Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 06th Dec 2024
ഫാഷന്‍
  09-09-2024
ഗര്‍ഭകാല ഫോട്ടകളുമായി ദീപികയും രണ്‍വീറും; സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനവും പ്രശംസയും
നിരന്തരം വിമര്‍ശനങ്ങള്‍ നേരിടുന്ന നടിയാണ് ദീപിക പദുകോണ്‍.ദീപിക ഗര്‍ഭിണി ആയത് മുതല്‍ വ്യാജ ഗര്‍ഭം എന്ന കമന്റുകളാണ് സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നിരുന്നത്. മുംബൈയില്‍ രണ്‍വീറിനൊപ്പം ദീപിക എത്തിയ വീഡിയോ ഏറെ ശ്രദ്ധ നേടിയിരുന്നു. എന്നാല്‍ ദീപികയുടെത് വ്യാജ ഗര്‍ഭം എന്ന രീതിയിലുള്ള കമന്റുകളാണ് ഈ വീഡിയോക്ക് താഴെയും ഉയര്‍ന്നത്. ദീപിക പദുകോണും ഭര്‍ത്താവ് രണ്‍വീര്‍ സിംഗും തങ്ങളുടെ കുഞ്ഞതിഥിക്കായി ഉള്ള കാത്തിരിപ്പിലാണ്.
താരദമ്പതികള്‍ ഇപ്പോള്‍ തങ്ങളുടെ മെറ്റേണിറ്റി ഫോട്ടോഷൂട്ട് പങ്കുവച്ചിരിക്കുകയാണ് സോഷ്യല്‍ മീഡിയയില്‍. ഈ ആരോപണങ്ങള്‍ക്കെല്ലാം മറുപടി നല്‍കുന്നതാണ് ദീപികയുടെ പുതിയ പോസ്റ്റ്. അമ്മയാകാന്‍ പോകുന്നതിന്റെ സന്തോഷവും മനോഹാരിതയുമെല്ലാം ദീപികയില്‍ കാണാന്‍ കഴിയും.
അമ്മയാകാന്‍ പോകുന്ന
Full Story
  31-08-2024
എക്‌സിന് നിരോധനം ഏര്‍പ്പെടുത്തി ബ്രസീല്‍ സുപ്രീംകോടതി; ഇലോണ്‍ മസ്‌കും ബ്രസീലും നേരിട്ടു യുദ്ധം
എക്‌സിന് നിരോധനം ഏര്‍പ്പെടുത്തി ബ്രസീല്‍ സുപ്രീംകോടതി. പിഴ അടക്കുകയും ചെയ്യും വരെ എക്‌സിന്റെ എല്ലാ പ്രവര്‍ത്തനങ്ങളും നിര്‍ത്തിവയ്ക്കാനാണ് നിര്‍ദേശം. പുതിയ അഭിഭാഷകനെ നിയമിക്കാന്‍ കോടതി നിര്‍ദേശിച്ച സമയം അവസാനിച്ചതിനാലാണ് വിലക്ക്. മസ്‌കിന്റെ ഉടമസ്ഥതയിലുള്ള സ്റ്റാര്‍ലിങ്ക് സാറ്റ്‌ലൈറ്റ് ഇന്റര്‍നെറ്റിന്റെ ബ്രസീലിലെ സേവനങ്ങളും കോടതി മരവിപ്പിച്ചിട്ടുണ്ട്. തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നതിനെതിരെ എക്‌സിന്റെ ഡസന്‍ കണക്കിന് അക്കൗണ്ടുകള്‍ സസ്‌പെന്‍ഡ് ചെയ്യാന്‍ ഏപ്രിലില്‍ സുപ്രീംകോടതി ഉത്തരവിട്ടതോടെയാണ് പോര് തുടങ്ങിയത്. ഇലോണ്‍ മസ്‌കും യൂറോപ്യന്‍ യൂണിയനുമായി നടക്കുന്ന പോരിലെ ഏറ്റവും ഒടുവിലത്തേതാണ് ബ്രസീലിലേത്. നേരത്തെ ബ്രിട്ടീഷ് പ്രധാനമന്ത്രി സ്റ്റാര്‍മറുമായി വാക് പോര്
Full Story
  31-08-2024
കാര്‍ കേടു വന്നു; ഡീലര്‍മാര്‍ മാനസികമായി ഉപദ്രവിച്ചു; 50 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് നടി റിമി
കാര്‍ കമ്പനിയായ ലാന്‍ഡ് റോവറിനോട് 50 കോടി രൂപ ആവശ്യപ്പെട്ട് ബോളിവുഡ് താരം റിമി സെന്‍. കൊവിഡ് കാരണവും തുടര്‍ന്നുള്ള ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ കാരണം കാര്‍ ഉപയോഗിക്കാതെ കിടന്നു. പിന്നെ നോക്കിയപ്പോള്‍ തകരാറുകള്‍. സണ്‍റൂഫ്, സൗണ്ട് സിസ്റ്റം, പിന്‍ ക്യാമറ എന്നിവയ്‌ക്കെല്ലാം പ്രശ്‌നങ്ങള്‍ നേരിട്ടു. 2022 ആഗസ്റ്റ് 25 ന് പിന്‍ ക്യാമറ തകരാറിലായതാണ് കാര്‍ പിറകോട്ട് എടുക്കുമ്പോള്‍ ഇടിച്ചെന്നും നടി ആരോപിക്കുന്നു. അറ്റകുറ്റപ്പണികളുടെ പേരില്‍ ലാന്‍ഡ് റോവര്‍ ഡീലര്‍മാര്‍ മാനസികമായി ഉപദ്രവിച്ചതായി ആരോപിച്ച് വക്കീല്‍ നോട്ടീസ് അയച്ചിട്ടുണ്ട്. 92 ലക്ഷം രൂപയ്ക്കാണ് റിമി സെന്‍ ലാന്‍ഡ് റോവര്‍ കാര്‍ വാങ്ങിയത്.
കാര്‍ പ്രശ്‌നത്തില്‍ അനുഭവിച്ച മാനസിക പീഡനത്തിന് 50 കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്നും നിയമ
Full Story
  07-07-2024
റുജ എന്ന സുന്ദരിയെക്കുറിച്ച് എന്തെങ്കിലും വിവരം നല്‍കിയാല്‍ നാല് കോടി രൂപ പാരിതോഷികം നല്‍കുമെന്ന് എഫ്ബിഐ
കാണാതായ 'ക്രിപ്റ്റോക്വീന്‍' എന്നറിയപ്പെടുന്ന ജര്‍മന്‍ സ്വദേശി റുജ ഇഗ്‌നാറ്റോവ(44)യെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്കുള്ള പാരിതോഷികം അഞ്ച് മില്ല്യണ്‍ ഡോളറായി(ഏകദേശം 41.7) ഉയര്‍ത്തി. യുഎസ് അന്വേഷണ ഏജന്‍സിയായ എഫ്ബിഐ ആണ് തുക വര്‍ധിപ്പിച്ചിരിക്കുന്നത്. ബള്‍ഗേറിയയില്‍ ജനിച്ച ജര്‍മന്‍ പൗരയായ ഇവര്‍ വണ്‍കോയിന്‍ എന്ന പേരില്‍ 4.5 ബില്ല്യണ്‍ ഡോളറിന്റെ ക്രിപ്റ്റോകറന്‍സി തട്ടിപ്പ് നടത്തിയതിന് എഫ്ബിഐയുടെ അന്വേഷണം നേരിടുകയാണ്.

