Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=125.5335 INR  1 EURO=108.6838 INR
ukmalayalampathram.com
Sun 01st Feb 2026
 
 
ഇന്ത്യ/ കേരളം
  Add your Comment comment
സംഗീതം പഠിക്കാനെത്തിയ യുവതിയെ മുന്‍ പഞ്ചായത്ത് പ്രസിഡന്റ് പീഡിപ്പിച്ചു: അറസ്റ്റിലായത് കെ.കെ ഉണ്ണികൃഷ്ണന്‍
Text By: Team ukmalayalampathram
സംഗീതം പഠിക്കാനെത്തിയ യുവതിയെ പീഡിപ്പിച്ച കേസില്‍ മുന്‍ പഞ്ചായത്ത് പ്രസിഡന്റ് അറസ്റ്റില്‍. വൈപ്പിന്‍ എളങ്കുന്നപ്പുഴ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് കൊട്ടിക്കത്തറ കെ.കെ ഉണ്ണികൃഷ്ണനെയാണ് (61) അറസ്റ്റു ചെയ്തത്. സംഗീതാധ്യാപകന്‍ കൂടിയായ ഇയാള്‍ മാലിപ്പുറം വളപ്പില്‍ സോപാനം എന്ന പേരില്‍ സംഗീത വിദ്യാലയം നടത്തിയിരുന്നു. കോണ്‍ഗ്രസ് വിമതനായി മത്സരിച്ച് പഞ്ചായത്ത് അംഗമായ ഉണ്ണികൃഷ്ണന്‍ കോണ്‍ഗ്രസ് പിന്തുണയോടെയാണ് പ്രസിഡന്റായത്.

ജനുവരി 21നാണ് കേസിനാസ്പദമായ സംഭവം നടന്നത്. സംഗീതം പഠിക്കാനെത്തിയ അവിവാഹിതയായ 26 വയസ്സുകാരിയെ പ്രതി ഉണ്ണികൃഷ്ണന്‍ ലൈംഗികമായി പീഡിപ്പിച്ചു എന്നാണ് കേസ്. യുവതിയുടെ മാതാവ് നല്‍കിയ പരാതിയില്‍ പോലീസ് യുവതിയുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പ്രതിയെ കോടതിയില്‍ ഹാജരാക്കി.
 
Other News in this category

 
 




 
Close Window