Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=122.8501 INR  1 EURO=106.8376 INR
ukmalayalampathram.com
Wed 04th Mar 2026
 
 
UK Special
  Add your Comment comment
നോര്‍വിച്ചിലെ കൂട്ടമരണം: പെണ്‍കുട്ടികളെയും യുവതിയെയും കുത്തിക്കൊന്ന ശേഷം പിതാവ് സ്വയം കഴുത്തറുത്തതെന്ന് റിപ്പോര്‍ട്ട്
reporter

ലണ്ടന്‍: നോര്‍വിച്ചില്‍ ഒരു പുരുഷനും ഒരു സ്ത്രീയും രണ്ട് പെണ്‍കുട്ടികളും മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം മൂന്നു പേരെ കൊലപ്പെടുത്തിയശേഷം പുരുഷന്‍ ആത്മഹത്യ ചെയ്തതാണെന്ന് അന്വേഷണോദ്യോഗസ്ഥര്‍ . പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചതിന് ശേഷമായിരുന്നു സ്ഥിരീകരണം. ഇതില്‍ 36 കാരിയായ യുവതിയും രണ്ടു കുട്ടികളും കൊല്ലപ്പെട്ടതാണെന്നും അവരെ കൊന്നതിനു ശേഷം പുരുഷന്‍ സ്വയം സ്വയം കഴുത്തറുത്ത് ആത്മഹത്യ ചെയ്യുകയായിരുന്നു എന്നുമാണ് പോലീസ് പറയുന്നത്. ഇക്കഴിഞ്ഞ വെള്ളിയാഴ്ച്ച ലഭിച്ച ഒരു ഫോണ്‍ സന്ദേശത്തെ തുടര്‍ന്ന് കോസ്റ്റെസ്സെയിലെ അലന്‍ ബെഡ്‌ഫോര്‍ഡ് ക്രസന്റിലുള്ള ഒരു വീട്ടിലെത്തിയ പോലീസ് കണ്ടത് നാലുപേര്‍ മരിച്ചു കിടക്കുന്നതായിരുന്നു. ബര്‍ട്ട്‌ലോമീ എന്ന 45 കാരനും, കാന്റിഷ എന്ന 36 കാരിയായ യുവതിയും ജാസ്മിന്‍ (12), നടാഷ (8) എന്നീ കുട്ടികളുമായിരുന്നു മരിച്ചത്. ഇതുമായി ബന്ധപ്പെട്ട് വേറെ ആരുടെ മേലും സംശയമില്ലെന്ന് പോലീസ് അറിയിച്ചു.

സംഭവം നടക്കുന്നതിന് ഒരു മണിക്കൂര്‍ മുന്‍പായി ബര്‍ട്ട്‌ലോമി പോലീസിനെ വിളിച്ചിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. തന്റെ മാനസികാവസ്ഥ തകരാറിലാകുന്നു എന്നായിരുന്നു അയാള്‍ പറഞ്ഞത്. ഡോക്ടറുടെ സഹായം തേടാന്‍ പോലീസ് ഉപദേശിക്കുകയായിരുന്നു എന്നാണ് അറിയാന്‍ കഴിയുന്നത്. ഇന്നലെ പുറത്തു വന്ന പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത് രണ്ട് കുട്ടികളും മരണമടഞ്ഞത് കഴുത്തിലേറ്റ മുറിവ് മൂലമാണെന്നാണ്. യുവതിക്കും കഴുത്തിലായിരുന്നു കുത്തേറ്റത്. മൂവരെയും കൊന്നതിന് ശേഷം ബര്‍ട്ട്‌ലോമി സ്വയം കഴുത്തില്‍ കുത്തി മരിക്കുകയായിരുന്നു. കെയര്‍ ടേക്കര്‍ ആയി ജോലി ചെയ്യുന്ന കുട്ടികളുടെ അമ്മ, സംഭവം നടക്കുമ്പോള്‍ ജോലിയില്‍ ആയിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ബെര്‍ട്ട്‌ലോമിക്ക് ചില മാനസിക പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നതായി അവരുടെ ചില സുഹൃത്തുക്കള്‍ സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്. ഏതായാലും അന്വേഷണം തുടരുകയാണെന്ന് പോലീസ് അറിയിച്ചു.

 
Other News in this category

 
 




 
Close Window