2017ല്‍ യുഎസ് അന്വേഷണ ഉദ്യോഗസ്ഥര്‍ ഇവര്‍ക്കെതിരേ അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തെങ്കിലും ആ വര്‍ഷം മുതല്‍ അവരെ കാണാതായി. ബള്‍ഗേറിയന്‍ അധോലോകവുമായുള്ള അവരുടെ ബന്ധവും തിരോധാനത്തില്‍ ഉള്‍പ്പെട്ട മാഫിയ സംഘം അവരെ കൊലപ്പെടുത്താനുള്ള സാധ്യതയും
Full Story
  29-06-2024
അംബാനിയുടെ മകന്റെ വിവാഹ ക്ഷണക്കത്ത് സ്വര്‍ണ പെട്ടിയാണ്: അതിനുള്ളില്‍ നിറയെ കൗതുകങ്ങള്‍
റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് ചെയര്‍മാനും എംഡിയുമായ മുകേഷ് അംബാനിയുടെ ഇളയ മകന്‍ അനന്ത് അംബാനിയും എന്‍കോര്‍ ഹെല്‍ത്ത് കെയര്‍ സിഇഒയും വൈസ് ചെയര്‍മാനുമായ വിരേന്‍ മെര്‍ച്ചന്റിന്റെ മകള്‍ രാധിക മെര്‍ച്ചന്റിന്റെയും വിവാഹ ക്ഷണ പത്രിക ലോകമാകെ ചര്‍ച്ചയായി. ഒരു വലിയ സ്വര്‍ണപ്പെട്ടിയിലാണ് ക്ഷണക്കത്ത്. അതിന്റെ രൂപകല്‍പന പരമ്പരാഗത ഇന്ത്യന്‍ ക്ഷേത്രങ്ങളോടു സാമ്യമുള്ളതാണ്. വെള്ളിയില്‍ നിര്‍മ്മിച്ചതും ഗണപതി, മഹാവിഷ്ണു, ലക്ഷ്മി ദേവി, രാധാ-കൃഷ്ണന്‍, ദുര്‍ഗ്ഗാ ദേവി തുടങ്ങിയ ഹൈന്ദവ ദൈവങ്ങളുടെ ചിത്രങ്ങളാല്‍ അലങ്കരിച്ചതുമാണ്.

