Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=125.5335 INR  1 EURO=108.6838 INR
ukmalayalampathram.com
Sun 01st Feb 2026
 
 
ഇന്ത്യ/ കേരളം
  Add your Comment comment
മയക്കുവെടിവെച്ചതിന് പിന്നാലെ ചരിഞ്ഞ തണ്ണീര്‍ കൊമ്പന്റെ ശരീരത്തില്‍ പെല്ലെറ്റ് കൊണ്ട പാടുകള്‍ കണ്ടെത്തി
Text By: Team ukmalayalampathram
കൃഷിയിടത്തിലോ ജനവാസ മേഖലയിലോ എത്തിയപ്പോള്‍ തുരത്താന്‍ ഉപയോഗിച്ചതാകാം എന്നാണ് സംശയം. തണ്ണീര്‍ കൊമ്പനെ കേരള വനമേഖലയില്‍ കണ്ടപ്പോള്‍ തന്നെ, കേരള കര്‍ണാടക വനംവകുപ്പുകള്‍ തമ്മില്‍ ആശയ വിനിമയം നടത്തിയിരുന്നു.

കൃത്യമായ ലൊക്കേഷന്‍ സിഗ്‌നല്‍ പല ഘട്ടങ്ങളിലും ലഭിച്ചിച്ചിരുന്നില്ല. ഇത് കാട്ടാനയെ ട്രാക്ക് ചെയ്യാന്‍ തടസ്സമായി. ആനയെ തോല്‍പ്പെട്ടി മേഖലയില്‍ ഒരാഴ്ച മുമ്പ് കണ്ടതായി വനംവകുപ്പിന് വിവരം ലഭിച്ചിരുന്നു.
ആന എത്തിയത് നാഗര്‍ഹോളെയില്‍ നിന്ന് തിരുനെല്ലി കാട്ടിലൂടെയാണെന്ന് അധികൃതര്‍ അറിയിച്ചു.

വെള്ളിയാഴ്ച മാനന്തവാടിയില്‍ മയക്കുവെടിവെച്ച് പിടികൂടിയ തണ്ണീര്‍ കൊമ്പനെ കര്‍ണാടക വനംവകുപ്പിന് കൈമാറിയ ശേഷമാണ് ശനിയാഴ്ച പുലര്‍ച്ചയോടെ ചരിഞ്ഞത്. രണ്ടാഴ്ച മുമ്പ് കര്‍ണാടകയിലെ ഹാസനില്‍നിന്ന് പിടികൂടി ബന്ദിപ്പുര്‍ വനത്തില്‍ തുറന്നുവിട്ട കാട്ടാനായിരുന്നു ഇത്. 20 ദിവസത്തെ ഇടവേളയ്ക്കിടെ രണ്ടുതവണയാണ് തണ്ണീര്‍ കൊമ്പന് മയക്കുവെടി ഏറ്റത്. എന്തുകൊണ്ടാണ് ആന ചരിയാനിടയായതെന്ന് അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്..
 
Other News in this category

 
 




 
Close Window