|
മാര്‍പ്പാപ്പയെ ഇന്ത്യയിലേക്ക് ക്ഷണിക്കണം എന്ന് ആവശ്യപ്പെട്ട് കത്ത് നല്‍കി. ന്യൂനപക്ഷ വിഭാഗങ്ങളുടെ അവകാശങ്ങള്‍ സംബന്ധിച്ചും കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായി. സിറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടിലും , ഫരീദബാദ് അതിരൂപത ആര്‍ച്ച് ബിഷപ്പ് മാര്‍ കുര്യാക്കോസ് ഭരണികുളങ്ങരയും പ്രധാനമന്ത്രിയുടെ വസതിയില്‍ എത്തി. കേന്ദ്ര മന്ത്രി ജോര്‍ജ് കുര്യനും, രാജീവ് ചന്ദ്രശേഖറും ഷോണ്‍ ജോര്‍ജും ഒപ്പമുണ്ടായിരുന്നു. സൗഹൃദ സന്ദര്‍ശനം എന്നാണ് സഭയുടെ ഔദ്യോഗിക വിശദീകരണം.
ഫരീദാബാദ് രൂപതയെ അതിരൂപത ആയി ഉയര്‍ത്തിയത് അടുത്തിടെയാണ്. ഇതേതുടര്‍ന്നുള്ള സന്ദര്‍ശനം എന്നാണ് സഭ നേതൃത്വം പറയുന്നത്. |