Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sun 19th May 2024
 
 
രാഷ്ട്രീയ വിചാരം
  Add your Comment comment
നടക്കാന്‍ പാടില്ലാത്തത് സംഭവിച്ചു;കേസ് കോടതിയുടെ പരിഗണനയിലാണ് - സ്വര്‍ണക്കടത്തു കേസില്‍ ആദ്യമായി വിദേശകാര്യമന്ത്രി
Reporter
സ്വര്‍ണക്കടത്ത് കേസില്‍ സത്യം പുറത്തുവരുമെന്നു വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍. നടക്കാന്‍ പാടില്ലാത്തത് ഉണ്ടായി. യുഎഇ കോണ്‍സുലേറ്റ് കേന്ദ്രീകരിച്ചു നടന്ന കാര്യങ്ങളെക്കുറിച്ചു മന്ത്രാലയത്തിനു ബോധ്യമുണ്ട്. കോണ്‍സുലേറ്റിലെ പ്രോട്ടോക്കോള്‍ ലംഘനം ശ്രദ്ധയില്‍പെട്ടിട്ടുണ്ടോയെന്ന ചോദ്യത്തിനാണു കേന്ദ്രമന്ത്രിയുടെ മറുപടി.

സ്വര്‍ണക്കടത്തു വിഷയത്തില്‍ ആദ്യമായാണ് ഇത്തരമൊരു പ്രതികരണം ഇന്ത്യയുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നത്. ഒരു വിദേശ രാജ്യത്തിന്റെ കോണ്‍സുലേറ്റ് കൂടി ഉള്‍പ്പെട്ടിട്ടുള്ളതിനാലും കോടതിയുടെ പരിഗണനയിലിരിക്കുന്ന കാര്യമായതിനാലും കൂടുതല്‍ പറയുന്നില്ലെന്നും മന്ത്രി വ്യക്തമാക്കി. ശ്രീലങ്കയിലെ പ്രതിസന്ധി ഗൗരവത്തോടെ കൈകാര്യം ചെയ്യേണ്ട വിഷയമാണെന്നും മന്ത്രി പറഞ്ഞു.
''അയല്‍രാജ്യങ്ങള്‍ ആദ്യം എന്നതാണു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നയം. അയല്‍ക്കാരുടെ ആവശ്യങ്ങള്‍ ലഭ്യമാക്കി പിന്തുണയ്ക്കാനാണ് ഇന്ത്യയുടെ ശ്രമം.''- എസ്. ജയശങ്കര്‍ വ്യക്തമാക്കി.
 
Other News in this category

 
 




 
Close Window