|
|
|
|
ബ്രിട്ടീഷ് പ്രധാനമന്ത്രി 36 മണിക്കൂര്‍ ഉപവാസം നടത്തിയതിന്റെ കാരണം വെളിപ്പെടുത്തി |
ഞായറാഴ്ച വൈകിട്ട് അഞ്ച് മണിമുതല്‍ ചൊവ്വാഴ്ച രാവിലെ അഞ്ച് മണിവരെയാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി റിഷി സുനക് ഉപവാസം അനുഷ്ടിക്കുന്നതെന്ന് മുന്‍പ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ആഴ്ചയിലുടനീളം താന്‍ സ്വാദിഷ്ടമായ ഭക്ഷണം കഴിക്കാറുണ്ടെന്നും ശരീരത്തിന് ഒരു പുനഃക്രമീകരണത്തിനുള്ള അവസരം നല്‍കുകയാണ് ഉപവാസത്തിന്റെ ലക്ഷ്യമെന്നുമാണ് സുനക് പറഞ്ഞത്. എന്നാല്‍ ഈ ശീലം മുന്‍പ് താന്‍ പാലിച്ചു പോന്നിരുന്നു എന്നും പൊതുവെ ഭക്ഷണപ്രിയനായ തനിക്ക് എപ്പോഴും അതിന് കഴിയാറില്ലെന്നും സുനക് പറഞ്ഞു. അഭിമുഖത്തിനിടയില്‍ സുനക് കോഴിയിറച്ചി കഴിച്ചപ്പോള്‍ ഉപവാസത്തിന് ശേഷമുള്ള ആദ്യ ഭക്ഷണമാണോ ഇതെന്നുള്ള അവതാരകന്റെ ചോദ്യത്തിന് ഇത് ഇന്നത്തെ തന്റെ മൂന്നാമത്തെ ഭക്ഷണം ആണെന്നാണ് സുനക് മറുപടി പറഞ്ഞത്. |
Full Story
|
|
|
|
|
|
|
ഇതു ഡോക്ടര്‍ വിഭ. കേരളത്തിലെ ആദ്യത്തെ ട്രാന്‍സ് വുമണ്‍ എംബിബിഎസ് ഡോക്ടറാണ് വിഭ. |
കേരളത്തിലെ ആദ്യത്തെ ട്രാന്‍സ് വുമണ്‍ എംബിബിഎസ് ഡോക്ടറാണ് പാലക്കാട് അകത്തേത്തറ സ്വദേശിനി ഡോക്ടര്‍ വിഭ. എംബിബിഎസ് പഠനത്തിന്റെ അവസാന കാലത്താണ് താന്‍ ആഗ്രഹിച്ച ജീവിതം വിഭ എത്തിപ്പിടിച്ചത്.
വര്‍ഷം 2021. പാലക്കാട്ടുകാരന്‍ വിപിന്റെ അവസാനവര്‍ഷ എംബിബിഎസ് കാലം. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ വെച്ച് അന്ന് പിറവിയെടുത്തത് ഒരു ഡോക്ടര്‍ മാത്രമല്ല 20 വര്‍ഷം മനസില്‍ ഒളിപ്പിച്ചുവെച്ച വിഭയുടെ സ്വത്വം കൂടിയായിരുന്നു. കുട്ടിക്കാലത്ത് തന്നെ തന്റെയുളളില്‍ ഒരു പെണ്ണാകാനുളള മോഹമുണ്ടെന്ന് വിഭ തിരിച്ചറിഞ്ഞിരുന്നു. നിര്‍ണ്ണായകമായത് പഠനകാലത്തെ ഒരു പ്രണയമാണ്.
തന്റെ സ്വത്വത്തെ കുറിച്ച് കുടുംബത്തില്‍ പറഞ്ഞപ്പോള്‍ കിട്ടിയ പ്രതികരണം അത്ഭുതകരമായിരുന്നു. അങ്ങനെ വീട്ടില്‍ നിന്ന് കിട്ടിയ ഊര്‍ജ്ജവുമായാണ് ലോക്ഡൗണിന് |
Full Story
|
|
|
|
|
|
|
ലോകത്തിലെ ഏറ്റവും നീളമുള്ള മുടിക്കുള്ള ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് സ്വന്തമാക്കി ഇന്ത്യക്കാരി. |
ഉത്തര്‍പ്രദേശില്‍ നിന്നുള്ള 46 കാരിയായ സ്മിത ശ്രീവാസ്തവയാണ് ലോക റെക്കോര്‍ഡ് സ്വന്തമാക്കിയത്. 7 അടി 9 ഇഞ്ച് നീളമുണ്ടെന്ന് ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്‌സ് ഔദ്യോഗികമായി കണക്കാക്കി.
