതിയിലേക്ക് ഈ നിരക്കുകള്‍ എത്തിക്കഴിഞ്ഞെന്നാണ് റൈറ്റ്മൂവ് വ്യക്തമാക്കുന്നത്. ഓരോ മാസവും താങ്ങാന്‍ കഴിയുന്ന നിരക്കിന്റെ പരമോന്നതിയിലാണ് വാടക നിരക്കുകളെന്ന് ഇവര്‍ ചൂണ്ടിക്കാണിക്കുന്നു.

വിപണിയിലെത്തുന്ന പുതിയ പ്രോപ്പര്‍ട്ടികള്‍ക്കായി ചോദിക്കുന്ന ശരാശരി വാടക നിരക്കുകളാണ് പ്രതിമാസം 1280 പൗണ്ട് എന്ന റെക്കോര്‍ഡ് തൊട്ടിരിക്കുന്നത്. തലസ്ഥാനത്തിന് പുറത്തുള്ള ഇടങ്ങളിലാണ് ഈ അവസ്ഥയെന്ന് റൈറ്റ്മൂവ് പറയുന്നു. ചോദിക്കുന്ന വാടക തുടര്‍ച്ചയായി 16-ാം തവണയാണ് റെക്കോര്‍ഡ് ഇടുന്നത്. ഇനിയും വാടക വര്‍ദ്ധന തുടര്‍ന്നാല്‍ അത് ജനങ്ങള്‍ക്ക് താങ്ങാന്‍ കഴിയാത്ത അവസ്ഥയാകുമെന്നാണ് സൂചനകള്‍. അതേസമയം തങ്ങളുടെ വെബ്സൈറ്റിലെത്തുന്ന റെന്റല്‍ പ്രോപ്പര്‍ട്ടികളില്‍ പരസ്യപ്പെടുത്തുന്ന വാടക നിരക്കുകളില്‍ 23 ശതമാനം വരെ കുറവ് വരാറുണ്ടെന്ന് റൈറ്റ്മൂവ് വ്യക്തമാക്കുന്നു. കഴിഞ്ഞ വര്‍ഷത്തെ 16 ശതമാനത്തില്‍ നിന്നാണ് ഈ വര്‍ദ്ധന. ഇതിനിടെ വാടക വളര്‍ച്ചയുടെ വേഗത കുറയുന്നതായി പ്രോപ്പര്‍ട്ടി വെബ്സൈറ്റ് കൂട്ടിച്ചേര്‍ക്കുന്നു.

 
Other News in this category

 
 




 
Close Window