Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 03rd May 2024
ഫീച്ചര്‍ സ്‌പെഷ്യല്‍
  12-12-2022
ഗള്‍ഫില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടയാളെ തൂക്കുകയറില്‍ നിന്ന് ലുലു യൂസഫലി: നന്ദി പറഞ്ഞ് ജീവന്‍ തിരികെ കിട്ടിയ ബെക്‌സ്
തൂക്കുകയറില്‍ നിന്ന് ജീവിതത്തിലേക്ക് തന്നെ തിരികെയെത്തിച്ച മനുഷ്യന് നന്ദി പറഞ്ഞ് ബെക്സ് കൃഷ്ണ. തനിക്ക് രണ്ടാം ജന്മം നല്‍കിയ എം.എ യൂസഫലിയെ അടുത്ത് കണ്ടപ്പോഴാണ് ബെക്സ് കൃഷ്ണ നിറകണ്ണുകളോടെ നന്ദി പറഞ്ഞത്. കേരള വിഷന്‍ 15-ാംവാര്‍ഷികാഘോഷത്തില്‍ പങ്കെടുക്കാനാണ് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ യൂസഫലി എത്തിയത്. ബെക്സിന്റെ വാക്കുകള്‍ കേട്ടപ്പോള്‍ കണ്ടിരുന്ന കാണികളുടെ കണ്ണും ഈറനണിഞ്ഞു. 2012 ല്‍ അബുദാബിയില്‍ വച്ചു നടന്ന ഒരു കാര്‍ അപകടത്തില്‍ സുഡാന്‍ വംശജനായ ഒരു കുട്ടി മരിക്കുകയും ഡ്രൈവറായിരുന്ന തൃശൂര്‍ പുത്തന്‍ചിറ ബെക്സ് കൃഷ്ണനെ യു.എ.ഇ. സുപ്രിം കോടതി വധശിക്ഷക്ക് വിധിക്കുകയും ചെയ്തിരുന്നു. ഈ കേസില്‍ നിന്നാണ് യൂസഫ് അലിയുടെ നിര്‍ണായക ഇടപെടലില്‍ ബെക്സ് കൃഷ്ണയ്ക്ക് പുതു ജീവന്‍ ലഭിച്ചത്.

2012 സെപ്തംബര്‍
Full Story
  03-12-2022
ന്യൂയോര്‍ക്കില്‍ എലി ശല്യം സഹിക്കാനാവുന്നില്ല: എലിയെ പിടിക്കാന്‍ ജോലി ഒഴിവ് പ്രഖ്യാപിച്ചു: ശമ്പളം ഒരു കോടി രൂപ
ന്യൂയോര്‍ക്ക് നഗരം എലി ശല്യത്താല്‍ വീര്‍പ്പുമുട്ടുകയാണ്. എലി ശല്യം ഇല്ലാതാക്കാന്‍ സകലവഴികളും നോക്കി തളര്‍ന്ന മേയര്‍ ഇപ്പോള്‍ പരസ്യം നല്‍കിയിരിക്കുകയാണ്. എലിശല്യം ഇല്ലാതാക്കുന്നതിന് ആവശ്യമായ പദ്ധതി തയാറാക്കുന്നതിന് ഒരാളെ തിരയുകയാണ് മേയര്‍. എലിയെ പിടിക്കാനെത്തുന്നവര്‍ക്ക് മേയര്‍ പ്രഖ്യാപിച്ച ശമ്പളം കേട്ടാല്‍ നിങ്ങള്‍ ഞെട്ടും.

