Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sun 19th May 2024
 
 
രാഷ്ട്രീയ വിചാരം
  Add your Comment comment
അധികാരത്തില്‍ കയറി രണ്ടു മാസം തികയും മുന്‍പ് ശ്രീലങ്കന്‍ പ്രധാനമന്ത്രി രാജിവച്ചു
Reporter
കലാപകലുഷിതമായ ശ്രീലങ്കയില്‍ പ്രധാനമന്ത്രി റനില്‍ വിക്രമസിംഗെ രാജി വച്ചു. സര്‍വകക്ഷി യോഗത്തിന്റെ തീരുമാനപ്രകാരമാണ് രാജി. ശ്രീലങ്കന്‍ പ്രസിഡന്റ് ഗോട്ടബയ രാജപക്‌സെയുടെ ഔദ്യോഗിക വസതിയിലേക്കു ഓഫിസിലേക്കും പ്രതിഷേധക്കാര്‍ ഇടിച്ചുകയറി രാജ്യതലസ്ഥാനം കലാപഭൂമിയായതിനു പിന്നാലെയാണ് വിക്രമസിംഗെയുടെ രാജി.

സ്പീക്കറുടെ നേതൃത്വത്തില്‍ ചേര്‍ന്ന സര്‍വ കക്ഷിയോഗം പ്രസിഡന്റ് ഗോട്ടബയ രാജപക്‌സെയുടെയും പ്രധാനമന്ത്രിയുടെയും രാജി ആവശ്യപ്പെട്ടിരുന്നു. സര്‍വകക്ഷി സര്‍ക്കാരിന് വഴിയൊരുക്കാനായിരുന്നു രാജി ആവശ്യപ്പെട്ടത്. 'ഭരണത്തുടര്‍ച്ചയും പൗരന്മാരുടെ സുരക്ഷയും ഉറപ്പുവരുത്തുന്നതിനായി സര്‍വകക്ഷിയോഗത്തിന്റെ നിര്‍ദേശം അംഗീകരിക്കുന്നു. പ്രധാനമന്ത്രി പദത്തില്‍ നിന്ന് രാജിവക്കുന്നു'- റനില്‍ വിക്രമസിംഗെ ട്വീറ്റ് ചെയ്തു.


നേരത്തെ ചേര്‍ന്ന സര്‍വകക്ഷി യോഗം സ്പീക്കര്‍ താത്കാലിക പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. കൊളംബോയില്‍ അടിയന്തരമായി ചേര്‍ന്ന യോഗമാണ് പ്രസിഡന്റിന്റെയും പ്രധാനമന്ത്രിയുടേയും രാജി ആവശ്യപ്പെട്ടത്. രാജി ആവശ്യപ്പെട്ടുള്ള യോ?ഗ തീരുമാനം ?ഗോട്ടബയയെ അറിയിച്ചിട്ടുണ്ട്. പ്രതിപക്ഷത്തടക്കമുള്ള പാര്‍ട്ടികള്‍ സ്പീക്കറുടെ അധ്യക്ഷതയിലാണ് അടിയന്തര യോ?ഗം ചേര്‍ന്ന് പ്രസിഡന്റിന്റെ രാജി ആവശ്യപ്പെട്ടത്.
 
Other News in this category

 
 




 
Close Window