മുടിയോടുള്ള കൗതുകം കൊണ്ടും ഇഷ്ടം കൊണ്ടുമാണ് താന്‍ മുടി നീട്ടി വളര്‍ത്തി തുടങ്ങിയതെങ്കിലും ഇപ്പോഴത് തന്റെ ജീവിതത്തിലെ ഏറ്റവും വലിയ സമ്പാദ്യമാണെന്നും അവര്‍ പറയുന്നു. നീളമുള്ള മുടി ഇന്ത്യന്‍ സംസ്‌കാരത്തിന്റെ ഭാഗമാണെന്നും പുരാണങ്ങളിലും മറ്റും പറഞ്ഞിട്ടുള്ള ദേവതകള്‍ക്കെല്ലാം നീളമുള്ള മുടി ഉണ്ടായിരുന്നുവെന്നും ലോക റെക്കോര്‍ഡ് സ്വന്തമാക്കിയ സന്തോഷത്തിനിടയില്‍ സ്മിത അഭിപ്രായപ്പെട്ടു.
1980 -കളില്‍ ഹിന്ദി സിനിമകളിലെ നായികമാരുടെ നീണ്ട മുടിയില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് സ്മിത തന്റെ മുടി നീട്ടി വളര്‍ത്തി |
Full Story
|
|
|
|
|
|
|
സൈസ് സീറോ ഫിഗറുകള്‍ മിന്നിത്തിളങ്ങുന്ന വേദിയില്‍ പ്ലസ് സൈസ് ഫിഗറുമായി നഴ്‌സിന്റെ തകര്‍പ്പന്‍ പ്രകടനം |
വ്യത്യസ്തതകള്‍ കൊണ്ടു നിറഞ്ഞ വിശ്വസുന്ദരി മത്സരത്തിനാണ് ഇത്തവണ ലോകം സാക്ഷ്യം വഹിച്ചത്. ട്രാന്‍സ്‌ജെന്‍ഡറുകള്‍, പ്ലസ് സൈസ് മോഡല്‍, അമ്മമാര്‍ തുടങ്ങിയവര്‍ ഇത്തവണ ഈ വേദിയില്‍ മാറ്റുരച്ചു. മല്‍സരത്തില്‍ പങ്കെടുത്ത പലരും ഇതിനകം ലോകശ്രദ്ധയാകര്‍ഷിച്ചിട്ടുണ്ട്. അതിലൊരാളാണ് പ്ലസ് സൈസ് മോഡലായ ജെയ്ന്‍ ദീപിക ഗാരറ്റ് (Jane Dipika Garrett). സൗന്ദര്യത്തിന് പുതിയ നിര്‍വചനം തന്നെ നല്‍കിയ ഈ പെണ്‍കുട്ടിക്ക് സമൂഹമാധ്യമങ്ങളില്‍ നിറകയ്യടികളാണ് ലഭിക്കുന്നത്. നേഴ്സും സംരംഭകയും കൂടിയാണ് മിസ് നേപ്പാള്‍ ജെയ്ന്‍ ദീപിക ഗാരറ്റ്. ബോഡി പോസിറ്റിവിറ്റിയെ പ്രോത്സാഹിപ്പിക്കുകയും മാനസികാരോഗ്യത്തിനായി നിലകൊള്ളുകയും ചെയ്യുന്നയാള്‍ കൂടിയാണ് ജെയ്ന്‍. തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ ഇതു സംബന്ധിച്ച പോസ്റ്റുകള്‍ ജെയിന്‍ |
Full Story
|
|
|
|
|
|
|
പുതിയ ഗായികയായ പുണ്യക്കൊപ്പം സ്വിറ്റ്‌സര്‍ലന്‍ഡില്‍ നിന്നുള്ള ഫോട്ടോകള്‍ പങ്കുവച്ച് സംഗീത സംവിധായകന്‍ ഗോപി സുന്ദര്‍ |
സ്വിറ്റ്‌സര്‍ലന്‍ഡില്‍ പാട്ടും കൂട്ടുമായി അടിച്ചുപൊളിച്ച് സംഗീതസംവിധായകനും ഗായകനുമായ ഗോപി സുന്ദര്‍. സ്റ്റേജ് ഷോയുടെ ചിത്രങ്ങളും വിഡിയോകളും ഗോപി തന്നെയാണ് സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചത്. സഹഗായിക പുണ്യ പ്രദീപിനൊപ്പമുള്ള ഗോപി സുന്ദറിന്റെ ചിത്രങ്ങളാണ് ഏറ്റവുമൊടുവിലായി പുറത്തുവന്നത്.
