Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=125.5335 INR  1 EURO=108.6838 INR
ukmalayalampathram.com
Sun 01st Feb 2026
 
 
ഇന്ത്യ/ കേരളം
  Add your Comment comment
ഇടതുപക്ഷ സ്ഥാനാര്‍ഥി സുനില്‍ കുമാര്‍ നടന്‍ ടൊവീനോയൊടൊപ്പം നില്‍ക്കുന്ന ഫോട്ടോ വച്ചു; ചട്ട ലംഘനത്തിന് സുനിലിനെതിരേ പരാതി
Text By: Team ukmalayalampathram
വിഎസ് സുനില്‍കുമാറിനെതിരെ തെരഞ്ഞെടുപ്പ് ചട്ടലംഘനത്തിന് പരാതി. എന്‍ഡിഎ തൃശൂര്‍ ജില്ല കോര്‍ഡിനേറ്ററാണ് പരാതി നല്‍കിയത്. ഇലക്ഷന്‍ കമ്മീഷന്റെ അംബാസിഡര്‍ ആയ ടോവിനോ തോമസിനൊപ്പം ഉള്ള ചിത്രം പ്രചരിപ്പിച്ചത് ചട്ടലംഘനമെന്നാണ് പരാതി. തൃശ്ശൂരില്‍ സ്ഥാനാര്‍ഥിയാകുന്നതില്‍ നിന്ന് സുനില്‍കുമാറിനെ തടയണമെന്നാണ് പരാതിയിലെ ആവശ്യം. വരണാധികാരിയായ ജില്ലാ കളക്ടര്‍ക്കാണ് പരാതി നല്‍കിയത്.

തെരെഞ്ഞെടുപ്പില്‍ ചര്‍ച്ചയാകേണ്ടത് രാഷ്ട്രീയ വിഷയമാണെന്ന് വി എസ് സുനില്‍കുമാര്‍ പറഞ്ഞിരുന്നു. കലാമണ്ഡലം ഗോപിയുടെ മകന്റേതും ടോവിനോ തോമസിന്റെയും പോസ്റ്റ് വിവാദമാക്കേണ്ട. ടോവിനോയും താനും നല്ല സുഹൃത്തുക്കള്‍. അതുകൊണ്ടാണ് പോസ്റ്റ് ഇട്ടത്. തെരെഞ്ഞെടുപ്പ് ചിഹ്നം ഉപയോഗിച്ചതാണ് വിയോജിപ്പിന് കാരണം. തൃശൂര്‍ സീതറാം മില്‍സില്‍ പുതിയ പടത്തിന്റെ ഷൂട്ടിംഗ് ലൊക്കേഷനില്‍ വച്ചായിരുന്നു കൂടിക്കാഴ്ച. വിജയാശംസകള്‍ നേര്‍ന്നാണ് ടൊവിനോ യാത്രയാക്കിയതെന്ന് സുനില്‍ കുമാര്‍ പറഞ്ഞു.

തെന്നിന്ത്യന്‍ സിനിമാരംഗത്തെ യുവ നടന്മാരില്‍ തനിക്കേറ്റവും പ്രിയപ്പെട്ടയാളാണ് ടൊവിനോയെന്ന് സുനില്‍ കുമാര്‍ പറഞ്ഞു. കേവലം നടന്‍ എന്ന വിശേഷണത്തില്‍ ഒതുക്കാവുന്ന ആളല്ല ടൊവിനോ. മനുഷ്യസ്‌നേഹത്തിന്റെയും ജീവകാരുണ്യത്തിന്റെയും മുന്‍നിരയിലാണ് ടൊവിനോയുടെ സ്ഥാനം. താന്‍ തൃശൂര്‍ എം എല്‍ എ ആയിരിക്കുമ്പോള്‍, മണ്ഡലത്തിലെ മികച്ച വിജയം നേടിയ വിദ്യാര്‍ത്ഥികളെ അനുമോദിക്കാന്‍ സംഘടിപ്പിച്ച വിദ്യാഭ്യാസ അവാര്‍ഡ് പരിപാടിയില്‍ മുഖ്യാതിഥിയായി പങ്കെടുത്ത് ടൊവിനോ നടത്തിയ പ്രസംഗം വൈറലായിരുന്നു. വ്യക്തിപരമായി വളരെ അടുപ്പം പുലര്‍ത്തുന്നയാളാണ് അദ്ദേഹമെന്നും സുനില്‍ കുമാര്‍ കുറിച്ചു.
 
Other News in this category

 
 




 
Close Window