Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 26th Apr 2024
രാഷ്ട്രീയ വിചാരം
  04-09-2022
കെ.കെ ശൈലജ അവാര്‍ഡ് നിരസിച്ചത് പാര്‍ട്ടി തീരുമാനം: സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി
പാര്‍ട്ടി തീരുമാനത്തെ തുടര്‍ന്നാണ് മുന്‍ ആരോഗ്യമന്ത്രി കെ കെ ശൈലജ മഗ്‌സെസെ അവാര്‍ഡ് നിരസിച്ചതെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി (Sitaram Yechury). കോവിഡ് പ്രതിരോധം സര്‍ക്കാരിന്റെ കൂട്ടായ പ്രവര്‍ത്തന ഫലമാണ്. ശൈലജയെ പുരസ്‌കാരത്തിന് പരിഗണിച്ചത് വ്യക്തിയെന്ന നിലയിലാണ്. മഗ്‌സസെ കമ്മ്യൂണിസ്റ്റ് വിരുദ്ധനെന്നും സീതാറാം യെച്ചൂരി പ്രതികരിച്ചു.

കോവിഡ് പ്രതിരോധ പ്രവര്‍ത്തനം കണക്കിലെടുത്തായിരുന്നു കെ കെ ശൈലജയെ അവാര്‍ഡിന് തെരെഞ്ഞെടുത്തത്. എന്നാല്‍ അവാര്‍ഡ് സ്വീകരിക്കാന്‍ ആകില്ലെന്ന് ശൈലജ സംഘാടക സമിതിയെ അറിയിച്ചു. അവാര്‍ഡ് നിരസിച്ചത് താനടക്കം പാര്‍ട്ടി നേതൃത്വം ഒന്നിച്ചെടുത്ത തീരുമാനമെന്ന് കെ കെ ശൈലജ വ്യക്തമാക്കി. ഫിലിപ്പൈന്‍സ് മുന്‍ പ്രസിഡന്റ് രമണ്‍ മഗ്സസെയുടെ പേരിലുള്ള
Full Story
  02-09-2022
മുഖ്യമന്ത്രി, പാര്‍ട്ടി സെക്രട്ടറി, സ്പീക്കര്‍: അധികാര കേന്ദ്രങ്ങളില്‍ കണ്ണൂരില്‍ നിന്നുള്ള നേതാക്കളുടെ തിളക്കം
നിയമസഭയുടെ തലപ്പത്തേക്കും ഒരു കണ്ണൂരുകാരന്‍ എത്തിയിരിക്കുന്നു. തലശ്ശേരി എംഎല്‍എയായ എ.എന്‍. ഷംസീറിനാണ് ആ നിയോഗം. നിലവില്‍ നിയമസഭ സ്പീക്കറായ എം.ബി.രാജേഷ് മന്ത്രിയാകുവാനായി സ്ഥാനമൊഴിയുന്ന ഒഴിവിലാണ് ഷംസീറിന് ചുമതല കൈവരുന്നത്. മന്ത്രിസ്ഥാനമൊഴിഞ്ഞ് എം.വി. ഗോവിന്ദന്‍ സിപിഎം സെക്രട്ടറിയായി. മുഖ്യമന്ത്രി പിണറായി വിജയന്‍, പാര്‍ട്ടി സെക്രട്ടറി എം.വി. ഗോവിന്ദന്‍, ഇടതുമുന്നണി കണ്‍വീനര്‍ ഇ.പി. ജയരാജന്‍ എന്നിവരെല്ലാം കണ്ണൂരില്‍ നിന്നുള്ളവരാണ്.
Full Story
  02-09-2022
പാലക്കാടു നിന്നുള്ള എംബി രാജേഷ് മന്ത്രികുമ്പോള്‍ തലശേരിയില്‍ നിന്നു ഷംസീര്‍ സ്പീക്കര്‍ പദവിയില്‍
എം.ബി രാജേഷ് നാളെ രാജിവയ്ക്കും. തുടര്‍ന്ന് ചൊവ്വാഴ്ച മന്ത്രിയായി അദ്ദേഹം സത്യപ്രതിജ്ഞ ചെയ്യും. രാവിലെ 11ന് നടക്കുന്ന ചടങ്ങില്‍ മന്ത്രിസ്ഥാനം ഏറ്റെടുക്കുന്ന എം.ബി രാജേഷിന് തദ്ദേശ-എക്സൈസ് വകുപ്പുകളായിരിക്കും ലഭിക്കുക.
