|
വികസന വിഷയങ്ങള്‍ ആയിരിക്കും തെരഞ്ഞെടുപ്പില്‍ ബിജെപി ഉയര്‍ത്തിക്കാട്ടുകയെന്ന് സുരേഷ് ഗോപി. തദ്ദേശ തിരഞ്ഞെടുപ്പില്‍ ഗര്‍ഭവും സ്വര്‍ണവുമല്ല ചര്‍ച്ചാ വിഷയമെന്നും കേന്ദ്രമന്ത്രി സുരേഷ് ഗോപി പറഞ്ഞു.
തിരഞ്ഞെടുപ്പ് സമയത്ത് എതിര്‍ സ്ഥാനാര്‍ഥികളുടെ പേര് പോലും ഞാന്‍ എടുത്ത് പറഞ്ഞിട്ടില്ല. അതൊരു തത്വമാണ് എനിക്ക്.ആരോപണ ശരങ്ങളും ചില അന്വേഷണങ്ങളും അറസ്റ്റും സ്വര്‍ണവും ഗര്‍ഭവും ഒന്നും നമ്മുടെ വിഷയമല്ല. തിരഞ്ഞെടുപ്പില്‍ റിലേറ്റ് ചെയ്യാന്‍ പറ്റുന്ന വിഷയങ്ങള്‍ മാത്രം ജനങ്ങളുമായി സംവദിക്കണം. ഇത് വളരെ കര്‍ശനമായി നമ്മള്‍ പാലിക്കേണ്ട ഒരു മര്യാദയാണ് - സുരേഷ് ഗോപി പറഞ്ഞു. |