Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 27th Apr 2024
 
 
ഇന്ത്യ/ കേരളം
  Add your Comment comment
ഈ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് 370ലധികം സീറ്റുകള്‍ കിട്ടും: രാജ്യത്തെ സ്ത്രീകള്‍ രാഹുല്‍ ഗാന്ധിയെ പാഠം പഠിപ്പിക്കും - അമിത് ഷാ
Text By: Team ukmalayalampathram
ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി 370ലധികം സീറ്റുകള്‍ നേടുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. സിഎന്‍എന്‍ ന്യൂസ് 18 റൈസിംഗ് ഭാരത് സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

'' ബംഗാള്‍, ഒഡിഷ, തെലങ്കാന, പഞ്ചാബ് സംസ്ഥാനങ്ങളില്‍ പാര്‍ട്ടിയ്ക്ക് കാര്യമായ നേട്ടമുണ്ടാകും. കേരളത്തിലും തമിഴ്നാട്ടിലും സ്ഥിതി ബിജെപിയ്ക്ക് അനുകൂലമാണ്. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ ബിജെപിയോട് അടുപ്പം കാണിക്കുന്നുണ്ട്,'' അമിത് ഷാ പറഞ്ഞു.

'രാഹുല്‍ ഗാന്ധി പറയുന്നതൊന്നും ആരും ഗൗരവമായി എടുക്കേണ്ടതില്ല. രാജ്യത്തെ സ്ത്രീകള്‍ നരേന്ദ്ര മോദിക്കും അദ്ദേഹത്തിന്റെ സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ക്കും ശക്തമായ പിന്തുണയാണ് നല്‍കുന്നത്. അവര്‍ മോദിക്ക് പിന്നില്‍ അണിനിരക്കുന്നു. വരാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധിയെ പാഠം പഠിപ്പിക്കുമെന്ന് രാജ്യത്തെ സ്ത്രീകള്‍ തീരുമാനിച്ചിട്ടുണ്ട് ' എന്നും അമിത് ഷാ ചൂണ്ടിക്കാട്ടി.
 
Other News in this category

 
 




 
Close Window