വര്‍ഷത്തില്‍ ഒരു കോടിക്ക് മുകളില്‍ ഈ ജോലിക്കെത്തുന്നവര്‍ക്ക് ശമ്പളം കിട്ടും. പദ്ധതികള്‍ തയ്യാറാക്കുക, അതിന് മേല്‍നോട്ടം വഹിക്കുക, എലികളെ ഇല്ലാതാക്കാന്‍ വേണ്ടി പ്രവര്‍ത്തിക്കുന്ന ടീമിനെ നയിക്കുക തുടങ്ങിയ കാര്യങ്ങളാണ് ഇയാള്‍ക്ക് ചെയ്യേണ്ടി വരിക. അങ്ങനെ ഒരാള്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ ആരംഭിച്ച് കഴിഞ്ഞു.
ന്യൂയോര്‍ക്കില്‍ ഏകദേശം 1.8 കോടി എലികളെങ്കിലും
Full Story
  25-11-2022
ഭഗവദ് ഗീതയിലെ 18 അധ്യായങ്ങളിലെ 700 ശ്ലോകങ്ങള്‍ ഉര്‍ദുവിലേക്ക് വിവര്‍ത്തനം ചെയ്തു: മുസ്ലിം യുവതിക്ക് പുരസ്‌കാരം
പിജി വിദ്യാര്‍ത്ഥിനിയായ തെലങ്കാന സ്വദേശിയായ മുസ്ലീം യുവതി ഹെബ ഫാത്തിമ ഭഗവദ് ഗീത ഉറുദുവിലേക്ക് വിവര്‍ത്തനം ചെയ്തു. നിരവധി റെക്കോര്‍ഡുകളും ഹെബയെ തേടിയെത്തി. തെലങ്കാന സ്വദേശിയാണു ഹെബ.
ഭഗവദ് ഗീതയിലെ 18 അധ്യായങ്ങളില്‍ നിന്നുള്ള 700 ശ്ലോകങ്ങള്‍ മൂന്ന് മാസത്തിനുള്ളില്‍ ഉര്‍ദുവിലേക്ക് വിവര്‍ത്തനം ചെയ്യാന്‍ ഹെബയ്ക്ക് കഴിഞ്ഞു. ചില വാക്കുകളുടെ കൃത്യമായ അര്‍ത്ഥം കണ്ടെത്താന്‍ വളരെയധികം സമയമെടുത്തതായി ഹെബ ഫാത്തിമ ന്യൂസ് 18നോട് പറഞ്ഞു. ഭഗവദ് ഗീതയിലെ 500ഓളം ശ്ലോകങ്ങള്‍ക്ക് ഖുര്‍ആനിലെ വചനങ്ങളുമായി സാമ്യമുണ്ടെന്നും ഹെബ പറയുന്നു. എങ്ങനെ മികച്ച ജീവിതം നയിക്കാം എന്നതിന്റെ അന്തസത്ത വായനക്കാര്‍ക്ക് മനസ്സിലാകുന്ന തരത്തില്‍ ലളിതമായ ഭാഷയിലാണ് ഭഗവദ് ഗീത ഉറുദുവിലേക്ക് വിവര്‍ത്തനം ചെയ്തതെന്നും ഹെബ ഫാത്തിമ
Full Story
  25-11-2022
ഫുട്‌ബോള്‍ ലഹരിയായി മാറരുത്: താരങ്ങളോടുള്ള ആരാധന ഏകദൈവ വിശ്വാസത്തിന് എതിരാണ്: കേരളത്തിലെ മുസ്ലിം സംഘടന
ഫുട്‌ബോള്‍ ലഹരിക്കെതിരെ സമസ്ത കേരള ജം-ഇയത്തുള്‍ ഖുത്ബ. താരങ്ങളോടുള്ള വ്യക്തിആരാധന ഏകദൈവ വിശ്വാസത്തിന് എതിരാണെന്നും പള്ളികളില്‍ ഇന്ന് ഉച്ചയ്ക്ക് നമസ്‌കാരത്തിന് ശേഷം സന്ദേശം നല്‍കുമെന്നും സമസ്ത വ്യക്തമാക്കുന്നു. സന്ദേശത്തിന്റെ പൂര്‍ണരൂപം:

ഫുട്‌ബോള്‍ ഒരു കായികാഭ്യാസമെന്ന നിലയില്‍ നിഷിദ്ധമായ കളിയല്ല. മനുഷ്യരുടെ ശാരീരികവും മാനസികവുമായ അഭിവൃദ്ധിക്ക് ഗുണകരമാവുന്ന ഏതൊന്നും അടിസ്ഥാനപരമായി മനുഷ്യന് അനുവദനീയമാണ്. തിരുനബി(സ)കുട്ടികളെ ഓട്ട മത്സരത്തിന് പ്രോത്സാഹിപ്പിക്കുമായിരുന്നു.

