Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=120.919 INR  1 EURO=106.1571 INR
ukmalayalampathram.com
Thu 18th Dec 2025
 
 
ഇന്ത്യ/ കേരളം
  Add your Comment comment
കുടിയേറ്റക്കാര്‍ കാട്ടുകള്ളന്മാര്‍ അല്ല. നാട്ടില്‍ പൊന്നു വിളയിച്ചവരാണ് കുടിയേറ്റക്കാര്‍: മേജര്‍ ആര്‍ച്ച് ബിഷപ്പ്മാര്‍ റാഫേല്‍ തട്ടില്‍
Text By: Team ukmalayalampathram
മനുഷ്യരെക്കാള്‍ കാട്ടുമൃഗങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്ന നിലപാട് ശരിയല്ലെന്ന് സിറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ്മാര്‍ റാഫേല്‍ തട്ടില്‍. വയനാട് നടവയല്‍ ഹോളിക്രോസ് തീര്‍ത്ഥാടന കേന്ദ്രത്തിലെ ഓശാന ഞായര്‍ തിരുകര്‍മ്മങ്ങള്‍ക്ക് നേതൃത്വം നല്‍കികൊണ്ട് സന്ദേശം നല്‍കുകയായിരുന്നു മേജര്‍ ആര്‍ച്ച് ബിഷപ്പ്. കുടിയേറ്റക്കാര്‍ കാട്ടുകള്ളന്മാര്‍ അല്ല. നാട്ടില്‍ പൊന്നു വിളയിച്ചവരാണ് കുടിയേറ്റക്കാര്‍. അത് കൊണ്ട് പരിഗണന അര്‍ഹിക്കുന്നുണ്ട്. വന്യമൃഗ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടവരുട കുടുംബങ്ങളുടെ സര്‍ക്കാര്‍ ഉചിതമായ രീതിയില്‍ ചേര്‍ത്ത് പിടിക്കണമെന്നും അദ്ദേഹം പറഞ്ഞു.
വയനാട്ടില്‍ കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട അജിയുടെ വീട് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍ സന്ദര്‍ശിച്ചു. തിങ്കളാഴ്ച രാവിലെയായിരുന്നു സന്ദര്‍ശനം. കുടുംബത്തിനുള്ള സഭയുടെ പിന്തുണ അറിയിക്കാനാണ് താന്‍ വന്നതെന്ന് സന്ദര്‍ശനത്തിന് ശേഷം അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
 
Other News in this category

 
 




 
Close Window