Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=120.919 INR  1 EURO=106.1571 INR
ukmalayalampathram.com
Thu 18th Dec 2025
 
 
ഇന്ത്യ/ കേരളം
  Add your Comment comment
ആലുവയില്‍ഹോട്ടലില്‍ നിന്നിറങ്ങിയ യുവാവിനെ പട്ടാപ്പകല്‍ തട്ടിക്കൊണ്ടു പോയി
Text By: Team ukmalayalampathram
ആലുവ നഗരമധ്യത്തില്‍ നിന്ന് യുവാവിനെ തട്ടിക്കൊണ്ട് പോയി. ജനത്തിരക്കേറിയ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്റിനും റെയില്‍വെ സ്റ്റേഷനുമിടയില്‍ വച്ചാണ് കാറിലെത്തിയ സംഘം തട്ടിക്കൊണ്ട് പോയത്. ഇന്ന് രാവിലെ 7 മണിയോടെയാണ് സംഭവം.
റോഡരികില്‍ അരമണിക്കൂറോളം നിര്‍ത്തിയിട്ട കാറില്‍ സമീപത്തെ ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ചിറങ്ങിയ ആളെയാണ് ബലമായി പിടിച്ച് കയറ്റിയത്.

സംഭവം കണ്ട് ഓട്ടോ ഡ്രൈവര്‍മാര്‍ വിവരമറിയിച്ചതനുസരിച്ചാണ് പോലീസ് എത്തിയത്.ഒരാളെ ബലമായി തള്ളി കയറ്റുന്നതാണ് ഓട്ടോ തൊഴിലാളികള്‍ കണ്ടത്. കഴിഞ്ഞ ദിവസം ഇതേ സ്ഥലത്ത് നിന്ന് തന്നെ ഒരാളെ തട്ടിക്കൊണ്ട് പോയിരുന്നു. പിന്നീട് ഇയാളെ ആലപ്പുഴയില്‍ ഉപേക്ഷിച്ചിരുന്നു. മീറ്ററുകള്‍ക്കകലെ പോലീസ് പട്രോളിങ്ങ് ഉള്ളപ്പോഴാണ് ഈ സംഭവം നടന്നത്.
 
Other News in this category

 
 




 
Close Window