|
|
|
|
|
| ലോക്‌സഭ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു; കേരളത്തില്‍ ഏപ്രില്‍ 26ന് വോട്ടെടുപ്പ്; വോട്ടെണ്ണല്‍ ജൂണ്‍ നാലിന് |
|
ലോക്‌സഭ തെരഞ്ഞെടുപ്പ് തീയതി ക്രമം കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിച്ചു. ഡല്‍ഹി വിഗ്യാന്‍ ഭവനില്‍ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ രാജീവ് കുമാറാണ് തീയതികള്‍ പ്രഖ്യാപിച്ചത്. ഏഴ് ഘട്ടങ്ങളിലായാണ് വോട്ടെടുപ്പ്. ഒന്നാം ഘട്ട തെരഞ്ഞെടുപ്പ് ഏപ്രില്‍ 19ന് നടക്കും. കേരളത്തില്‍ ഏപ്രില്‍ 26നാണ് വോട്ടെടുപ്പ്. ജൂണ്‍ നാലിനാണ് വോട്ടെണ്ണല്‍.
കേരളത്തിലെ 20 ലോക്‌സഭ മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പ് ഏപ്രില്‍ 26ന് നടക്കുമെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. ഏഴ് ഘട്ടങ്ങളിലായാണ് ഇക്കുറി ലോക്‌സഭ തെരഞ്ഞെടുപ്പ് നടക്കുന്നത്. ആദ്യ ഘട്ടം ഏപ്രില്‍ 19ന് നടക്കും. ജൂണ്‍ ഒന്നിനാണ് അവസാനഘട്ടം. ജൂണ്‍ നാലിന് വോട്ടെണ്ണല്‍ നടക്കും. ഡല്‍ഹി വിഗ്യാന്‍ ഭവനില്‍ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ രാജീവ് കുമാറാണ് തീയതികള്‍ |
|
Full Story
|
|
|
|
|
|
|
| സ്വാമിയേ ശരണം വിളിച്ച് പ്രധാനമന്ത്രി പത്തനംതിട്ടയില്‍: കേരളത്തില്‍ ബിജെപിക്ക് രണ്ടു സീറ്റ് കിട്ടുമെന്നും നരേന്ദ്രമോദി |
|
ഇത്തവണ കേരളത്തില്‍ താമര വിരിയുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സംസ്ഥാനത്ത് എന്‍ഡിഎയില്‍നിന്ന് വിജയിക്കുന്നവരുടെ എണ്ണം രണ്ടക്കം കടക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. എന്‍ഡിഎയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പത്തനംതിട്ടയിലെത്തിയ പ്രധാനമന്ത്രി പൊതുസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു. 'സ്വാമിയെ ശരണമയ്യപ്പാ' എന്ന് ശരണംവിളിച്ചുകൊണ്ടാണ് മോദി പ്രസംഗം ആരംഭിച്ചത്.
'കേരളത്തില്‍ അഴിമതിയും കെടുകാര്യസ്ഥതയും നിറഞ്ഞ സര്‍ക്കാരുകളാണ് മാറിമാറിവരുന്നത്. കേരളത്തിലെ റബര്‍ കര്‍ഷകര്‍ വളരെ ബുദ്ധിമുട്ടുന്നു. എല്‍ഡിഎഫും യുഡിഎഫും ഇക്കാര്യത്തില്‍ കണ്ണടച്ചിരിക്കുകയാണ്. കേരളത്തില്‍ നിയമസംവിധാനം മോശമാണ്. ക്രൈസ്തവ പള്ളികളിലെ പുരോഹിതരടക്കം അക്രമത്തിന് ഇരയാവുന്നു. കേരളത്തിലെ കോളേജുകള്‍ |
|
Full Story
|
|
|
|
|
|
|
| തെലങ്കാന മുന്‍ മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവുവിന്റെ മകള്‍ അറസ്റ്റില്‍: അറസ്റ്റ് ഡല്‍ഹി മദ്യ അഴിമതിയുമായി ബന്ധമുള്ള കേസില്‍ |
|
ഡല്‍ഹി മദ്യ അഴിമതിയുമായി ബന്ധപ്പെട്ട കേസില്‍ ബിആര്‍എസ് നേതാവും തെലങ്കാന മുന്‍ മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവുവിന്റെ മകളുമായ കെ കവിത അറസ്റ്റില്‍. ഇന്ന് ഉച്ചയോടെ കസ്റ്റഡിയിലെടുത്ത കവിതയുടെ അറസ്റ്റ് വൈകിട്ടോടെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) രേഖപ്പെടുത്തി. ഹൈദരാബാദിലെ ജൂബിലി ഹില്‍സില്‍ കവിതയുടെ വസതിയില്‍ ഇ ഡി, ഐ ടി വിഭാഗങ്ങള്‍ ഇന്ന് റെയ്ഡ് നടത്തിയിരുന്നു. റെയ്ഡിന് പിന്നാലെ കവിതയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. പിന്നാലെ കവിതയെ ചോദ്യം ചെയ്യുന്നതിനായി ഡല്‍ഹിയിലേക്ക് കൊണ്ടുപോയി.
