ഭാരത് സീരിസ് പ്രകാരം കേരളത്തില്‍ വാഹനം രജിസ്റ്റര്‍ ചെയ്യാം. ഹൈക്കോടതിയാണ് രജിസ്ടട്രേഷന് അനുമതി നല്‍കിയത്. കേന്ദ്രം നടപ്പാക്കിയ ബി എച്ച് രജിസ്‌ട്രേഷനുള്ള വാഹനങ്ങള്‍ മറ്റ് സംസ്ഥാനത്തേക്ക് പോകുമ്പോള്‍ വീണ്ടും രജിസ്‌ട്രേഷന്‍ ആവശ്യമില്ല. സംസ്ഥാന രജിസ്‌ട്രേഷനുളള വാഹനങ്ങള്‍ ഒരു വര്‍ഷത്തിലധികം മറ്റൊരു സംസ്ഥാനത്ത് ഓടിക്കാന്‍ രജിസ്‌ട്രേഷന്‍ മാറ്റേണ്ടതുണ്ട്.
ഒരു സംസ്ഥാനത്തുനിന്നു മറ്റൊരു സംസ്ഥാനത്തേക്ക് വാഹനം കൊണ്ടുപോകുന്നതിനും അവിടെ ആ വാഹനം ഉപയോഗിക്കുന്നതിനും കടമ്പകള്‍ ഏറെയാണ്. ബിഎച്ച് (ആഒ) വാഹന രജിസ്‌ട്രേഷനിലൂടെ ആ കടമ്പകള്‍ ഇല്ലാതാക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. ഭാരത് സീരിസില്‍ വാഹന രജിസ്‌ട്രേഷന്‍ നമ്പറിന് വ്യത്യാസമുണ്ടാകും. വാഹനം വാങ്ങിയ വര്‍ഷത്തിലെ അവസാന രണ്ടക്കങ്ങള്‍, ബി.എച്ച് (ആ,ഒ)എന്നീ അക്ഷരങ്ങള്‍, നാല് അക്കങ്ങള്‍, ഇംഗ്ലീഷ് അക്ഷരമാലയിലെ രണ്ട് അക്ഷരങ്ങള്‍ എന്നിവയടങ്ങിയതാവും രജിസ്‌ട്രേഷന്‍ നമ്പര്‍. |