പെരുന്നാള്‍ ദിവസം അമ്പുകള്‍ കൊണ്ടുള്ള പരമ്പരാഗതമായ പരിപാടി അവതരിപ്പിച്ച ഏത്യോപ്യക്കാരോട് അത് തുടരാന്‍ നബി (സ്വ) പറയുകയുണ്ടായി.

വിനോദങ്ങള്‍ അനിയന്ത്രിതമായി മനുഷ്യനെ സ്വാധീനിക്കുകയും ജീവിതം തന്നെ
Full Story
  21-11-2022
ഇത് എന്റെ അവസാനത്തെ ഇന്‍സ്റ്റഗ്രാം പോസ്റ്റ് ആയിരിക്കാം: ഹിജാബ് അഴിച്ച് ഇറാനി നടി: തൊട്ടു പിന്നാലെ നടിയെ അറസ്റ്റ് ചെയ്തു
ഇറാനില്‍ ചലച്ചിത്ര താരം ഹെംഗാമെ ഗാസിയാനി അറസ്റ്റില്‍. ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ ഹിജാബ് ഇല്ലാതെ പ്രത്യക്ഷപ്പെട്ടതിനെ തുടര്‍ന്നാണ് അറസ്റ്റ്. ഇത് തന്റെ അവസാന പോസ്റ്റായിരിക്കാമെന്ന് പറഞ്ഞാണ് നടി ഇന്‍സ്റ്റഗ്രാമില്‍ ഹിജാബ് ഇല്ലാതെ എത്തിയത്.

'ഇനി എന്ത് സംഭവിക്കുമെന്ന് അറിയില്ല. എനിക്ക് എന്ത് തന്നെ സംഭവിച്ചാലും അറിയുക, എന്റെ അവസാന ശ്വാസം വരെ ഞാന്‍ ഇറാനികള്‍ക്കൊപ്പമായിരിക്കും'- ഗാസിയാനി കുറിച്ചു.


മഹ്സ അമിനിയുടെ കൊലപാതകത്തിന് പിന്നാലെ ഇറാന്‍ ഭരണകൂടത്തിനും മതപൊലീസിനുമെതിരെ നടക്കുന്ന ഇറാനികളുടെ സമരത്തിന് ഗാസിയാനി ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചിരുന്നു. സമരക്കാരെ അതിക്രൂരമായി നേരിടുന്ന സൈനികര്‍ക്കെതിരെയും ഗാസിയാനി കടുത്ത നിലപാട് സ്വീകരിച്ചിരുന്നു.
Full Story
  21-11-2022
100 തവണ സമ്മതപ്രകാരം ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടാലും 101-ാം തവണ സമ്മതമില്ലെങ്കില്‍ അത് ബലാത്സംഗമാണ് - ഹൈക്കോടതി പരാമര്‍ശം
ബലാത്സംഗ കേസില്‍ എല്‍ദോസ് കുന്നപ്പിള്ളില്‍ എംഎല്‍എയുടെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന ഹര്‍ജി പരി?ഗണിക്കുമ്പോഴായിരുന്നു പരാമര്‍ശം. ഹര്‍ജി ഹൈക്കോടതി വിധി പറയാന്‍ മാറ്റി.