വെള്ളിയാഴ്ച രാവിലെയാണ് കവിതയുടെ വസതിയില്‍ ഇ ഡി, ഐടി വിഭാഗങ്ങള്‍ സംയുക്ത പരിശോധന ആരംഭിച്ചത്. ഈ വര്‍ഷം മാത്രം ഡല്‍ഹി മദ്യലൈസന്‍സ് അഴിമതിയുമായി ബന്ധപ്പെട്ട് കവിതയ്ക്ക് ഇ ഡിയും ഐ ടി വിഭാഗവും രണ്ടു തവണ സമന്‍സ് |
|
Full Story
|
|
|
|
|
|
|
| ഇന്ത്യയില്‍ പെട്രോള്‍-ഡീസല്‍ വില കുറച്ചു: നാളെ രാവിലെ മുതല്‍ ലിറ്ററിന് രണ്ടു രൂപ കുറവ് |
|
ഇന്ത്യയില്‍ പെട്രോള്‍-ഡീസല്‍ വില കുറച്ചു. പെട്രോളിനും ഡീസലിനും ലീറ്ററിന് രണ്ടു രൂപ വീതമാണ് കുറച്ചത്. ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് സര്‍ക്കാരിന്റെ പ്രഖ്യാപനം. പുതുക്കിയ വില നാളെ രാവിലെ ആറു മുതല്‍ പ്രാബല്യത്തില്‍ വരും.
ലോക്‌സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി ഗാര്‍ഹിക പാചകവാതക സിലിണ്ടറിന് (14.2 കിലോ) കേന്ദ്ര സര്‍ക്കാര്‍ 100 രൂപ കുറച്ചു. വനിതാ ദിനത്തിലാണ് ഇതു സംബന്ധിച്ച പ്രഖ്യാപനം പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയത്. |
|
Full Story
|
|
|
|
|
|
|
| പൗരത്വ നിയമ ഭേദഗതി വര്‍ഗീയ അജണ്ടയുടെ ഭാഗമാണ്; കേരളത്തില്‍ അതു നടപ്പാക്കില്ലെന്ന് ആവര്‍ത്തിച്ചു പറയുന്നു - മുഖ്യമന്ത്രി |
|
സിഎഎ വര്‍ഗീയ അജണ്ടയുടെ ഭാഗമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അത് കേരളം നടപ്പാക്കില്ലെന്ന് നേരത്തെ പ്രഖ്യാപിച്ചതാണ്, അതുതന്നെയാണ് ഇപ്പോഴും ആവര്‍ത്തിച്ചു പറയാനുള്ളത്. ഈ നിലപാട് എല്ലാതരത്തിലും ഉറപ്പിക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. അതിനാണ് സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ ഒറിജിനല്‍ സ്യൂട്ട് ഫയല്‍ചെയ്തതെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ഭരണഘടനയുടെ അന്തഃസത്തയ്ക്ക് വിരുദ്ധവും ജനങ്ങളുടെ മതാടിസ്ഥാനത്തില്‍ വിഭജിക്കുന്നതുമാണ് നിയമം. സംഘപരിവാറിന്റെ തീവ്രഹിന്ദുത്വ അജന്‍ഡയുടെ ഭാഗമാണിത്. വിഭജനരാഷ്ട്രീയത്തിലൂടെ തെരഞ്ഞെടുപ്പില്‍ നേട്ടംകൊയ്യാനുള്ള സംഘപരിവാറിന്റെ ഹീനമായ നീക്കമാണെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു.
സിഎഎ എല്ലാ അര്‍ത്ഥത്തിലും ഇന്ത്യ എന്ന |
|
Full Story
|
|
|
|
|
|
|
| ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി ആശുപത്രിയിലെന്നു റിപ്പോര്‍ട്ട്: നെറ്റി പൊട്ടി ചോരയൊലിച്ച് കിടക്കുന്ന ഫോട്ടോ പ്രചരിച്ചു |
|
പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷയുമായ മമത ബാനര്‍ജി ആശൂപത്രിയില്‍. നെറ്റിയുടെ ഒത്തനടുക്കായി ഒരു വലിയ മുറിവും അതില്‍ നിന്ന് രക്തം ഒലിക്കുന്ന നിലയില്‍ മമതയും ഉള്‍പ്പെടുന്ന ചിത്രമാണ് പാര്‍ട്ടി ഔദ്യോഗിക എക്സ് പേജില്‍ പങ്കുവച്ചിരിക്കുന്നത്. ഇതോടെയാണ് അപകട വിവരം പുറത്തുവരുന്നത്.
