|
2019 ല്‍ സര്‍ക്കാരാശുപത്രിയിലെ ചികിത്സയില്‍ മരിക്കേണ്ട താന്‍ സ്വകാര്യ ആശുപത്രിയിലെ ചികിത്സയിലാണ് രക്ഷപെട്ടതെന്ന് മന്ത്രി സജി ചെറിയാന്‍. ആരോഗ്യ വകുപ്പിനെതിരിയുള്ള പ്രതിഷേധങ്ങള്‍ക്കിടയില്‍ സര്‍ക്കാരിനെ വെട്ടിലാക്കിയിരിക്കുകയാണ് മന്ത്രിയുടെ പരാമര്‍ശം
'2019-ല്‍ ഡെങ്കിപ്പനി വന്നപ്പോള്‍ ഞാന്‍ ഗവണ്‍മെന്റ് ആശുപത്രിയിലായിരുന്നു. ഗവണ്‍മെന്റ് ആശുപത്രിയിലെ ചികിത്സ കൊണ്ട് മരിക്കാന്‍ സാധ്യത വന്നപ്പോള്‍ എന്നെ അമൃത ആശുപത്രിയില്‍ കൊണ്ടുപോകാന്‍ ശുപാര്‍ശ ചെയ്തു. എന്നെ അമൃതയില്‍ കൊണ്ടുപോയി. അവിടെ ചെന്നപ്പോള്‍ 14 ദിവസം ബോധമില്ലായിരുന്നു. ഞാന്‍ രക്ഷപ്പെട്ടു. അപ്പോള്‍ അമൃത ആശുപത്രി മോശമാണോ. അതൊക്കെ ഈ നാട്ടില്‍ വ്യവസ്ഥാപിതമായ കാര്യങ്ങളാണ്' എന്നായിരുന്നു മന്ത്രി പറഞ്ഞത്.
അതേസമയം,
താന്‍ സര്‍ക്കാര്‍ ആശുപത്രികളെ ഇകഴ്ത്തി സംസാരിച്ചിട്ടില്ല എന്ന് അദ്ദേഹം വ്യക്തമാക്കി.ഏതെങ്കിലും ഒരു ചികിത്സാ സംവിധാനം മോശമായതുകൊണ്ടോ മറ്റൊന്നിന് മേന്മ കൂടുതലുള്ളതുകൊണ്ടോ ആയിരുന്നില്ല ആ തീരുമാനം. അക്കാര്യം പറഞ്ഞത് തെറ്റായി വളച്ചൊടിക്കുന്നത് പ്രതിഷേധാര്‍ഹമാണ്. |