Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Mon 06th May 2024
രാഷ്ട്രീയ വിചാരം
  20-07-2022
ഒളിമ്പ്യന്‍ പി.ടി ഉഷ രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്തു
ഹിന്ദിയിലായിരുന്നു സത്യപ്രതിജ്ഞ. ഹിന്ദി തിരഞ്ഞെടുക്കാനുള്ള കാരണം എന്താണെന്നുള്ള ചോദ്യത്തിന് കൂടുതല്‍ പേര്‍ സംസാരിക്കുന്ന ഭാഷ ഹിന്ദി ആണല്ലോ എന്നായിരുന്നു പി ടി ഉഷയുടെ മറുപടി. കായികമേഖലയ്ക്കായി ഏറെ കാര്യങ്ങള്‍ ചെയ്യാനാകുമെന്നും സത്യപ്രതിജ്ഞയ്ക്ക് മുമ്പായി പി ടി ഉഷ പറഞ്ഞിരുന്നു.

വിവിധ മേഖലകളില്‍ പ്രശസ്തരായ പി ടി ഉഷ ഉള്‍പ്പെടെ നാലുപേരെയാണ് ദക്ഷിണേന്ത്യയില്‍നിന്ന് കഴിഞ്ഞയാഴ്ച രാജ്യസഭയിലേക്ക് നാമനിര്‍ദേശം ചെയ്തത്. സുരേഷ് ഗോപിക്ക് പിന്നാലെ കേരളത്തില്‍നിന്ന് രാജ്യസഭയിലേക്ക് നാമനിര്‍ദേശം ചെയ്യപ്പെട്ടയാളാണ് പി ടി ഉഷ. ചൊവ്വാഴ്ച ഉഷ പാര്‍ലമെന്റ് മന്ദിരത്തിലെത്തി നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയിരുന്നു. ഭര്‍ത്താവ് വി. ശ്രീനിവാസനും ഒപ്പമുണ്ടായിരുന്നു.
Full Story
  20-07-2022
കമ്മ്യൂണിസ്റ്റുകാരനായ ഞാന്‍ അങ്ങനെ പറയാന്‍ പാടില്ലായിരുന്നു; രമയെ അധിക്ഷേപിച്ച പരാമര്‍ശം മണി പിന്‍വലിച്ചു
കെകെ രമ എംഎല്‍എയ്‌ക്കെതിരെ നിയമസഭയില്‍ നടത്തിയ അധിക്ഷേപ പരാമര്‍ശം പിന്‍വലിച്ച് എംഎം മണി എംഎല്‍എ. ആരെയും അപമാനിക്കണമന്ന് ഉദ്ദേശിച്ചിട്ടില്ല. കമ്മ്യൂണിസ്റ്റുകാരനായ താന്‍ അങ്ങനെ പറയാന്‍ പാടില്ലായിരുന്നു. പരാമര്‍ശം പിന്‍വലിക്കുന്നും എംഎം മണി ഇന്ന് നിയമസഭയില്‍ പറഞ്ഞു.

വിവാദ പരാമര്‍ശത്തില്‍ മണിയെ സ്പീക്കര്‍ എംബി രാജേഷ് തള്ളിയിരുന്നു. സമൂഹത്തിലെ മാറ്റം ജനപ്രതിനിധികള്‍ക്ക് വേണ്ടവിധം ഉള്‍ക്കൊള്ളാന്‍ ആയിട്ടില്ലെന്ന് എം ബി രാജേഷ് സഭയില്‍ പറഞ്ഞു. എല്ലാം സാമൂഹ്യ ഓഡിറ്റിങ്ങിന് വിധേയമാകുമെന്ന് ഓര്‍ക്കണമെന്നും സ്വയം തിരുത്തലിന് വിധേയമാകണമെന്നും സ്പീക്കര്‍ ചൂണ്ടിക്കാട്ടി. ഇതിനു പിന്നാലെയാണ് മണി പരാമര്‍ശം പിന്‍വലിച്ചത്.

