Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 06th Dec 2024
 
 
എഡിറ്റോറിയല്‍
  Add your Comment comment
ബ്രിട്ടന് വനിതാ പ്രധാനമന്ത്രി: താച്ചറെ പോലെ ഉരുക്കു വനിതയാകുമോ ലിസ് ട്രസ് ? ലോകം ഉറ്റു നോക്കുന്നു
Editor
ഇക്കഴിഞ്ഞ ജൂലൈയില്‍, മുന്‍ പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ രാജിയെ തുടര്‍ന്നാണ് യുകെയില്‍ തിരഞ്ഞെടുപ്പു നടന്നത്.
ഇന്ത്യന്‍ വംശജനായ ഋഷി സുനകിനെ പിന്തള്ളി ലിസ് ട്രസ് (ഘശ്വ ഠൃൗ)ൈ തിരഞ്ഞെടുക്കപ്പെട്ടു.''കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ നേതാവായി തിരഞ്ഞെടുക്കപ്പെട്ടതില്‍ ഞാന്‍ അഭിമാനിക്കുന്നു. നമ്മുടെ മഹത്തായ രാജ്യത്തിന് നേതൃത്വം നല്‍കാന്‍ എന്നില്‍ വിശ്വാസമര്‍പ്പിച്ചതിന് നന്ദി', ലിസ് ട്രസ് ട്വീറ്റ് ചെയ്തു. കണ്‍സര്‍വേറ്റീവ് ലീഡറും പ്രധാനമന്ത്രിയുമായിരുന്ന മാര്‍ഗരറ്റ് താച്ചറിന്റെ നയങ്ങള്‍ക്കെതിരായ പ്രതിഷേധങ്ങളില്‍ ലേബര്‍ പാര്‍ട്ടി അംഗങ്ങളായ മാതാപിതാക്കള്‍ക്കൊപ്പം അഞ്ചാം വയസില്‍ പങ്കെടുത്തതാണ് ട്രസിന്റെ ആദ്യ രാഷ്ട്രീയ ഓര്‍മ. തൊണ്ണൂറുകളുടെ തുടക്കത്തില്‍ ഓക്‌സ്ഫഡില്‍ പഠിക്കാനെത്തിയ ലിസ് ട്രസ് പിന്നീട് താച്ചറിന്റെ കടുത്ത അനുയായി മാറി. സോവിയറ്റ് യൂണിയന്‍ തകര്‍ച്ചയുടെ കാലത്ത് കിഴക്കന്‍ യൂറോപ്പിലേക്ക് സുഹൃത്തുക്കള്‍ക്കൊപ്പം നടത്തിയ യാത്രകളാണ് തന്റെ രാഷ്ട്രീയ വീക്ഷണത്തില്‍ മാറ്റം വരുത്തിയതെന്നാണ് ലിസ് ട്രസ് പറഞ്ഞിട്ടുള്ളത്. കിഴക്കന്‍ യൂറോപ്പിലെ ഒരു ബ്രിട്ടീഷ് ആര്‍മി ടാങ്കില്‍ മാര്‍?ഗരറ്റ് താച്ചറിനു സമാനമായ രീതിയില്‍ പോസ് ചെയ്ത ലിസ് ട്രസിന്റെ ചിത്രങ്ങളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. 2016-ല്‍ തെരേസ മേയുടെ കീഴില്‍ നീതിന്യായ സെക്രട്ടറിയായി നിയമിതയായ ലിസ് ട്രസ് പിന്നീട് ട്രഷറിയുടെ ചീഫ് സെക്രട്ടറിയായി. സര്‍ക്കാരിന്റെ സാമ്പത്തിക പരിപാടിയിലും നിര്‍ണായക പങ്ക് വഹിച്ചു. 2019 ല്‍ ബോറിസ് ജോണ്‍സണ്‍ ചുമതലയേറ്റപ്പോള്‍, ട്രസ് അന്താരാഷ്ട്ര വ്യാപാര സെക്രട്ടറിയായി നിയമിക്കപ്പെട്ടു. കഴിഞ്ഞ വര്‍ഷമാണ് വിദേശകാര്യ സെക്രട്ടറി സ്ഥാനം ലഭിച്ചത്. ഒരു കാലത്ത് അക്കൗണ്ടന്റായും ലിസ് ജോലി ചെയ്തിരുന്നു. പക്ഷേ രാഷ്ട്രീയത്തിലായിരുന്നു ലിസിനു താത്പര്യം. 2001-ലെയും 2005-ലെയും പൊതുതിരഞ്ഞെടുപ്പുകളില്‍ പരാജയപ്പെട്ടു. 2006-ല്‍ തെക്ക്-കിഴക്കന്‍ ലണ്ടനിലെ ഗ്രീന്‍വിച്ചില്‍ കൗണ്‍സിലറായി ലിസ് ട്രസ് തിരഞ്ഞെടുക്കപ്പെട്ടു. റൈറ്റ് ഓഫ് സെന്റര്‍ റിഫോം തിങ്ക് ടാങ്കിന്റെ ഡെപ്യൂട്ടി ഡയറക്ടറായും ലിസ് സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