സിപിഐഎം സംസ്ഥാന സെക്രട്ടറിയായതിനെ തുടര്‍ന്ന് എം.വി ഗോവിന്ദന്‍ മന്ത്രിസ്ഥാനം രാജിവച്ച ഒഴിവിലേക്കാണ് എം.ബി രാജേഷ് എത്തുന്നത്. ഇന്ന് ചേര്‍ന്ന സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റാണ് എം.ബി രാജേഷിനെ മന്ത്രിയാക്കാന്‍ തീരുമാനിച്ചത്. എം.ബി രാജേഷ് സ്പീക്കര്‍ സ്ഥാനം ഒഴിയുമ്പോള്‍ പകരം തലശ്ശേരി എംഎല്‍എ എ.എന്‍ ഷംസീറിനെ തല്‍സ്ഥാനത്ത് നിയോഗിക്കാനും സെക്രട്ടേറിയറ്റ് തീരുമാനിച്ചു.
അതേസമയം,
എസ്.എഫ്.ഐയിലൂടെയും ഡി.വൈ.എഫ്.ഐയിലൂടെയും വളര്‍ന്ന് മുഖ്യധാരാ രാഷ്ട്രീയത്തില്‍ എത്തിയ നേതാവാണ് എ.എന്‍
Full Story
  24-08-2022
മീഡിയാ മാനിയ ഉള്ള ഗവര്‍ണര്‍ക്ക് ഇപ്പോള്‍ മനോരോഗമാണ്: സിപിഎം ജില്ലാ സെക്രട്ടറി എംവി ജയരാജന്‍
ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ രൂക്ഷമായി വിമര്‍ശിച്ച് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എംവി ജയരാജന്‍. സര്‍വ്വകലാശാലകളുടെ അന്തകനായി ഗവര്‍ണര്‍ മാറിയെന്ന് ജയരാജന്‍ വിമര്‍ശിച്ചു. മീഡിയാ മാനിയ ഉള്ള ഗവര്‍ണര്‍ക്ക് ഇപ്പോള്‍ മനോരോഗമാണ് എന്ന് പറഞ്ഞാല്‍ ആരെങ്കിലും നിഷേധിക്കുമോ
യെന്നും അദ്ദേഹം ചോദിച്ചു. കേരള ഗവര്‍ണര്‍ക്കെതിരെ കണ്ണൂര്‍ സര്‍വ്വകലാശാലയുടെ സംരക്ഷണ കൂട്ടായ്മ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു എം വി ജയരാജന്‍.


അദ്ദേഹം നല്ല ബുദ്ധി നഷ്ടപ്പെട്ട് മനോരോഗത്തിനടിമയായി. സ്ഥലം മാറ്റിയാല്‍ മാറിപ്പോകേണ്ട വെറുമൊരു ഉദ്യാഗസ്ഥനാണ് ഗവര്‍ണര്‍. സര്‍ക്കാരിന്റെ തീരുമാനങ്ങളില്‍ ഒപ്പിടാന്‍ മാത്രം അനുവാദമുള്ളയാളാണ് ഗവര്‍ണര്‍. കാരണം കാണിക്കല്‍ നൊട്ടീസ് നല്‍കാതെ ഒരാള്‍ക്കതെിരെ
Full Story
  18-08-2022
രാകേഷിന്റെ ഭാര്യയുടെ നിയമന വിവാദം: കേരള ഗവര്‍ണര്‍ ആരിഫ് ഖാന്‍ രാഷ്ട്രീയം കളിക്കുകയാണെന്ന് എം.വി. ജയരാജന്‍
മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ കെ രാഗേഷിന്റെ ഭാര്യ പ്രിയ വര്‍ഗീസിന്റെ (Priya Varghese) കണ്ണൂര്‍ സര്‍വകലാശാലയിലെ നിയമന നടപടി മരവിപ്പിച്ച ഗവര്‍ണറിന്റെ നടപടിയ്‌ക്കെതിരെ വിമര്‍ശമനവുമായി സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എംവി ജയരാജന്‍.ഒരു ഗവര്‍ണറും ഇത്തരത്തില്‍ ഇടപെട്ട ചരിത്രമില്ലെന്ന് ജയരാജന്‍ പറഞ്ഞു.

