Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=125.439 INR  1 EURO=109.0156 INR
ukmalayalampathram.com
Sat 21st Mar 2026
 
 
UK Special
  Add your Comment comment
പുതുവത്സര ദിനം ബ്രിട്ടനില്‍ മഞ്ഞ് മൂടും; ശക്തമായ ജാഗ്രതാ മുന്നറിയിപ്പ്
reporter

ലണ്ടന്‍: ബ്രിട്ടീഷ് ജനതയുടെ പുതുവത്സര ആഘോഷം കനത്ത മഞ്ഞുവീഴ്ചയില്‍ മൂടപ്പെടുമെന്നാണ് കാലാവസ്ഥാ വകുപ്പ് പ്രവചനം. ക്രിസ്മസിനിടെ മഞ്ഞിന്റെ ശല്യം ഉണ്ടായില്ലെങ്കിലും പുതുവത്സര ദിനം മുതല്‍ ഒരടി വരെ മഞ്ഞുവീഴ്ചയ്ക്കുള്ള സാധ്യത മുന്നറിയിപ്പില്‍ പറയുന്നു. താപനില -8 സെല്‍ഷ്യസിലേക്ക് താഴ്ന്നതോടെ അടുത്ത ആഴ്ച മുഴുവന്‍ മഞ്ഞുവീഴ്ച തുടരുമെന്നാണ് കരുതുന്നത്.

സ്‌കോട്ട്ലണ്ടില്‍ ശക്തമായ മഞ്ഞുവീഴ്ചയ്ക്കും കാറ്റിനുമുള്ള മഞ്ഞ ജാഗ്രത 42 മണിക്കൂറിലേക്കാണ് മെറ്റ് ഓഫീസ് പുറപ്പെടുവിച്ചത്. ന്യൂഇയര്‍ ദിനത്തില്‍ രാവിലെ 6 മുതല്‍ വെള്ളിയാഴ്ച വരെയാണ് മുന്നറിയിപ്പ്. മുന്നോട്ടുള്ള ദിവസങ്ങളില്‍ തണുപ്പ് കൂടുതല്‍ കടുക്കുമെന്നും മഞ്ഞും ഐസും വ്യാപകമായി പ്രതീക്ഷിക്കാമെന്നും കാലാവസ്ഥാ നിരീക്ഷകര്‍ വ്യക്തമാക്കി.

നോര്‍തേണ്‍ അയര്‍ലണ്ടില്‍ യുകെ ഹെല്‍ത്ത് സെക്യൂരിറ്റി ഏജന്‍സി ആംബര്‍ തണുപ്പ് ഹെല്‍ത്ത് അലേര്‍ട്ട് പ്രഖ്യാപിച്ചു. ജനുവരി 5 ഉച്ചവരെയാണ് ഇതിന് പ്രാബല്യം. ഇംഗ്ലണ്ടിലെ മറ്റ് പ്രദേശങ്ങളിലും മഞ്ഞ ആരോഗ്യ ജാഗ്രത നല്‍കിയിട്ടുണ്ട്. ഹെല്‍ത്ത്, സോഷ്യല്‍ കെയര്‍ സര്‍വീസുകളില്‍ ഇത് വലിയ ആശങ്ക സൃഷ്ടിക്കുന്നതായി അധികൃതര്‍ അറിയിച്ചു.

ഹൈലാന്‍ഡ്‌സിലെ ടുളോക്ക് ബ്രിഡ്ജില്‍ താപനില -8.4 സെല്‍ഷ്യസ് വരെ താഴ്ന്നിട്ടുണ്ട്. സമാനമായ സ്ഥിതി വരും ദിവസങ്ങളിലും ഉണ്ടാകുമെന്നാണ് പ്രവചനം. മഞ്ഞിനും ഐസിനുമുള്ള ജാഗ്രത പ്രഖ്യാപിച്ചതിനാല്‍ യാത്രാ തടസ്സങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് മെറ്റ് ഓഫീസ് മുന്നറിയിപ്പ് നല്‍കി.

വെള്ളിയാഴ്ച രാവിലെയോടെ 1 മുതല്‍ 2 ഇഞ്ച് വരെ മഞ്ഞുവീഴ്ച പ്രതീക്ഷിക്കാമെന്നും ചില മേഖലകളില്‍ 8 ഇഞ്ച് വരെ മഞ്ഞ് വീഴാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു

 
Other News in this category

 
 




 
Close Window