|
സാമ്പത്തിക പ്രതിസന്ധി നേരിടുന്ന കേരളം 24000 കോടി രൂപയുടെ പ്രത്യേക പാക്കേജ് ആവശ്യപ്പെട്ടിരുന്നു. മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരിത ബാധിതരുടെ പുനരധിവാസത്തിനായി ആവശ്യപ്പെട്ട പ്രത്യേക പാക്കേജിനെക്കുറിച്ചും ബജറ്റില്‍ പരാമര്‍ശമില്ല. എയിംസ് ഉള്‍പ്പെടെയുള്ള പ്രഖ്യാപനങ്ങളുമുണ്ടായില്ല. കയറ്റുമതിയും അടിസ്ഥാന സൗകര്യ വികസനവും പ്രോത്സാഹിപ്പിക്കുമെന്ന് പറഞ്ഞ നിര്‍മല സീതാരാമന്‍ വിഴിഞ്ഞം തുറമുഖ പദ്ധതിയെപ്പോലും ഗൗനിച്ചില്ലെന്ന് സംസ്ഥാന ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ വിമര്‍ശിച്ചു. തിരഞ്ഞെടുപ്പ് ലക്ഷ്യം വെച്ചുള്ള രാഷ്ട്രീയ ബജറ്റാണ് കേന്ദ്രം അവതരിപ്പിച്ചതെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ കുറ്റപ്പെടുത്തി. |