ട്രെഡ്മിലില്‍ നിന്ന് അപകടം പറ്റിയത് എന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. പരിക്ക് ഗുരുതരമാണെന്നും എല്ലാവരും പ്രാര്‍ത്ഥിക്കണമെന്നും മമതയുടെ ആശുപത്രി ചിത്രങ്ങള്‍ ഉള്‍പ്പെടെ പങ്കുവച്ച് തൃണമൂല്‍ കോണ്‍ഗ്രസ് അഭ്യര്‍ത്ഥിച്ചു. ഇതോടെ ആശൂപത്രിയിലേക്ക് മന്ത്രിമാരുടെയും നേതാക്കളുടെയും ഒഴുക്കാണ്. |
|
Full Story
|
|
|
|
|
|
|
| തോട്ടില്‍ കണ്ടെത്തിയ മൃതദേഹം അനുവിന്റേതാണെന്നു പോലീസ്; കമിഴ്ന്ന് കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം |
|
കോഴിക്കോട് പേരാമ്പ്ര നൊച്ചാടിനടുത്ത് തോട്ടില്‍ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു. വാളൂര്‍ സ്വദേശി അനു (26) എന്ന യുവതിയുടേതാണ് മൃതദേഹമെന്ന് സ്ഥിരീകരിച്ചു. ഇന്നലെ രാവിലെ എട്ടരയോടെ വീട്ടില്‍ നിന്ന് പോയ അനുവിനെ പിന്നീട് കാണാതാവുകയായിരുന്നു.
അനുവിനെ അന്വേഷിച്ചെങ്കിലും കണ്ടെത്താനാകാതെ വന്നതോടെ വൈകിട്ടോടെ ബന്ധുക്കള്‍ പൊലീസില്‍ പരാതിപ്പെട്ടിരുന്നു. ഇന്നലെതന്നെ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിക്കുകയും ചെയ്തു. ഇന്നുരാവിലെ പതിനൊന്ന് മണിക്കാണ് മൃതദേഹം പുള്ളിയോട്ട് മുക്ക് റോഡ് അല്ലിയോറത്തോട്ടില്‍ കണ്ടെത്തിയത്.
കമിഴ്ന്ന് കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. വിവരമറിഞ്ഞ് പേരാമ്പ്ര പൊലീസ് സ്ഥലത്തെത്തിയെങ്കിലും മൃതദേഹം പുറത്തെടുക്കാന്‍ സാധിച്ചിരുന്നില്ല. ആര്‍ ഡി ഒ എത്തിയതിനുശേഷമാണ് മൃതദേഹം |
|
Full Story
|
|
|
|
|
|
|
| കോണ്‍ഗ്രസില്‍ തന്ത്രപരമായ നീക്കങ്ങള്‍: തൃശൂരില്‍ മുരളീധരന്‍ എത്തിയപ്പോള്‍ സിറ്റിങ് എംപിയായ ടിഎന്‍ പ്രതാപന്‍ വര്‍ക്കിങ് പ്രസിഡന്റാക്കി |
|
തൃശൂരിലെ സിറ്റിങ് എം പി ടി എന്‍ പ്രതാപനെ കെപിസിസി വര്‍ക്കിങ് പ്രസിഡന്റായി നിയമിച്ചു. പ്രതാപന് പകരം കെ മുരളീധരനെ തൃശൂരില്‍ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് നടപടി. പ്രതാപനെ വര്‍ക്കിങ് പ്രസിഡന്റാക്കാനുള്ള നിര്‍ദേശം എഐസിസി പ്രസിഡന്റ് അംഗീകരിച്ചു. നിയമനം സംബന്ധിച്ച് സംഘടനാ ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ പത്രക്കുറിപ്പ് ഇറക്കി.
കെപിസിസിക്ക് നിലവില്‍ രണ്ട് വര്‍ക്കിങ് പ്രസിഡന്റുമാരാണുള്ളത്. കൊടിക്കുന്നില്‍ സുരേഷ് എം പിയും കല്‍പ്പറ്റ എംഎല്‍എ ടി സിദ്ദിഖും.
സിറ്റിങ് എംപിമാരെല്ലാം മത്സരിക്കാന്‍ തയാറെടുക്കണമെന്ന് ഹൈക്കമാന്‍ഡ് നിര്‍ദേശം നല്‍കിയതിന്റെ പശ്ചാത്തലത്തില്‍ ടി എന്‍ പ്രതാപന്‍ തൃശൂരില്‍ പ്രചാരണം ആരംഭിക്കുകയും ചുവരെഴുത്തുകള്‍ തുടങ്ങുകയും ചെയ്തിരുന്നു. |
|
Full Story
|
|
|
|
| |