സ്വകാര്യ ചാനലിലെ റിയാലിറ്റി ഷോയിലൂടെ വന്ന് സംഗീതരംഗത്ത് ശ്രദ്ധേയയായ ഗായികയാണ് പുണ്യ. ഗോപി സുന്ദറിനൊപ്പം മുന്‍പും സ്റ്റേജ് ഷോകളില്‍ പുണ്യ സാന്നിധ്യമറിയിച്ചിട്ടുണ്ട്. ഇരുവരും ഒരുമിച്ച് വേദിയില്‍ 'മേല്‍ മേല്‍ മേല്‍ വിണ്ണിലെ' എന്ന ഗാനം ആലപിക്കുന്നതിന്റെ വിഡിയോ വൈറലായിരുന്നു. ഗോപി സുന്ദര്‍ തന്നെ ഈണമൊരുക്കിയ ഗാനമാണിത്. |
Full Story
|
|
|
|
|
|
|
ആലിയ ഭട്ട് ഇന്നലെ ധരിച്ച സാരിയെക്കുറിച്ച് വന്‍ ചര്‍ച്ച: 50 ലക്ഷം രൂപയാണേ്രത ഒരു സാരിയുടെ വില! |
കഴിഞ്ഞ ദിവസം ദേശീയ പുരസ്‌കാര ദാനച്ചടങ്ങിന് എത്തിയ ആലിയ ഭട്ടിന്റെ സാരിയെ കുറിച്ചാണ് ഇന്റര്‍നെറ്റ് ലോകത്തെ ചര്‍ച്ച.
വിവാഹ സാരി ധരിച്ചാണ് ആലിയ പുരസ്‌കാരം ഏറ്റുവാങ്ങാനെത്തിയത്. സഞ്ജയ് ലീല ബന്‍സാലി സംവിധാനം ചെയ്ത ഗംഗുഭായ് കത്തിയാവാഡി എന്ന ചിത്രത്തിലെ അഭിനയത്തിനാണ് ആലിയ രാജ്യത്തെ മികച്ച നടിക്കുള്ള അവാര്‍ഡിന് അര്‍ഹയായത്.
ഭര്‍ത്താവും നടനുമായ റണ്‍ബീര്‍ കപൂറിനൊപ്പമാണ് താരം പുരസ്‌കാര വേദിയിലെത്തിയത്. ജീവിതത്തിലെ മനോഹര നിമിഷം എന്നാണ് പുരസ്‌കാര നേട്ടത്തെ കുറിച്ച് ആലിയ പറഞ്ഞത്. ആ ദിവസത്തിലേക്ക് വിവാഹ സാരി തന്നെ തിരഞ്ഞെടുത്തതിനെ കുറിച്ചും ആലിയ പറഞ്ഞു.
