Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 06th Jul 2024
 
 
ഇന്ത്യ/ കേരളം
  Add your Comment comment
ഒരു ഊമക്കത്തില്‍ നിന്നുള്ള അന്വേഷണമാണ് 15 വര്‍ഷം മുന്‍പു മാന്നാറിലെ യുവതിയെ കൊലപാതകത്തിന്റെ ചുരുളഴിച്ചത്
Text By: Team ukmalayalampathram
ആലപ്പുഴ മാന്നാറില്‍ 15 വര്‍ഷം മുന്‍പ് കാണാതായ കല എന്ന യുവതി കൊല്ലപ്പെട്ടതായി പൊലീസ് സ്ഥിരീകരിച്ചു. ഭര്‍ത്താവ് അനില്‍കുമാര്‍ കലയെ കൊന്നു വീട്ടിലെ സെപ്റ്റിക് ടാങ്കില്‍ കുഴച്ചുമൂടിയെന്നാണ് അന്വേഷണ സംഘത്തിന് ലഭ്യമായ വിവരം. ഇതിന്റെ അടിസ്ഥനത്തില്‍ ഇരമത്തുരിലെ അനില്‍കുമാറിന്റെ വീട്ടില്‍ സെപ്റ്റിക് ടാങ്ക് തുറന്ന് നടത്തിയ പരിശോധനയില്‍ മൃതദേഹാവശിഷ്ടങ്ങള്‍ എന്ന് സംശയിക്കുന്ന ചിലത് പൊലീസ് കണ്ടെത്തി.
15 വര്‍ഷങ്ങള്‍ക്ക് മുന്‍പ് കുഴിച്ചു മൂടപ്പെട്ട സത്യങ്ങള്‍ പുറംലോകത്തേക്ക് എത്തുന്നത് ഒരു ഊമ കത്തിന്റെ രൂപത്തിലാണ്. ആലപ്പുഴ ജില്ലാ പൊലീസ് മേധാവി ചൈത്ര തെരേസാ ജോണിന് ലഭിച്ച കത്തില്‍ 15 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇരമത്തൂരില്‍ നിന്ന് കാമുകനൊപ്പം അപ്രത്യക്ഷമായെന്ന് പറയപ്പെടുന്ന കല എന്ന 27 കാരി കൊല്ലപ്പെട്ടു എന്നായിരുന്നു ഉള്ളടക്കം. കൊലപ്പെടുത്തിയ രീതിയും പങ്കുള്ളവരുടെ പേരുകളും ഉള്‍പ്പടെ വിശദമായി കത്തില്‍ ഉണ്ടായിരുന്നു.
തുടര്‍ന്ന് അതീവ രഹസ്യമായി അമ്പലപ്പുഴ പൊലീസിനെ കേസ് അന്വേഷിക്കാന്‍ ഏല്‍പ്പിച്ചു. മഫ്തിയില്‍ ഉള്ള അന്വേഷണ സംഘം രഹസ്യമായി വിവരങ്ങള്‍ തേടുന്നുണ്ടെന്ന് അറിഞ്ഞ് കൊലപാതക വിവരം അറിയാമായിരുന്ന ബന്ധുക്കള്‍ ഇസ്രായേലില്‍ ഉള്ള അനില്‍കുമാറിനെ വിവരം അറിയിച്ചു. തുടര്‍ന്ന് അനില്‍കുമാറിന്റെ അടുത്ത ബന്ധുക്കള്‍ അടക്കം 5 പേരെ കസ്റ്റഡിയില്‍ എടുത്തു ചോദ്യം ചെയ്തപ്പോഴാണ് രഹസ്യങ്ങളുടെ ചുരുളഴിയുന്നത്. ആര്‍ഡിഒയുടെ അനുമതി തേടി ഫോറന്‍സിക് വിഭാഗവുമായി ചേര്‍ന്ന് അനില്‍കുമാറിന്റെ വീടിന്റെ സെപ്റ്റിക് ടാങ്കില്‍ നടത്തിയ പരിശോധനയില്‍ മൃതദേഹാവശിഷ്ടങ്ങള്‍ എന്ന് സംശയിക്കുന്ന ഭാഗങ്ങള്‍ പൊലീസ് കണ്ടെത്തി. ഇത് ശാസ്ത്രീയ പരിശോധനകള്‍ക്ക് വി?ധേയമാക്കും. ഇതിന് പുറമെ ക്ലിപ്പുംവസ്ത്രത്തിന്റെ ഭാഗങ്ങളും കണ്ടെത്തിയതായാണ് വിവരം.
കലയെ അനില്‍കുമാറിന്റെ കാറില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടതായി കസ്റ്റഡിയില്‍ ഉള്ളവര്‍ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. കഴുത്തില്‍ തുണി ഉപയോഗിച്ച് മുറുക്കി ആണ് കൊലപാതകമെന്നാണ് വിവരം. മറവ് ചെയ്യാന്‍ സഹായം നല്‍കുക മാത്രമാണ് ചെയ്തിട്ടുള്ളത് എന്ന് കസ്റ്റഡിയില്‍ ഉള്ള ബന്ധുക്കള്‍ അന്വേഷണ സംഘത്തെ അറിയിച്ചു.
 
Other News in this category

 
 




 
Close Window