ഇതിന്റെ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്. പെട്ടി തുറക്കുമ്പോള്‍ തന്നെ പശ്ചാത്തലത്തില്‍ വിശ്വാസമന്ത്രങ്ങള്‍ മുഴങ്ങുന്നത് കേള്‍ക്കാം. വലിയ പെട്ടിക്കകത്ത് മറ്റൊരു
Full Story
  18-06-2024
രണ്ടുപേരില്‍ ഒരാള്‍ പിന്‍മാറുന്നതോടെ ലിവിങ് ഇന്‍ റിലേഷന്‍ അവസാനിക്കും, അവകാശം ഉന്നയിക്കാനാകില്ല - മദ്രാസ് ഹൈക്കോടതി
നിലവില്‍ വിവാഹിതനായ ഒരു വ്യക്തി മറ്റൊരു സ്ത്രീയുമായി ലിവിംഗ് ഇന്‍ റിലേഷനിലേര്‍പ്പെടുമ്പോള്‍ ആ ബന്ധത്തിന് നിയമസാധുത ലഭിക്കില്ലെന്ന് മദ്രാസ് ഹൈക്കോടതി. കൂടാതെ ആ സ്ത്രീയുടെ സ്വത്തിന്മേല്‍ പുരുഷന് അവകാശം ഉന്നയിക്കാനാകില്ലെന്നും കോടതി പറഞ്ഞു.

