Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=125.439 INR  1 EURO=109.0156 INR
ukmalayalampathram.com
Sat 21st Mar 2026
 
 
UK Special
  Add your Comment comment
വണ്ണം കുറയ്ക്കാനുള്ള മരുന്ന് കഴിച്ച് വലിയ പ്രശ്‌നങ്ങളില്‍ ചാടരുത്: ആരോഗ്യം നശിക്കുമെന്നു മുന്നറിയിപ്പു നല്‍കി യുകെ
Text By: UK Malayalam Pathram
ശരീരഭാരം കുറയ്ക്കാനുള്ള ഇഞ്ചക്ഷനുകാലും മരുന്നുകളും സാമൂഹിക മാധ്യമങ്ങളിലൂടെയോ അനധികൃത മാര്‍ഗങ്ങളിലൂടെയോ വാങ്ങുന്നത് ഗുരുതര ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാക്കുമെന്ന് മെഡിക്കല്‍ റെഗുലേറ്റര്‍ മുന്നറിയിപ്പ് നല്‍കി. വേഗോവി, മൗണ്‍ജാരോ തുടങ്ങിയ വെയിറ്റ് ലോസ് ജാബുകള്‍ക്ക് വലിയ ഡിമാന്‍ഡുണ്ടെങ്കിലും എന്‍എച്ച്എസില്‍ ലഭ്യത കുറവായതും ഉയര്‍ന്ന വിലയും കാരണം അനധികൃത മാര്‍ഗ്ഗങ്ങളിലൂടെ ഇത്തരം മരുന്നുകള്‍ തേടി പോകുന്നവരുടെ എണ്ണം വര്‍ദ്ധിക്കുകയാണെന്ന് എംഎച്ച്ആര്‍എ (MHRA) അറിയിച്ചു. ഈ മരുന്നുകള്‍ യുകെയില്‍ രജിസ്റ്റര്‍ ചെയ്ത ഫാര്‍മസികളിലൂടെയോ നിയമാനുസൃത റീറ്റെയ്ലര്‍മാരിലൂടെയോ മാത്രമേ വാങ്ങാവൂ എന്നും ആരോഗ്യവിദഗ്ധരുമായി നിര്‍ബന്ധമായും കൂടിയാലോചിക്കണമെന്നും ഏജന്‍സി നിര്‍ദേശിച്ചു. അനധികൃത വ്യാപാരവും വാങ്ങലും കൂടിവരുന്നതിന്റെ പശ്ചാത്തലത്തിലാണ് മുന്നറിയിപ്പ്.

കഴിഞ്ഞ ഒക്ടോബറില്‍ നോര്‍ത്ത്ഹാംപ്റ്റണിലെ ഒരു ഫാക്ടറിയില്‍ നിന്നായി 2.5 ലക്ഷം പൗണ്ടിലധികം വിലമതിക്കുന്ന അനധികൃത വെയിറ്റ് ലോസ് ജാബുകള്‍ എംഎച്ച്ആര്‍എ പിടിച്ചെടുത്തിരുന്നു. യുകെയില്‍ ലൈസന്‍സ് ലഭിക്കാത്ത റെറ്റാട്രൂട്ടൈഡ് എന്ന പരീക്ഷണ മരുന്നിന്റെ വ്യാജ ഇഞ്ചക്ഷന്‍ പെന്‍സുകളും ഇതിലുണ്ടായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍, ഇതുമായി ബന്ധപ്പെട്ട കമ്പനികള്‍ ടെലിഗ്രാം ചാനലുകള്‍ വഴി ഇത്തരത്തിലുള്ള കള്ള ഉല്‍പ്പന്നങ്ങള്‍ പരസ്യം ചെയ്തിരുന്നതായും കണ്ടെത്തി. ബാങ്കുകള്‍ നല്‍കിയ മുന്നറിയിപ്പ് പ്രകാരം, വെയിറ്റ് ലോസ് മരുന്നുകളുമായി ബന്ധപ്പെട്ട തട്ടിപ്പുകളില്‍ ആളുകള്‍ക്ക് ശരാശരി 120 പൗണ്ട് നഷ്ടമാകുന്നുണ്ട്.

സൗന്ദര്യ സലൂണുകള്‍, വ്യാജ ഫാര്‍മസി വെബ്സൈറ്റുകള്‍, സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ എന്നിവ വഴി ഡോക്ടര്‍റെസിപ്പി ഇല്ലാതെ ഇത്തരം മരുന്നുകള്‍ വില്‍ക്കുന്നത് നിയമവിരുദ്ധമാണെന്ന് എംഎച്ച്ആര്‍എ വീണ്ടും ഓര്‍മ്മിപ്പിച്ചു.
 
Other News in this category

 
 




 
Close Window