|
നിയമസഭാ സമുച്ചയത്തിലെ ആര്‍. ശങ്കരനാരായണന്‍ തമ്പി ഹാളില്‍ നടന്ന ചടങ്ങില്‍ ദൈവനാമത്തിലാണ് ആര്യാടന്‍ ഷൗക്കത്ത് സത്യപ്രതിജ്ഞ ചെയ്തത്. സ്പീക്കര്‍ എ എന്‍ ഷംസീറാണ് സത്യവാചകം ചൊല്ലിക്കൊടുത്തത്.
മുഖ്യമന്ത്രി പിണറായി വിജയന്‍, പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍, മന്ത്രിമാരായ എം.ബി രാജേഷ്, കെ. രാജന്‍ തുടങ്ങിയവര്‍ ആര്യാടന്‍ ഷൗക്കത്തിനെ പൂച്ചെണ്ട് നല്‍കി സ്വീകരിച്ചു.
കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്, യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ്, എം എല്‍ എ മാരായ രമേശ് ചെന്നിത്തല,പി സി വിഷ്ണുനാഥ്,ലോക്സഭാംഗങ്ങളായ ബെന്നി ബെഹ്നാന്‍, ഷാഫി പറമ്പില്‍, മലപ്പുറം ഡിസിസി പ്രസിഡന്റ് വി എസ് ജോയ് എന്നിവരും സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുത്തു. എംഎല്‍എയായി അധികാരമേറ്റ ആര്യാടന്‍ ഷൗക്കത്തിനെ മുഖ്യമന്ത്രിയും സ്പീക്കറും പ്രതിപക്ഷ നേതാവും മറ്റ് യുഡിഎഫ്, എല്‍ഡിഎഫ് നേതാക്കളും അഭിനന്ദിച്ചു |