|
12 ലക്ഷം രൂപവരെ വാര്‍ഷിക വരുമാനമുള്ളവര്‍ക്ക് ആദായ നികുതി ഇല്ല. മൂന്നാം നരേന്ദ്ര മോദി സര്‍ക്കാരിന്റെ രണ്ടാമത്തെ ബജറ്റ് ധനമന്ത്രി നിര്‍മല സീതാരാമന്‍ അവതരിപ്പിച്ചു. നിര്‍മലയുടെ തുടര്‍ച്ചയായ എട്ടാം ബജറ്റാണിത്. ഇടത്തരക്കാര്‍ക്കും പിന്നാക്കവിഭാഗങ്ങള്‍ക്കും ഊന്നല്‍ നല്‍കുന്ന ബജറ്റാണ് ധനമന്ത്രി അവതരിപ്പിച്ചത്. തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ബിഹാറിന് ബജറ്റില്‍ നിരവധി പദ്ധതികള്‍ പ്രഖ്യാപിച്ചു. ബജറ്റ് സമ്മേളനത്തിന്റെ ആദ്യ ദിനം ഇടത്തരക്കാരുടെ ക്ഷേമത്തിലൂന്നിയായിരുന്നു രാഷ്ട്രപതി ദ്രൗപദി മുര്‍മുവിന്റെ നയപ്രഖ്യാപന പ്രസംഗം. ഏപ്രില്‍ ഒന്നിന് തുടങ്ങുന്ന അടുത്ത സാമ്പത്തികവര്‍ഷം (2025-26) ഇന്ത്യയുടെ സാമ്പത്തികവളര്‍ച്ച 6.3- 6.8% ആയിരിക്കുമെന്നാണു കേന്ദ്രസര്‍ക്കാരിന്റെ സാമ്പത്തികസര്‍വേ റിപ്പോര്‍ട്ട്. ബജറ്റ് അവതരിപ്പിച്ചതോടെ ധനമന്ത്രി നിര്‍മലാ സീതാരാമന്‍ മറ്റൊരു നാഴികക്കല്ലുകൂടി പിന്നീട്ടു. ഒരേ പ്രധാനമന്ത്രിക്ക് കീഴില്‍ തുടര്‍ച്ചയായി എട്ട് തവണ ബജറ്റ് അവതരിപ്പിക്കുന്ന ആദ്യ ധനമന്ത്രിയായി നിര്‍മല സീതാരാമന്‍ മാറി. രണ്ട് ഇടക്കാല ബജറ്റുകള്‍ ഉള്‍പ്പെടെയാണിത്. |