Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=122.8501 INR  1 EURO=106.8376 INR
ukmalayalampathram.com
Wed 04th Mar 2026
 
 
UK Special
  Add your Comment comment
മൂന്നു മണിക്കൂര്‍ ആംബുലന്‍സിനായി കാത്തിരുന്നു, പ്രായമായ രോഗിയുടെ അവസ്ഥ മോശമായതോടെ സ്വയം വാഹനമോടിച്ച് രോഗിയെ ആശുപത്രിയിലെത്തിച്ച് ജിപി
reporter

ലണ്ടന്‍: ആംബുലന്‍സ് കിട്ടാതെ വന്നതോടെ മരിച്ച് കൊണ്ടിരിക്കുന്ന പ്രായമായ രോഗിയെ സ്വയം എ&ഇയില്‍ എത്തിച്ച് ഡോക്ടര്‍. മൂന്ന് മണിക്കൂറോളം ആംബുലന്‍സിനായി കാത്തിരുന്ന ശേഷമാണ് മറ്റ് വഴികളില്ലാതെ ജിപി സ്വയം രോഗിയുമായി ഡ്രൈവ് ചെയ്ത് ആശുപത്രിയിലെത്തിയത്. ദുരവസ്ഥയുടെ വീഡിയോ ജിപി ചിത്രീകരിച്ച് പുറത്തുവിട്ടു. വില്‍മ്സ്ലോ ഹെല്‍ത്ത് സെന്ററിലെ ജിപിയാണ് പ്രായമായ രോഗിയുടെ അവസ്ഥ മോശമായതോടെ ഡ്രൈവ് ചെയ്തത്. അടിയന്തരമായി ലഭിക്കേണ്ട ആംബുലന്‍സ് വളരെയേറെ വൈകിയതോടെയാണ് ഇവര്‍ക്ക് സ്വയം ആംബുലന്‍സായി മാറേണ്ടി വന്നത്.

30 മിനിറ്റിനകം ആംബുലന്‍സ് ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ലോക്കല്‍ ക്ലിനിക്കിലെ ഡോക്ടര്‍മാര്‍ കാത്തിരുന്നത്. ബ്രിട്ടനിലെ ഹെല്‍ത്ത് സിസ്റ്റം എത്രത്തോളം തകര്‍ന്നുവെന്ന് കാണിക്കാനാണ് ദൃശ്യങ്ങള്‍ ചിത്രീകരിച്ചതെന്ന് ഇവര്‍ പറയുന്നു. ഇതിന് മുന്‍പും ആംബുലന്‍സ് വരാന്‍ വൈകിയതോടെ രോഗികളെ ഡ്രൈവ് ചെയ്ത് ആശുപത്രിയില്‍ എത്തിച്ചിട്ടുണ്ടെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കുന്നു. ഇരുഭാഗത്തെയും രാഷ്ട്രീയക്കാര്‍ കണ്ണ് തുറക്കണമെന്ന് ചെഷയറിലെ ജിപി പാര്‍ട്ണറിലെ പ്രാക്ടീസ് ചെയ്യുന്ന ഡോ. അമര്‍ അഹമ്മദ് പറഞ്ഞു. കാത്തിരിപ്പ് സമയം എന്‍എച്ച്എസിനെ ബാധിക്കുന്നത് കൈകാര്യം ചെയ്യേണ്ടതുണ്ടെന്ന് ഡോക്ടര്‍ പറഞ്ഞു. സംഭവത്തില്‍ നോര്‍ത്ത് വെസ്റ്റ് ആംബുലന്‍സ് സര്‍വ്വീസ് മാപ്പ് പറഞ്ഞു. എന്‍എച്ച്എസില്‍ ഡിമാന്‍ഡ് വര്‍ദ്ധിച്ചതാണ് കാലതാമസത്തിന് ഇടയാക്കിയതെന്ന് വക്താവ് വിശദീകരിച്ചു.

 
Other News in this category

 
 




 
Close Window