Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=124.4091 INR  1 EURO=108.4952 INR
ukmalayalampathram.com
Wed 08th Apr 2026
 
 
രാഷ്ട്രീയ വിചാരം
  Add your Comment comment
സിപിഐഎമ്മിന്റെ ഇരുപത്തിനാലാം പാര്‍ട്ടി കോണ്‍ഗ്രസിന് മധുരയില്‍ ആരംഭിച്ചു
Text By: UK Malayalam Pathram
സിപിഐഎമ്മിന്റെ ഇരുപത്തിനാലാം പാര്‍ട്ടി കോണ്‍ഗ്രസിന് മധുരയിലെ തമുക്കം സീതാറാം യെച്ചൂരി നഗറില്‍ ഇന്ന് പതാക ഉയരും. വെണ്‍മണി രക്തസാക്ഷികളുടെ സ്മാരക കുടീരത്തില്‍നിന്ന് പാര്‍ട്ടി കേന്ദ്ര കമ്മിറ്റിയംഗം യു വാസുകിയുടെ നേതൃത്വത്തില്‍ കൊണ്ടുവരുന്ന പതാക കണ്‍ട്രോള്‍ കമ്മീഷന്‍ ചെയര്‍മാന്‍ എ കെ പത്മനാഭന്‍ ഏറ്റുവാങ്ങും.

രാവിലെ എട്ടിന് ബുദ്ധദേബ് ഭട്ടാചാര്യ കവാടത്തില്‍ മുതിര്‍ന്ന നേതാവ് ബിമന്‍ ബസു പതാക ഉയര്‍ത്തും. രാവിലെ 10.30ന് കോടിയേരി ബാലകൃഷ്ണന്‍ സ്മാരക ഹാളില്‍ പൊളിറ്റ്ബ്യൂറോ കോ-ഓഡിനേറ്റര്‍ പ്രകാശ് കാരാട്ട് സമ്മേളനം ഉദ്ഘാടനം ചെയ്യും. 800ലധികം പ്രതിനിധികള്‍ ആണ് സമ്മേളനത്തില്‍ പങ്കെടുക്കുന്നത്. മണിക് സര്‍ക്കാര്‍ അധ്യക്ഷനാകും. സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജ, സിപിഐഎംഎല്‍ ജനറല്‍ സെക്രട്ടറി ദിപാങ്കര്‍ ഭട്ടാചര്യ, ആര്‍എസ്പി ജനറല്‍ സെക്രട്ടറി മനോജ് ഭട്ടാചാര്യ, എഐഎഫ്ബി ജനറല്‍ സെക്രട്ടറി ജി ദേവരാജന്‍ തുടങ്ങിയവര്‍ ഉദ്ഘാടനത്തില്‍ പങ്കെടുക്കും.
 
Other News in this category

 
 




 
Close Window