|
വണ്ടിപ്പെരിയാര്‍ പീഡനക്കേസിലെ അന്വേഷണ ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍. വാഴക്കുളം പോലീസ് സ്റ്റേഷന്‍ സി.ഐ. ടി.ഡി. സുനില്‍ കുമാറിനെയാണ് സര്‍ക്കാര്‍ സസ്‌പെന്‍ഡ് ചെയ്തത്. ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറങ്ങി. സിഐ അന്വേഷണത്തില്‍ വീഴ്ചവരുത്തിയെന്ന കണ്ടെത്തിയിരുന്നു. കേസില്‍ അന്വേഷണ ഉദ്യോഗസ്ഥനെതിരെ കോടതി പ്രതികൂല പരാമര്‍ശം നടത്തിയിരുന്നു ഇതിന്റെ കൂടി അടിസ്ഥാനത്തിലാണ് നടപടി.
സുനില്‍കുമാറിനെതിരെ ആരോപിക്കപ്പെട്ട കുറ്റങ്ങളെക്കുറിച്ച് അന്വേഷിച്ച് 2 മാസത്തിനകം റിപ്പോര്‍ട്ട് നല്‍കാന്‍ എറണാകുളം റൂറല്‍ അഡി. പോലീസ് സൂപ്രണ്ടിനെ ചുമതലപ്പെടുത്തി.
2021 ജൂണ്‍ 30-നായിരുന്നു കേസിന് ആസ്പദമായ സംഭവം. ചുരുക്കുളം എസ്റ്റേറ്റിലെ മുറിക്കുള്ളില്‍ ആറുവയസ്സുകാരിയെ തൂങ്ങി മരിച്ചനിലയിലാണ് കണ്ടെത്തിയത്. പെണ്‍കുട്ടി ലൈംഗിക പീഡനത്തിനിരയായെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായതിനെ തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ സമീപവാസിയായ അര്‍ജുനെ പിടികൂടിയിരുന്നു. |