Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=122.8501 INR  1 EURO=106.8376 INR
ukmalayalampathram.com
Wed 04th Mar 2026
 
 
UK Special
  Add your Comment comment
യുകെയില്‍ കുട്ടികള്‍ക്കിടയില്‍ അഞ്ചാം പനി പടര്‍ന്നു പിടിക്കുന്നു
reporter

ലണ്ടന്‍: യുകെയില്‍ കുട്ടികള്‍ക്കിടയില്‍ അഞ്ചാം പനി പടര്‍ന്നു പിടിക്കുന്നതായി റിപ്പോര്‍ട്ട്. കുട്ടികള്‍ക്ക് പ്രതിരോധ വാക്‌സിന്‍ എടുക്കാത്ത മാതാപിതാക്കള്‍ എത്രയും വേഗം ഇതെടുക്കണമെന്ന് ദേശീയ ആരോഗ്യസുരക്ഷാ ഏജന്‍സിയായ യുകെഎച്ച്എസ്എ അറിയിച്ചു. സമീപ മാസങ്ങളില്‍ വെസ്റ്റ് മിഡ്ലാന്‍ഡില്‍ 200-ലധികം കേസുകള്‍ സ്ഥിരീകരിച്ചിട്ടുണ്ട്. അതില്‍ കൂടുതലും ബര്‍മിംഗ്ഹാമിലാണ്. ഇംഗ്ലണ്ടില്‍ ലിവര്‍പൂള്‍, മാഞ്ചസ്റ്റര്‍, നോട്ടിംഗ്ഹാം എന്നീ നഗരങ്ങളിലും അഞ്ചാംപനി അതിവേഗം പടരുന്നു. ഇതുമൂലം അഞ്ചാംപനി പടര്‍ന്നുപിടിക്കുന്നതിനെ യുകെഎച്ച്എസ്എ ഇപ്പോള്‍ ഒരു നാഷണല്‍ ഇന്‍സിഡന്റ് ആയി പ്രഖ്യാപിച്ചിട്ടുണ്ട്.

യുകെയില്‍ സമീപവര്‍ഷങ്ങളില്‍ വാക്‌സിനേഷന്‍ നിരക്ക് ലോകാരോഗ്യ സംഘടന ശുപാര്‍ശ ചെയ്യുന്നതിനേക്കാള്‍ വളരെ താഴെയാണെന്ന് യുകെ ഹെല്‍ത്ത് സെക്യൂരിറ്റി ഏജന്‍സി (യുകെഎച്ച്എസ്എ) ചീഫ് എക്‌സിക്യൂട്ടീവ് ഡാം ജെന്നി ഹാരിസ് പറഞ്ഞു. ലണ്ടനിലെ ഹാക്ക്‌നിയെപ്പോലുള്ള ചില പ്രദേശങ്ങളില്‍, പകുതിയോളം കുട്ടികള്‍ക്കും ഇതിനെതിരെ പൂര്‍ണ്ണമായി വാക്‌സിനേഷന്‍ എടുത്തിട്ടില്ല. അഞ്ചുവയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് അഞ്ചാംപനി, മുണ്ടിനീര്, റുബെല്ല (എംഎംആര്‍)എന്നീ രോഗങ്ങളുടെ പ്രതിരോധ വാക്സിനുകള്‍ (ജാബ്സ്) രണ്ട് ഡോസുകളിലായാണ് നല്‍കുന്നത്. ആദ്യത്തേത് പന്ത്രണ്ടാം മാസത്തിലും രണ്ടാമത്തേത് കുട്ടികള്‍ സ്‌കൂളില്‍ പോകുന്നതിനുമുമ്പ് ഏകദേശം മൂന്ന് വര്‍ഷവും നാല് മാസവും കൂടുമ്പോഴും നല്‍കുന്നു. കുട്ടികള്‍ക്കിടയില്‍ അതിവേഗം പടരുന്ന ഒരു സാംക്രമിക രോഗമാണ് അഞ്ചാംപനി. ചുമ, തുമ്മല്‍ എന്നിവയിലൂടെയാണ് ഇത് പകരുന്നത്. സ്‌കൂളുകളിലും മറ്റും കുട്ടികള്‍ പരസ്പരം ഇടപഴകുമ്പോള്‍ വാക്സിന്‍ സുരക്ഷയില്ലാത്തവര്‍ക്ക് രോഗം പിടിപെടുന്നു.

 
Other News in this category

 
 




 
Close Window