ലണ്ടന്‍: രോഗികളെ ഉപദ്രവിക്കുകയും രേഖകളില്‍ കൃത്രിമം കാട്ടുകയും ചെയ്ത 31 ലധികം ജീവനക്കാരെ എന്‍എച്ച് എസ് ആശുപത്രിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു. ഒരേ ആശുപത്രിയില്‍ നിന്ന് തന്നെ ഇത്രയധികം ജീവനക്കാര്‍ക്ക് എതിരെ ഒറ്റയടിക്ക് നടപടി സ്വീകരിക്കുന്നത് അപൂര്‍വ്വമാണ്. ഇതില്‍ മലയാളികള്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന കാര്യത്തില്‍ കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല. നോട്ടിംഗ് ഹാം ഷെയറിലെ ഹൈബറി ഹോസ്പിറ്റലിലെ ജീവനക്കാരാണ് നടപടി നേരിട്ടത്. ഗുരുതരമായ പെരുമാറ്റ ദൂഷ്യത്തെ കുറിച്ച് ലഭിച്ച പരാതികളെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിന്റെ ഫലമായാണ് ഇത്രയും ജീവനക്കാര്‍ നടപടി നേരിട്ടത്. ആശുപത്രിയിലെ മാനസികാരോഗ്യ വിഭാഗത്തിലെ രോഗികളാണ് ക്രൂരമായ പീഡനത്തിന് വിധേയരായത്.
സസ്‌പെന്‍ഡ് ചെയ്ത ജീവനക്കാരില്‍ ഡോക്ടര്‍മാര്‍, നേഴ്‌സുമാര്‍, ഹെല്‍ത്ത് കെയര്‍ അനസ്‌തേഷ്യന്മാര്‍, നോണ്‍ ക്ലിനിക്കല്‍ സ്റ്റാഫ് എന്നിവരടക്കമുള്ള രജിസ്റ്റര്‍ ചെയ്ത പ്രൊഫഷനലുകള്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ജീവനക്കാരുടെ സസ്‌പെന്‍ഷനുമായി ബന്ധപ്പെട്ട് ഏതെങ്കിലും രോഗികളുടെ മരണങ്ങളോ മറ്റൊ അന്വേഷണത്തിന്റെ പരിധിയില്‍ ഉണ്ടോ എന്നതിനെക്കുറിച്ച് വിശദീകരണം നല്‍കാന്‍ ഹോസ്പിറ്റല്‍ ട്രസ്റ്റ് വിസമ്മിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. രോഗികളെ സംരക്ഷിക്കുന്നതിനുള്ള മതിയായി ജീവനക്കാര്‍ ആശുപത്രിയില്‍ ഇല്ലായിരുന്നു എന്നും അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ തങ്ങളുടെ രോഗികള്‍ക്ക് ഏറ്റവും മികച്ചതും സുരക്ഷിതവുമായ പരിചരണം നല്‍കുന്നുവെന്ന് ഉറപ്പു വരുത്താന്‍ നോട്ടിംഗ് ഹാം ഷെയര്‍ ഹെല്‍ത്ത് കെയര്‍ പ്രതിജ്ഞാബദ്ധരാണെന്ന് ട്രസ്റ്റിന്റെ വക്താവ് പറഞ്ഞു