ഒരാളുടെ നിയമന പ്രശ്‌നം മാത്രമായി കാണാനാകില്ലെന്നും തെറ്റുണ്ടെങ്കില്‍ യൂണിവേഴ്‌സിറ്റിയോട് നടപടി എടുക്കാന്‍ പറയുകയാണ് വേണ്ടതെന്നും എംവി ജയരാജന്‍ പറഞ്ഞു. രാഷ്ട്രീയക്കാരന്റെ ഭാര്യ ആയത് കൊണ്ട് അര്‍ഹിച്ച നിയമനം നല്‍കില്ലെന്ന് നിലപാടെടുക്കാന്‍ ഗവര്‍ണര്‍ക്ക് എങ്ങനെ ഇടപെടാനാകും? ഗവര്‍ണര്‍ രാഷ്ട്രീയം കളിക്കുന്നതാണ് ഇപ്പഴത്തെ പ്രശ്‌നമെന്നും അദ്ദേഹം കുറ്
Full Story
  18-08-2022
അധര്‍മങ്ങള്‍ക്കെതിരെ പൊരുതാനുള്ള പ്രചോദനമാവട്ടെ'; ശ്രീകൃഷ്ണ ജയന്തി ആശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി
ശ്രീകൃഷ്ണ ജയന്തി ദിനത്തില്‍ ആശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അധര്‍മങ്ങള്‍ക്കെതിരായ ധര്‍മ പുനസ്ഥാപനത്തിന്റെ പ്രതീകമായാണ് ഭക്തജന സമൂഹം ശ്രീകൃഷ്ണ സങ്കല്‍പ്പത്തെ കാണുന്നതെന്നും എല്ലാവിധ അധര്‍മങ്ങള്‍ക്കെതിരെയും പൊരുതാനുള്ള പ്രചോദനമാകട്ടെ ഈ ദിനമെന്നും മുഖ്യമന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.

