|
ശശി തരൂര്‍ മുഖ്യമന്ത്രിയാകാന്‍ യോഗ്യന്‍ എന്ന സര്‍വേയില്‍ നിന്ന് UDF അധികാരത്തില്‍ വരുമെന്ന് സമ്മതിച്ചല്ലോ എന്നു കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ്. മുഖ്യമന്ത്രിയെ യുഡിഎഫ് പിന്നീട് തീരുമാനിക്കും. മുഖ്യമന്ത്രിയാകാന്‍ ആരാണ് അയോഗ്യരെന്നും അദ്ദേഹം മറുപടി നല്‍കി. സംഘടനാശക്തി വര്‍ദ്ധിപ്പിച്ചു മുന്നോട്ടുപോകാന്‍ തീരുമാനിച്ചുവെന്ന് കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ്. എല്ലാതലത്തിലും പുനസംഘടന വരും. ജൂലൈ 18ന് രാഹുല്‍ഗാന്ധി പുതുപ്പള്ളിയില്‍ എത്തും. ഉമ്മന്‍ചാണ്ടിയുടെ രണ്ടാം ചരമവാര്‍ഷികത്തില്‍ രാഹുല്‍ഗാന്ധി പങ്കെടുക്കുമെന്നും അദ്ദേഹം അറിയിച്ചു.
മുഖ്യമന്ത്രിയാകാന്‍ ആര്‍ക്കും ആഗ്രഹിക്കാം. പാര്‍ട്ടിക്ക് സംസ്ഥാനത്തിന് രാജ്യത്തിന് ഉചിതമാകുന്ന രീതിയില്‍ മുഖ്യമന്ത്രിയെ നിര്‍ണയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നിമിഷ പ്രിയയെ മോചിപ്പിക്കണമെന്നാണ് നാടിന്റെ ആവശ്യമെന്നും ഇത് ലോകം കേള്‍ക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ആവശ്യമായ നടപടികള്‍ സര്‍ക്കാരുകള്‍ സ്വീകരിക്കണം. ഈ വിഷയത്തില്‍ വിമര്‍ശിക്കാന്‍ ഇല്ല, അഭ്യര്‍ത്ഥന മാത്രമെന്നും സണ്ണി ജോസഫ് വ്യക്തമാക്കി. |