Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 04th May 2024
ഫീച്ചര്‍ സ്‌പെഷ്യല്‍
  10-11-2022
ബിഹാറിലെ കിരീടം വയ്ക്കാത്ത രാജാവായിരുന്ന ലാലു പ്രസാദിന് വൃക്കരോഗം: അച്ഛന് കിഡ്‌നി ദാനം ചെയ്യാന്‍ മകള്‍

വൃക്കരോഗത്തെ തുടര്‍ന്ന് ചികിത്സയിലായ ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവിന് മകള്‍ രോഹിണി ആചാര്യ വൃക്ക നല്‍കും. കുടുംബാംഗങ്ങളാണ് വിവരം അറിയിച്ചത്. വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയ അടിയന്തരമായി നടത്തണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് സിംഗപ്പൂരിലുള്ള അദ്ദേഹത്തിന്റെ മകള്‍ രോഹിണി വൃക്ക നല്‍കാന്‍ സന്നദ്ധത അറിയിച്ചത്.നവംബര്‍ 20നും 24നും ഇടയില്‍ ലാലു പ്രസാദ് വൃക്ക മാറ്റിവെയ്ക്കലിനായി സിംഗപ്പൂരിലേക്ക് പോകുമെന്നാണ് വിവരം. 74 കാരനായ ലാലു പ്രസാദ് യാദവ് കഴിഞ്ഞ മാസമാണ് അദ്ദേഹം നാട്ടില്‍ തിരിച്ചെത്തിയത്.വൃക്ക സംബന്ധമായ രോഗത്തിന് പുറമെ മറ്റ് രോഗങ്ങളും ബിഹാര്‍ മുന്‍ മുഖ്യമന്ത്രിയെ അലെട്ടുന്നുണ്ട്. നിലവില്‍ ഡല്‍ഹിയിലാണ് ലാലു പ്രസാദ് യാദവ്. കാലിത്തീറ്റ

Full Story
  09-11-2022
ഇന്ത്യയുടെ 50ാം ചീഫ് ജസ്റ്റിസായി ധനഞ്ജയ യശ്വന്ത് ചന്ദ്രചൂഡ് എന്ന ഡി വൈ ചന്ദ്രചൂഡ് ചുമതലയേറ്റു
ബുധനാഴ്ച രാവിലെ രാഷ്ട്രപതി ഭവനില്‍ നടന്ന ചടങ്ങില്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മു സത്യവാചകം ചൊല്ലികൊടുത്തു. യു യു ലളിതിന്റെ പിന്‍ഗാമിയായിവരുന്ന പുതിയ ചീഫ് ജസ്റ്റിസ് പരമോന്നത ന്യായാധിപന്റെ കസേരയില്‍ രണ്ടു വര്‍ഷമുണ്ടാകും. ഇന്ത്യയുടെ ചരിത്രത്തില്‍ ഏറ്റവും നീണ്ട കാലയളവ് (1978-1985) ചീഫ് ജസ്റ്റിസ് പദവിയിലിരുന്ന ജസ്റ്റിസ് യശ്വന്ത് വിഷ്ണു ചന്ദ്രചൂഡിന്റെ മകനായ ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് 2024 നവംബര്‍ 24നാകും വിരമിക്കുക.

1959 നവംബര്‍ 11 നാണ് ജസ്റ്റിസ് ഡോ ധനഞ്ജയ യശ്വന്ത് ചന്ദ്രചൂഡ് ജനിച്ചത്. ഡല്‍ഹി സര്‍വകലാശാലയില്‍ നിന്നാണ് എല്‍എല്‍ബി പൂര്‍ത്തിയാക്കിയത്. ഇന്‍ലാക്സ് സ്‌കോളര്‍ഷിപ്പ് ലഭിച്ച അദ്ദേഹം ഹാര്‍വാര്‍ഡ് സര്‍വകലാശാലയില്‍ നിന്ന് നിയമത്തില്‍ ബിരുദാനന്തര ബിരുദവും (എല്‍എല്‍എം) ജുറിഡിക്കല്‍ സയന്‍സസില്‍
Full Story
  08-11-2022
പരിഹാസമായി മാറിയ വൈറല്‍ കോമഡിക്കു പരിഹാരമായി ബാലയോടൊപ്പം യാത്ര: ഫോട്ടോ പങ്കുവച്ച് ടിനി ടോം
നടന്‍ ടിനി ടോമും ഉണ്ണി മുകുന്ദനും സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ച ചിത്രമാണ് ആരാധകര്‍ക്കിടയില്‍ വൈറല്‍. ''ഒരുമിച്ചൊരു യാത്ര. എക്കാലവും സുഹൃത്തുക്കള്‍. ഞങ്ങള്‍ ഒരു ലമണ്‍ ടീ കുടിച്ചു.''-എന്നാണ് ടിനി ടോം ചിത്രത്തിന് നല്‍കിയിരിക്കുന്ന അടിക്കുറിപ്പ്.