ആഭ്യന്തര വകുപ്പിന്റെ ധനാഭ്യര്‍ത്ഥന ചര്‍ച്ചയില്‍ പങ്കെടുത്ത്
Full Story
  19-07-2022
പിണറായി വിജയന്‍ വെറും ഭീരുവാണ്: കേരളം ബനാന റിപ്പബ്ലിക്കായി മാറി: ജാമ്യം കിട്ടിയ ശബരീനാഥന്‍: സിപിഎം പ്രതിഷേധിച്ചു
കേരളത്തിന്റെ മുഖ്യമന്ത്രി ഒരു ഭീരുവാണെന്നും അദ്ദേഹത്തിന്റെ മുഖത്തേറ്റ തിരിച്ചടിയാണ് കോടതി വിധിയെന്നും ജാമ്യം നേടിയ ശബരിനാഥന്‍ പറഞ്ഞു. മുഖ്യമന്ത്രി ജനാധിപത്യ സമൂഹത്തില്‍ നടക്കുന്ന സ്വാഭാവിക പ്രതിഷേധത്തെ ഭയക്കുന്നു. ചില ആഫ്രിക്കന്‍ രാജ്യങ്ങളെപ്പോലെ കേരളം ബനാന റിപ്പബ്ലിക്കായി മാറിയെന്ന് കോണ്‍ഗ്രസ് നേതാവ് കെ.എസ് ശബരീനാഥന്‍. പ്രതിഷേധിച്ചതിന്റെ പേരില്‍ തനിക്കും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കുമെതിരെ വധശ്രമത്തിനും ഗൂഢാലോചനയ്ക്കുമൊക്കെയാണ് കേസെടുത്തത്. - ശബരിനാഥന്‍ പറഞ്ഞു.
അതേസമയം, മുഖ്യമന്ത്രിക്കെതിരെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വിമാനത്തിനുള്ളില്‍ പ്രതിഷേധിച്ച കേസില്‍ ജാമ്യം ലഭിച്ച യൂത്ത് കോണ്‍ഗ്രസ് നേതാവ് കെ.എസ്.ശബരീനാഥനെതിരെ കോടതിക്കു മുന്നില്‍ സിപിഎം പ്രതിഷേധം.
Full Story
  13-07-2022
ജനം ഇരമ്പിയപ്പോള്‍ നാടുവിട്ട ശ്രീലങ്കന്‍ പ്രസിഡന്റ് ഇപ്പോള്‍ 4 ലക്ഷം രൂപ വാടകയുള്ള മാലദ്വീപിലെ റിസോര്‍ട്ടില്‍
ജനകീയ പ്രതിഷേധങ്ങള്‍ക്കിടെ പിടിച്ചുനില്‍ക്കാനാകാതെ നാടുവിട്ട ശ്രീലങ്കന്‍ പ്രസിഡന്റ് ഗോതബയ രജപക്സെ താമസിക്കുന്നത് മാലിദ്വീപിലെ അത്യാഡംബര റിസോര്‍ട്ടില്‍. ബിസിനസ് ഭീമന്‍ മുഹമ്മ് അല ജാനയുടെ ഉടമസ്ഥതയിലുള്ള റിസോര്‍ട്ടിലാണ് ഗോതബയ എത്തിയത്. മാലിദ്വീപ് വിദേശകാര്യ മന്ത്രി അബ്ദുല്ല ഷാഹിദിന്റെ അടുത്ത സുഹൃത്ത് കൂടിയാണ് ഈ വ്യവസായി.


ഒരു രാത്രി തങ്ങുന്നതിന് ആറ് ലക്ഷം രൂപ വിലയുള്ള മുറികളുള്ള റിസോര്‍ട്ടിലാണ് ഗോതബയയുടെ താമസം. രജപക്സെയ്ക്കും കുടുംബത്തിനും പ്രവേശനം അനുവദിച്ചതില്‍ മാലിദ്വീപ് സര്‍ക്കാര്‍ ശ്രീലങ്കന്‍ പൗരന്മാരില്‍ നിന്ന് രൂക്ഷവിമര്‍ശനമാണ് നേരിടുന്നത്.

