Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=122.8501 INR  1 EURO=106.8376 INR
ukmalayalampathram.com
Wed 04th Mar 2026
 
 
UK Special
  Add your Comment comment
ബജറ്റില്‍ കൂടുതല്‍ ടാക്‌സ് വെട്ടിച്ചുരുക്കലുകള്‍ വന്നേക്കും
reporter

ലണ്ടന്‍: നികുതി വെട്ടിക്കുറച്ച മുന്‍ ചാന്‍സലര്‍ നിഗല്‍ ലോസണെ പോലെയാകും തന്റെ പ്രവര്‍ത്തനങ്ങളെന്ന് ചാന്‍സലര്‍ ജെറമി ഹണ്ട്. തന്റെ മാര്‍ച്ച് ബജറ്റ് കുടുംബങ്ങള്‍ അനുഭവിക്കുന്ന സമ്മര്‍ദങ്ങളില്‍ നിന്നും മോചനമേകാനായി ഉപയോഗിക്കുമെന്നാണ് ഹണ്ട് നല്‍കുന്ന സൂചന. നികുതി വെട്ടിക്കുറവിന് മുന്‍ഗണന നല്‍കാനുള്ള ഗവണ്‍മെന്റ് പദ്ധതി ഫലം കാണുന്നതായി ചാന്‍സലര്‍ പറയുന്നു. ഈ പദ്ധതിയുമായി മുന്നോട്ട് പോകാന്‍ തന്നെയാണ് ഉദ്ദേശിക്കുന്നതെന്ന് ഹണ്ട് വ്യക്തമാക്കി. താച്ചര്‍ ഗവണ്‍മെന്റില്‍ വ്യക്തിഗത നികുതി കുറയ്ക്കാന്‍ നീക്കം നടത്തിയ ലോസണുമായാണ് ഹണ്ട് തന്റെ റെക്കോര്‍ഡ് താരതമ്യം ചെയ്തത്.

1980-കളില്‍ ലണ്ടന്‍ നഗരത്തെ ഉപയോഗപ്പെടുത്തിയാണ് നിഗല്‍ ലോസണ്‍ സാമ്പത്തിക മുന്നേറ്റത്തിന് ഉപയോഗപ്പെടുത്തിയത്. ഈ കണ്‍സര്‍വേറ്റീവ് ഗവണ്‍മെന്റ് വരും വര്‍ഷങ്ങളില്‍ സാങ്കേതിക കുതിപ്പ് നേടാനാണ് യുകെയെ പ്രാപ്തമാക്കുന്നത്, ജെറമി ഹണ്ട് വ്യക്തമാക്കി. കുറഞ്ഞ നികുതി ഈടാക്കുന്ന മേഖലകളിലാണ് സാമ്പത്തിക ഊര്‍ജ്ജം പ്രകടമാകുകയെന്നും ഹണ്ട് ചൂണ്ടിക്കാണിച്ചു. ഓഫീസ് ഫോര്‍ ബജറ്റ് റെസ്പോണ്‍സിബിലിറ്റി പ്രവചനങ്ങള്‍ പ്രകാരം നികുതികള്‍ കുറയ്ക്കാനായി ഹണ്ടിന് 10 ബില്ല്യണ്‍ പൗണ്ട് ലഭ്യമാകുമെന്നാണ് ഫിനാന്‍ഷ്യല്‍ ടൈംസ് റിപ്പോര്‍ട്ട്. ഇതോടെ കൂടുതല്‍ ആഴത്തിലുള്ള നികുതി കുറവുകളിലേക്ക് ഇത് നയിക്കുമെന്നാണ് കരുതുന്നത്.

 
Other News in this category

 
 




 
Close Window