ജസ്റ്റിസ് ആര്‍ എം ടി ടീക്ക രാമന്‍ ആണ് വിധി പ്രസ്താവിച്ചത്. റാണിപേട്ട് സ്വദേശിയായ പി. ജയചന്ദ്രന്‍ സമര്‍പ്പിച്ച അപ്പീല്‍ ഹര്‍ജി പരിഗണിക്കുകയായിരുന്നു അദ്ദേഹം. ദാമ്പത്യത്തില്‍ അഭിപ്രായ വ്യത്യാസങ്ങളും അസ്വസ്ഥതയും ഉണ്ടെങ്കിലും നിയമത്തിന്റെ മുമ്പില്‍ വിവാഹ ബന്ധം നിയമപരമായി തുടരും. എന്നാല്‍ ലിവ് ഇന്‍ റിലേഷന്റെ സ്ഥിതി വ്യത്യസ്തമാണ്. രണ്ടുപേര്‍ തമ്മിലുള്ള ഉടമ്പടിയുടെ അടിസ്ഥാനത്തിലാണ് ഇത്തരം ബന്ധങ്ങള്‍ നിലനില്‍ക്കുന്നത്. രണ്ടുപേരില്‍ ആരെങ്കിലും
Full Story
  17-06-2024
'ദി ഗ്രേറ്റ് ഇന്ത്യന്‍ ടാലെന്റ്റ് ഷോ' യും 'ഇന്ത്യന്‍ സൗന്ദര്യ മത്സരവും' ഒരുക്കങ്ങള്‍ ലണ്ടനില്‍ പൂര്‍ത്തിയാകുന്നു
കലാഭവന്‍ ലണ്ടന്‍ ജൂലൈ 13 ന് ലണ്ടനില്‍ സംഘടിപ്പിക്കുന്ന 'ദി ഗ്രേറ്റ് ഇന്ത്യന്‍ ടാലെന്റ്റ് ഷോ' യോട് അനുബന്ധിച്ചു നടക്കുന്ന 'ഇന്ത്യന്‍ ബ്യൂട്ടി പേജന്റ്' നുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാകുന്നു. മിസ്റ്റര്‍, മിസ്സ്, മിസ്സിസ് എന്ന മൂന്നു കാറ്റഗറികളിലാണ് മത്സരങ്ങള്‍ അരങ്ങേറുന്നത്. ബാഹ്യ സൗന്ദര്യത്തിനും വസ്ത്രധാരണത്തിനുമനപ്പുറം മത്സരാര്‍ഥികളില്‍ വ്യക്തിത്വ വികസനവും ആത്മവിശ്വാസവും ഏതു ജീവിത സാഹചര്യങ്ങളെയും അതിജീവിക്കാനുള്ള സാമര്‍ത്ഥ്യവും സ്വന്തം കഴിവുകളെക്കുറിച്ചുള്ള അവബോധവും സൃഷ്ടിച്ചെടുക്കുക എന്നതാണ് ഇത്തരം മത്സരങ്ങളിലൂടെ ഉദ്ദേശിക്കുന്നത്.

സൗന്ദര്യം എന്ന വാക്കുകൊണ്ട് അര്‍ത്ഥമാക്കുന്നത് വെറും ബാഹ്യ കാഴ്ചയോ നിറമോ മാത്രമല്ലന്നും ഓരോ വ്യക്തികളുടെയും സ്വഭാവത്തിലും നോക്കിലും നടപ്പിലും
Full Story
  15-06-2024
കാന്‍സറിനെ മറികടന്ന് കെയ്റ്റ് രാജകുമാരി: പുതിയ ഫോട്ടോയ്ക്ക് ആരാധകരുടെ സ്‌നേഹാശംസാ പ്രവാഹം
ട്രൂപ്പിംഗ് ദി കളറില്‍ പങ്കെടുത്ത് വെയില്‍സ് രാജകുമാരി കെയ്റ്റ്. കാന്‍സര്‍ ചികിത്സ തുടങ്ങിയശേഷം പൊതുവേദിയിലെ പ്രത്യക്ഷപ്പെടല്‍ ആരാധകര്‍ക്ക് ആശ്വാസമായി. ഫെബ്രുവരി അവസാനത്തോടെയാണ് കാന്‍സര്‍ രോഗത്തിനു ചികിത്സ തുടങ്ങിയത്. അതിനു ശേഷം ആദ്യമായാണ് രാജകുമാരി പൊതുമുഖത്ത് പ്രത്യക്ഷപ്പെടുന്നത്. കെയ്റ്റിന് ചടങ്ങില്‍ പങ്കെടുക്കാന്‍ കഴിയുമെന്നത് രാജാവിനെ സന്തോഷിപ്പിക്കുന്നതായി കൊട്ടാര വക്താവും പറഞ്ഞു. പ്രധാനമന്ത്രി റിഷി സുനാകും, പ്രതിപക്ഷ നേതാവ് കീര്‍ സ്റ്റാര്‍മറും വാര്‍ത്തയെ സോഷ്യല്‍ മീഡിയയില്‍ സ്വാഗതം ചെയ്തു.

മൂന്ന് മക്കള്‍ക്കൊപ്പം കുതിരവണ്ടിയില്‍ സഞ്ചരിക്കുന്ന കെയ്റ്റ് മിഡില്‍ടണ്‍ ബക്കിംഗ്ഹാം കൊട്ടാരത്തിന്റെ ബാല്‍ക്കണിയില്‍ നിന്നും ഫ്ളൈപാസ്റ്റ് വീക്ഷിക്കുകയും ചെയ്യും. രാജാവിനും,
Full Story
[1][2][3][4][5]
 
-->




 
Close Window