ലൈംഗിക പീഡന ആരോപണം ആദ്യഘട്ടത്തില്‍ ഉണ്ടായിരുന്നില്ലല്ലോ എന്ന് കോടതി ആരാഞ്ഞു. എഫ്‌ഐആറിലും ആദ്യഘട്ടത്തില്‍ ഇക്കാര്യം ഉണ്ടായിരുന്നില്ലെന്നും കോടതി സൂചിപ്പിക്കുന്നു. എല്‍ദോസിനെതിരായ ആരോപണം അസാധാരണ കഥ പോലെ തോന്നുന്നതായി ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത് ചൂണ്ടിക്കാട്ടി. തിരുവനന്തപുരം അഡീഷനല്‍ സെഷന്‍സ് കോടതിയില്‍ നിന്നും വിളിച്ചുവരുത്തിയ രേഖകളും ഹൈക്കോടതി പരിശോധിച്ചു.
Full Story
  16-11-2022
പോളണ്ടില്‍ ബോംബ് വീണു: അത് റഷ്യയുടേത് അല്ലെന്ന് അമേരിക്ക
യുക്രെയ്‌നിന്റെ അതിര്‍ത്തിയോട് ചേര്‍ന്ന് കിഴക്കന്‍ പോളണ്ടില്‍ പതിച്ചത് റഷ്യന്‍ മിസൈലുകളല്ലെന്ന് റിപ്പോര്‍ട്ട്. റഷ്യന്‍ മിസൈലുകളെ പ്രതിരോധിക്കുന്നതിനായി യുക്രെയ്ന്‍ അയച്ച മിസൈസുകളാണ് അയല്‍രാജ്യമായ പോളണ്ടില്‍ പതിച്ചതെന്നാണ് വിവരം. റഷ്യന്‍ നിര്‍മിത മിസൈലാണ് പതിച്ചതെന്ന് വ്യക്തമാക്കിയ പോളണ്ട് വിദേശകാര്യ മന്ത്രാലയം, വാഴ്‌സയിലെ റഷ്യന്‍ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി അടിയന്തരമായി വിശദീകരണം തേടിയിരുന്നു.


എന്നാല്‍, പോളണ്ടില്‍ പതിച്ചത് റഷ്യന്‍ മിസൈലാണെന്ന വാര്‍ത്തകള്‍ യുഎസ് പ്രസിഡന്റ് ജോ ബൈഡനും തള്ളിയിരുന്നു. ഇന്തൊനേഷ്യയിലെ ബാലിയില്‍ ജി20 ഉച്ചകോടിയില്‍ പങ്കെടുക്കുന്ന ബൈഡന്‍, മിസൈല്‍ പതിച്ചതിന് പിന്നാലെ ഉച്ചകോടിക്കെത്തിയ നാറ്റോ അംഗരാജ്യങ്ങളിലെയും ജപ്പാനിലെയും
Full Story
  10-11-2022
ബിഹാറിലെ കിരീടം വയ്ക്കാത്ത രാജാവായിരുന്ന ലാലു പ്രസാദിന് വൃക്കരോഗം: അച്ഛന് കിഡ്‌നി ദാനം ചെയ്യാന്‍ മകള്‍

വൃക്കരോഗത്തെ തുടര്‍ന്ന് ചികിത്സയിലായ ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവിന് മകള്‍ രോഹിണി ആചാര്യ വൃക്ക നല്‍കും. കുടുംബാംഗങ്ങളാണ് വിവരം അറിയിച്ചത്. വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയ അടിയന്തരമായി നടത്തണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് സിംഗപ്പൂരിലുള്ള അദ്ദേഹത്തിന്റെ മകള്‍ രോഹിണി വൃക്ക നല്‍കാന്‍ സന്നദ്ധത അറിയിച്ചത്.നവംബര്‍ 20നും 24നും ഇടയില്‍ ലാലു പ്രസാദ് വൃക്ക മാറ്റിവെയ്ക്കലിനായി സിംഗപ്പൂരിലേക്ക് പോകുമെന്നാണ് വിവരം. 74 കാരനായ ലാലു പ്രസാദ് യാദവ് കഴിഞ്ഞ മാസമാണ് അദ്ദേഹം നാട്ടില്‍ തിരിച്ചെത്തിയത്.വൃക്ക സംബന്ധമായ രോഗത്തിന് പുറമെ മറ്റ് രോഗങ്ങളും ബിഹാര്‍ മുന്‍ മുഖ്യമന്ത്രിയെ അലെട്ടുന്നുണ്ട്. നിലവില്‍ ഡല്‍ഹിയിലാണ് ലാലു പ്രസാദ് യാദവ്. കാലിത്തീറ്റ

Full Story
[15][16][17][18][19]
 
-->




 
Close Window