ഗോതബയ രജപക്സെ അല്‍പ സമയത്തിനുള്ളില്‍ തന്നെ രാജി കൈമാറുമെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ ശ്രീലങ്കയില്‍ നിന്നും
Full Story
  13-07-2022
ക്ലിഫ് ഹൗസിലെ കുളത്തില്‍ കയറാന്‍ ആഗ്രഹിക്കുന്നവര്‍ ബര്‍മുഡയിട്ട് മറ്റു കുളങ്ങള്‍ അന്വേഷിച്ചാല്‍ മതി- ധനമന്ത്രി
വിലക്കയറ്റം പിടിച്ചു നിര്‍ത്തുന്നതില്‍ ഒന്നാം സ്ഥാനം കേരളത്തിനാണെന്ന് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍. കേരളത്തില്‍ സാമ്പത്തിക ബുദ്ധിമുട്ടുണ്ടെങ്കിലും ജനങ്ങളുടെ ഒരു അവകാശവും ഇല്ലാതാക്കില്ല. മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തില്‍ വിലക്കയറ്റം കുറവാണ്. ക്ലിഫ് ഹൗസിലെ കുളത്തില്‍ കയറാന്‍ ആഗ്രഹിക്കുന്നവര്‍ ബര്‍മുഡയിട്ട് മറ്റു കുളങ്ങള്‍ അന്വേഷിച്ചാല്‍ മതിയെന്നും അദ്ദേഹം പരിഹസിച്ചു.

ക്ലിഫ് ഹൗസിലെ കുളത്തില്‍ ജനങ്ങള്‍ നീന്തിക്കുളിക്കുന്ന സ്ഥിതിയുണ്ടായാല്‍ അത് നാണക്കേടാണെന്ന് നിയമസഭയില്‍ അടിയന്തര പ്രമേയത്തിന് നോട്ടിസ് നല്‍കിയ നജീബ് കാന്തപുരം പറഞ്ഞിരുന്നു. ഇതിനെ പരിഹസിച്ചുകൊണ്ടാണ് ബാലഗോപാല്‍ ബര്‍മുഡയിട്ട് മറ്റു കുളങ്ങള്‍ അന്വേഷിച്ചാല്‍ മതിയെന്ന പരാമര്‍ശം നടത്തിയത്.

സംസ്ഥാനത്തെ
Full Story
  10-07-2022
നടക്കാന്‍ പാടില്ലാത്തത് സംഭവിച്ചു;കേസ് കോടതിയുടെ പരിഗണനയിലാണ് - സ്വര്‍ണക്കടത്തു കേസില്‍ ആദ്യമായി വിദേശകാര്യമന്ത്രി
സ്വര്‍ണക്കടത്ത് കേസില്‍ സത്യം പുറത്തുവരുമെന്നു വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍. നടക്കാന്‍ പാടില്ലാത്തത് ഉണ്ടായി. യുഎഇ കോണ്‍സുലേറ്റ് കേന്ദ്രീകരിച്ചു നടന്ന കാര്യങ്ങളെക്കുറിച്ചു മന്ത്രാലയത്തിനു ബോധ്യമുണ്ട്. കോണ്‍സുലേറ്റിലെ പ്രോട്ടോക്കോള്‍ ലംഘനം ശ്രദ്ധയില്‍പെട്ടിട്ടുണ്ടോയെന്ന ചോദ്യത്തിനാണു കേന്ദ്രമന്ത്രിയുടെ മറുപടി.