മുഖ്യമന്ത്രിയുടെ വാക്കുകള്‍ ഇങ്ങനെ- ''അധര്‍മ്മങ്ങള്‍ക്കെതിരായ ധര്‍മ്മ പുനസ്ഥാപനത്തിന്റെ പ്രതീകമായാണ് ഭക്തജന സമൂഹം ശ്രീകൃഷ്ണസങ്കല്‍പ്പത്തെ കാണുന്നത്. കരുണയുടെയും കരുതലിന്റെയും പ്രതീകം കൂടിയാണത്. ഈ ശ്രീകൃഷ്ണ ജയന്തി നാള്‍ സ്‌നേഹത്തിന്റെയും സന്തോഷത്തിന്റെയും പ്രകാശം സമൂഹത്തിലാകെ നിറഞ്ഞു പരക്കാനുള്ള സന്ദേശം ഉറപ്പിക്കുന്നതാകട്ടെ. എല്ലാവിധ അധര്‍മങ്ങള്‍ക്കെതിരെയും പൊരുതാനുള്ള
Full Story
  05-08-2022
പ്രതിഷേധം നടത്തിയ രാഹുലിനേയും പ്രിയങ്ക ഗാന്ധിയെയും പോലീസ് വലിച്ചിഴച്ച് അറസ്റ്റ് ചെയ്തു
വിലക്കയറ്റം, തൊഴിലില്ലായ്മ, ജിഎസ്ടി വര്‍ധന എന്നിവയ്‌ക്കെതിരെ ഡല്‍ഹിയില്‍ കോണ്‍ഗ്രസ് നടത്തിയ പ്രതിഷേധത്തിനിടയില്‍ രാഹുല്‍ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും അറസ്റ്റ് ചെയ്തു. പാര്‍ലമെന്റില്‍ നിന്ന് രാഷ്ട്രപതി ഭവനിലേക്കു കോണ്‍ഗ്രസ് എംപിമാര്‍ നടത്തിയ മാര്‍ച്ച് പൊലീസ് തടഞ്ഞു. ഒരു മണിക്കൂര്‍ നീണ്ട സംഘര്‍ഷത്തിനൊടുവില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയടക്കമുള്ളവരെ അറസ്റ്റ് ചെയ്തു നീക്കുകയായിരുന്നു. നിരോധനാജ്ഞ ലംഘിച്ചതിനാണ് അറസ്റ്റ്. ഇവരെ കിങ്‌സ്വേ ക്യാംപ് പൊലീസ് സ്റ്റേഷനിലേക്കു മാറ്റി. ആറ് മണിക്കൂറിന് ശേഷം വൈകിട്ടോടെ ഇവരെ വിട്ടയച്ചു.

രാജ്യത്ത് ജനാധിപത്യം ഓര്‍മ മാത്രമായി മാറിയതായി രാഹുല്‍ ഗാന്ധി പറഞ്ഞു. സമാധാനപൂര്‍വം രാഷ്ട്രപതി ഭവനിലേക്ക് പോകാനാണ് ശ്രമിച്ചത്. പൊലീസിന് ബലം
Full Story
  30-07-2022
സിപിഎം ആസ്ഥാനത്ത് പടക്കം എറിഞ്ഞിട്ട് ഒരു മാസം: ഇതുവരെ പ്രതിയെ കണ്ടെത്താന്‍ ആയില്ലെന്നു പോലീസ്
സിപിഎം സംസ്ഥാന കമ്മിറ്റി ഓഫീസായ എകെജി സെന്ററിന് നേരെ അജ്ഞാതന്‍ സ്‌ഫോടക വസ്തു എറിഞ്ഞ സംഭവം നടന്നിട്ട് ഒരു മാസം പിന്നിടുന്നു. ആക്രമണത്തിന് പിന്നാലെ വ്യാപക അന്വേഷണം നടത്തിയിട്ടും പ്രതിയെ കണ്ടെത്താനാകാതെ ഇരുട്ടില്‍ തപ്പുകയാണ് പോലീസ്. കേസ് അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറിയിട്ടും കാര്യമായ പുരോഗതി ഇതുവരെ ഉണ്ടായിട്ടില്ല.


പ്രത്യേക അന്വേഷണ സംഘത്തില്‍നിന്ന് കേസ് ഏറ്റെടുത്ത ക്രൈംബ്രാഞ്ച് നിലവില്‍ ശേഖരിച്ച തെളിവുകളും മൊഴികളും പരിശോധിക്കുകയാണ്. പ്രതിയെ കുറിച്ച് യാതൊരു വിവരവും ഇതുവരെ ലഭിച്ചിട്ടില്ലെന്നു മാത്രമല്ല, അന്വേഷണം ആരംഭിച്ചിടത്തു തന്നെ നില്‍ക്കുകയാണ്.

ജൂണ്‍ 30ന് രാത്രി സ്‌കൂട്ടറിലെത്തിയ അജ്ഞാതന്‍ എ.കെ.ജി സെന്ററിന്റെ ഗേറ്റിലേക്ക് സ്ഫോടകവസ്തു വലിച്ചെറിഞ്ഞ ശേഷം രക്ഷപ്പെടുകയായിരുന്നു.
Full Story
[18][19][20][21][22]
 
-->




 
Close Window