ആലിയയുടെ ചിത്രങ്ങള്‍ വൈറലായതോടെ വിവാഹസാരിയുടെ വിശേഷങ്ങള്‍ വീണ്ടും നെറ്റിസണ്‍സിനിടയില്‍ ചര്‍ച്ചയായിരിക്കുകയാണ്. ഐവറി ഓര്‍ഗന്‍സ സാരിയാണ് |
Full Story
|
|
|
|
|
|
|
യു ട്യൂബില്‍ വൈറലാകാന്‍ നടുറോഡില്‍ യോഗാഭ്യാസം നടത്തിയ യുവതിയെ പോലീസ് പൊക്കി അകത്തിട്ടു |
ഗുജറാത്തില്‍ വാഹനങ്ങള്‍ കടന്നുപോകുന്ന തിരക്കേറിയ റോഡിന് നടുവില്‍ പെരുമഴയത്ത് യോഗാസനം ചെയ്ത യുവതിക്കാണ് ഒടുവില്‍ പണികിട്ടിയത്. ചുവന്ന നിറത്തിലുള്ള യോഗാവസ്ത്രമണിഞ്ഞ് ഇരുകാലുകളും പരമാവധി വിരിച്ച് വച്ച് ഹനുമാന്‍ ആസനമാണ് യുവതി നടുറോഡില്‍ ചെയ്തത്. വീഡിയോ വൈറലായതോടെ ദിയ പാര്‍മര്‍ എന്ന യുവതിയാണ് യോഗാസനം ചെയ്തതെന്ന് കണ്ടെത്തി. ദിനയുടെ യോഗാസനം കാരണം വാഹനങ്ങള്‍ക്ക് അങ്ങോട്ടും ഇങ്ങോട്ടും പോവാനാവാതെ ഗതാഗത കുരുക്ക് രൂപപ്പെട്ടു. എന്നാല്‍ സംഭവം ഗുജറാത്ത് പോലീസിന്റെ ശ്രദ്ധയില്‍പ്പെട്ടതോടെ യുവതിക്കുള്ള പണി പിന്നാലെയെത്തി.
തിരക്കുള്ള റോഡില്‍ അപകടരമാംവിധം പെരുമാറിയ യുവതി ട്രാഫിക് നിയമങ്ങള്‍ പാലിക്കാന്‍ ജനങ്ങളോട് ആവശ്യപ്പെടുന്ന ഒരു വീഡിയോ ഗുജറാത്ത് പോലീസ് എക്‌സ് പ്ലാറ്റ്‌ഫോമില്‍ |
Full Story
|
|
|
|
|
|
|
ഉമ്മന്‍ചാണ്ടിയുടെ മകള്‍ അച്ചു ഉമ്മന്‍ വീണ്ടും കണ്ടന്റ് ക്രിയേഷന്‍ രംഗത്തേക്ക് ഇറങ്ങിയിരിക്കുന്നു: ഞാന്‍ തിരിച്ചെത്തി എന്ന് അറിയിപ്പ് |
കണ്ടന്റ് ക്രിയേഷന്‍ ലോകത്തേക്ക് തിരിച്ചെത്തുന്നുവെന്ന് അച്ചു ഉമ്മന്‍. 'കണ്ടന്റ് ക്രിയേഷന്‍ 'എന്ന കലയെ ആശ്‌ളേഷിച്ചുകൊണ്ട് താന്‍ തിരിച്ചെത്തിയിരിക്കുന്നുവെന്ന് കുറിച്ചുകൊണ്ടാണ് അച്ചു ഉമ്മന്‍ പുതിയ ഇന്‍സ്റ്റാഗ്രാം പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്.
പിതാവ് ഉമ്മന്‍ചാണ്ടിയുടെ മരണത്തെത്തുടര്‍ന്ന് കുറച്ചു നാളായി കരിയറില്‍ നിന്നും വിട്ടുനില്‍ക്കുകയായിരുന്നു. പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തിലും സജീവമായിരുന്നു. പ്രചാരണവേളയില്‍ അച്ചു സൈബര്‍ ആക്രമണം നേരിട്ടിരുന്നു.
ഡാഷ് ആന്‍ഡ് ഡോട്ട് എന്ന ഫാഷന്‍ ബ്രാന്‍ഡിന്റെ സ്ലീവ്ലെസ് പാന്റ് സ്യൂട്ടിനൊപ്പം ഗുച്ചിയുടെ പേള്‍ മുത്തുകള്‍ പതിപ്പിച്ച ചുവന്ന ലെതറിലുള്ള മിനി ബ്രോഡ്‌വേ ബീ ഷോള്‍ഡര്‍ ബാഗാണ് അച്ചു സ്‌റ്റൈല്‍ |
Full Story
|
|
|
|
|