സ്വര്‍ണക്കടത്തു വിഷയത്തില്‍ ആദ്യമായാണ് ഇത്തരമൊരു പ്രതികരണം ഇന്ത്യയുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നത്. ഒരു വിദേശ രാജ്യത്തിന്റെ കോണ്‍സുലേറ്റ് കൂടി ഉള്‍പ്പെട്ടിട്ടുള്ളതിനാലും കോടതിയുടെ പരിഗണനയിലിരിക്കുന്ന കാര്യമായതിനാലും കൂടുതല്‍ പറയുന്നില്ലെന്നും മന്ത്രി വ്യക്തമാക്കി. ശ്രീലങ്കയിലെ പ്രതിസന്ധി ഗൗരവത്തോടെ കൈകാര്യം ചെയ്യേണ്ട വിഷയമാണെന്നും മന്ത്രി പറഞ്ഞു.
Full Story
  10-07-2022
സിപിഎം ഓഫീസിലെ സ്‌ഫോടനം: ആഭ്യന്തരമന്ത്രി ഞാനായിരുന്നു എങ്കില്‍ 24 മണിക്കൂറിനുള്ളില്‍ പ്രതിയെ പിടികൂടുമായിരുന്നു - ചെന്നിത്തല
എളമരം കരീം പി ടി ഉഷയെ ആക്ഷേപിച്ചത് തെറ്റെന്ന് മുന്‍പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പി ടി ഉഷ രാഷ്ട്രീയമുള്ള ആളല്ല അതുകൊണ്ട് പ്രസ്താവന പിന്‍വലിച്ച് മാപ്പ് പറയണം. കെ കെ രമയെ അപമാനിക്കുന്നത് വടകരയിലെ ജനങ്ങളെ അപമാനിക്കുന്നതിന് തുല്യമാണ്. എ കെ ജി സെന്ററിലെ ആക്രമണം പ്രതികളെ പിടികൂടാന്‍ ഇതുവരെ സാധിക്കാത്തത് എന്തുകൊണ്ടാണെന്നും അദ്ദേഹം ചോദിച്ചു.
എകെജി സെന്റര്‍ ആക്രമണം, 11-ാം നാളും പ്രതിയെ കണ്ടെത്താനാകാതെ പൊലീസ്. അന്വേഷണം പുരോഗമിക്കുകയാണെന്നും ചില സൂചനകളുണ്ടെന്നും മാത്രമാണ് അന്വേഷണ സംഘം അറിയിക്കുന്നത്. അക്രമണത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ ഉടനടി കിട്ടിയെങ്കിലും പ്രതിയിലേക്ക് എത്താന്‍ കഴിയാതെ പൊലീസ് ഇരുട്ടില്‍ തപ്പുകയാണ്. ആഭ്യന്തര മന്ത്രി ഞാനയായിരുന്നെങ്കില്‍ 24 മണിക്കൂറിനുള്ളില്‍ പ്രതികളെ
Full Story
  09-07-2022
അധികാരത്തില്‍ കയറി രണ്ടു മാസം തികയും മുന്‍പ് ശ്രീലങ്കന്‍ പ്രധാനമന്ത്രി രാജിവച്ചു
കലാപകലുഷിതമായ ശ്രീലങ്കയില്‍ പ്രധാനമന്ത്രി റനില്‍ വിക്രമസിംഗെ രാജി വച്ചു. സര്‍വകക്ഷി യോഗത്തിന്റെ തീരുമാനപ്രകാരമാണ് രാജി. ശ്രീലങ്കന്‍ പ്രസിഡന്റ് ഗോട്ടബയ രാജപക്‌സെയുടെ ഔദ്യോഗിക വസതിയിലേക്കു ഓഫിസിലേക്കും പ്രതിഷേധക്കാര്‍ ഇടിച്ചുകയറി രാജ്യതലസ്ഥാനം കലാപഭൂമിയായതിനു പിന്നാലെയാണ് വിക്രമസിംഗെയുടെ രാജി.

സ്പീക്കറുടെ നേതൃത്വത്തില്‍ ചേര്‍ന്ന സര്‍വ കക്ഷിയോഗം പ്രസിഡന്റ് ഗോട്ടബയ രാജപക്‌സെയുടെയും പ്രധാനമന്ത്രിയുടെയും രാജി ആവശ്യപ്പെട്ടിരുന്നു. സര്‍വകക്ഷി സര്‍ക്കാരിന് വഴിയൊരുക്കാനായിരുന്നു രാജി ആവശ്യപ്പെട്ടത്. 'ഭരണത്തുടര്‍ച്ചയും പൗരന്മാരുടെ സുരക്ഷയും ഉറപ്പുവരുത്തുന്നതിനായി സര്‍വകക്ഷിയോഗത്തിന്റെ നിര്‍ദേശം അംഗീകരിക്കുന്നു. പ്രധാനമന്ത്രി പദത്തില്‍ നിന്ന് രാജിവക്കുന്നു'- റനില്‍
Full Story
[19][20][21][22][23]
 
-->




 
Close Window