ഓക്‌സ്‌ഫോര്‍ഡില്‍ ജനിച്ച ലിസ് ട്രസ് സ്‌കോട്ട്‌ലന്‍ഡിലെ പെയ്സ്ലിയിലും പിന്നീട് വടക്കന്‍ ഇംഗ്ലണ്ടിലെ ലീഡ്‌സിലുമായാണ് കുട്ടിക്കാലം ചെലവഴിച്ചത്. ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും തത്ത്വശാസ്ത്രം, രാഷ്ട്രീയം, സാമ്പത്തിക ശാസ്ത്രം എന്നിവ പഠിച്ചു. പിന്നീട് വിദ്യാര്‍ത്ഥി രാഷ്ട്രീയത്തില്‍ സജീവമായി. കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയിലെത്തുന്നതിനു മുന്‍പ് മുമ്പ് ലിബറല്‍ ഡെമോക്രാറ്റുകളെയാണ് ലിസ് പിന്തുണച്ചിരുന്നത്.
'എനിക്ക് നയിക്കാനും തീരുമാനങ്ങള്‍ എടുക്കാനും കഴിയും. നമ്മള്‍ എവിടെ എത്തണം എന്നതിനെക്കുറിച്ച് എനിക്ക് വ്യക്തമായ കാഴ്ചപ്പാടുണ്ട്. നമ്മളെ അവിടെ എത്തിക്കാനുള്ള അനുഭവവും ദൃഢനിശ്ചയവും ഉണ്ട്'', എന്നാണ് പ്രചാരണത്തിനിടെ ലിസ് ട്രസ് ഡെയ്ലി ടെലിഗ്രാഫ് ദിനപത്രത്തോട് പറഞ്ഞത്. പ്രചാരണ ഘട്ടത്തില്‍ ദശലക്ഷക്കണക്കിന് പൗണ്ടുകളുടെ നികുതിയിളവ് ലിസ് ട്രസ് വാഗ്ദാനം ചെയ്തിരുന്നു. താന്‍ വിജയിച്ചാല്‍, കോര്‍പ്പറേഷന്‍ നികുതി വര്‍ദ്ധിക്കുന്നത് തടയുമെന്നും ഹരിത ഊര്‍ജത്തിനുള്ള നികുതികള്‍ താല്‍കാലികമായി നിര്‍ത്തുമെന്നും അവര്‍ പറഞ്ഞിരുന്നു. യൂറോപ്യന്‍ യൂണിയനും യുകെയുമായുള്ള പ്രധാന ചര്‍ച്ചകള്‍ക്ക് ചുക്കാന്‍ പിടിക്കുന്നയാള്‍ കൂടിയാണ് ലിസ്. നോര്‍ത്തേണ്‍ അയര്‍ലണ്ടുമായുള്ള വ്യാപാരവുമായി ബന്ധപ്പെട്ട കരാറിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനുള്ള ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കാന്‍ ബോറിസ് ജോണ്‍സണ്‍ ട്രസിനെയാണ് നിയമിച്ചത്. റഷ്യ യുക്രെയ്‌നിനെ ആക്രമിച്ചപ്പോഴും ലിസ് ശക്തമായ നിലപാടാണ് സ്വീകരിച്ചത്. റഷ്യന്‍ സൈന്യത്തെ രാജ്യത്ത് നിന്ന് പുറത്താക്കണമെന്ന് പറഞ്ഞ ലിസ് റഷ്യക്കു മേല്‍ നിരവധി ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തുകയും ചെയ്തു.
അതേസമയം, ട്രസ് വിജയിച്ചെങ്കിലും, പ്രവചിക്കപ്പെട്ടതു പോലുള്ള ഫലം ഉണ്ടായില്ലെന്ന് ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു. 2019ല്‍ ബോറിസ് ജോണ്‍സണ്‍ നേടിയത് 66.4 ശതമാനം നോട്ടാണ്. 2005ല്‍ ഡേവിഡ് കാമറൂണ്‍ 67.6 ശതമാനവും 2001ല്‍ ഇയാന്‍ ഡങ്കന്‍ സ്മിത്ത് 60.7 ശതമാനവും നേടിയിരുന്നു. എന്നാല്‍ ലിസ് ട്രസിന് കണ്‍സര്‍വേറ്റീവ് പാര്‍ട്ടി അംഗങ്ങളുടെ 57 ശതമാനം വോട്ടുകള്‍ മാത്രമാണ് നേടാനായത്.
 
Other News in this category

 
 




 
Close Window