|
തമിഴ്‌നാട്ടില്‍ സെന്‍സസ് നടത്തുമ്പോള്‍ നടത്തി എല്ലാ വിഭാഗത്തേയും ഉള്‍പ്പെടുത്തി ജാതി സെന്‍സസ് നടത്തണമെന്ന് ടിവികെ രാഷ്ട്രീയ കക്ഷിയുടെ നേതാവും സിനിമാ താരവുമായ വിജയ്.
ജനസംഖ്യാ കണക്കെടുപ്പിനൊപ്പം നടത്തുമ്പോള്‍ ജാതി സെന്‍സസ് പേരിന് വേണ്ടി മാത്രമാകരുത്. എല്ലാ ജനവിഭാഗത്തെയും ഉള്‍പ്പെടുത്തി പ്രത്യേക കമ്മിറ്റി രൂപീകരിച്ച് വേണം സെന്‍സസ് നടത്താന്‍. സമയക്രമത്തില്‍ വ്യക്തവേണം.
പറച്ചിലല്ല, പ്രവൃത്തിയാണ് മുഖ്യമെന്നും വിജയ് വ്യക്തമാക്കി. ജാതി വിവേചനങ്ങളെ എതിര്‍ക്കണമെന്നും ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം ടിവികെ പ്രവര്‍ത്തകരോടായി ആവശ്യപ്പെട്ടു. പോരാട്ടം തുടരും. ഭയമില്ലാതെ ധീരമായി മുന്നോട്ട് പോകും. ടിവികെ പ്രവര്‍ത്തകര്‍ വിവേകമുള്ളവരാകണം. ജാതി വിവേചനങ്ങള്‍ എതിര്‍ക്കണം - വിജയ് പറഞ്ഞു.
ലോക്‌സഭ മണ്ഡലപുക്രമീകരണത്തിന് വേണ്ടിയാകരുത് സെന്‍സസ്. തമിഴ്‌നാട് സര്‍ക്കാര്‍ ഉടന്‍ ജാതി സെന്‍സസ് നടത്തണം. കേന്ദ്രത്തിന് പിന്നില്‍ ഒളിക്കുന്ന നിലപാട് ഡിഎംകെ സര്‍ക്കാര്‍ വെടിയണം. തമിഴക വെട്രി കഴക(ടിവികെ)ത്തിന്റെ ആദ്യ സമ്മേളനത്തിലാണ് ജാതി സെന്‍സസ് നടത്തണമെന്ന് വിജയ് ആവശ്യപ്പെട്ടിരുന്നു. |