രസകരമായ കമന്റുകളാണ് ചിത്രത്തിനു വന്നുകൊണ്ടിരിക്കുന്നത്. അനൂപ് മേനോനും പൃഥ്വിരാജും എവിടെപ്പോയെന്നാണ് ആരാധകരുടെ സംശയം. അടുത്ത ഫോട്ടോയില്‍ രണ്ട് പേരെയും ഉള്‍പ്പെടുത്തണമെന്നും ഇവര്‍ പറയുന്നു.

'നാനും ടിനി ടോമും ,ഉണ്ണി മുകുന്ദനും എങ്ങോട്ടാ യാത്ര, എന്താണ് ടിനി ചേട്ടാ ഉണ്ണി മുകുന്ദന്‍ ഉണ്ടല്ലോ അനൂപ് മേനോന്‍,, പ്യഥ്വിരാജ് .. എവിടെ, ഞാന്‍ ഉണ്ണി മുകുന്ദന്‍ ടിനി ടോം... ഫ്രണ്ട്സ് സെറ്റപ്പില്‍...' എന്നിങ്ങനെ പോകുന്നു കമന്റുകള്‍.
Full Story
  08-11-2022
ഗിനിയയില്‍ കുടുങ്ങിയ കപ്പലില്‍ 3 മലയാളികള്‍: ആകെ 16 ഇന്ത്യക്കാര്‍: ഇന്ത്യന്‍ എംബസി അവര്‍ക്ക് ഭക്ഷണം എത്തിച്ചു
ഗിനിയന്‍ നാവികസേന കസ്റ്റഡിയിലെടുത്ത കപ്പലിലെ ജീവനക്കാര്‍ക്ക് ഭക്ഷണമെത്തിച്ച് ഇന്ത്യന്‍ എംബസി. തടവിലുള്ളവര്‍ക്ക് ആവശ്യമായ ഭക്ഷണവും കുടിവെള്ളവും എത്തിച്ചു. മലയാളികള്‍ ഉള്‍പ്പെടെയുള്ള നാവികര്‍ ഇന്ത്യന്‍ സര്‍ക്കാരിനു നന്ദിപറഞ്ഞു. മൂന്ന് മലയാളികള്‍ ഉള്‍പ്പെടെ 16 ഇന്ത്യക്കാരും 10 വിദേശികളുമാണ് കസ്റ്റഡിയിലുള്ളത്.

അതിനിടെ, ഗിനിയന്‍ നാവികസേന കസ്റ്റഡിയിലെടുത്ത നാവികരുടെ മോചനത്തിന് ഇടപെടല്‍ ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രിക്ക് കത്തയച്ചു. കപ്പലിലെ ജീവനക്കാരുടെ മോചനത്തില്‍ ആശങ്കയേറുന്നതിനിടെയാണു മുഖ്യമന്ത്രി കത്തയച്ചത്. ഫസ്റ്റ് ഓഫിസര്‍ മലയാളിയായ സനു ജോസിനെ ഇന്നലെ അറസ്റ്റ് ചെയ്തു കപ്പലില്‍നിന്നു മാറ്റിയെങ്കിലും തിരികെ എത്തിച്ചു.
കൊല്ലം സ്വദേശി വിജിത് വി. നായര്‍,
Full Story
  07-11-2022
നരേന്ദ്രമോദി തുറന്നുവിട്ട ചീറ്റകള്‍ വേട്ട തുടങ്ങി: 24 മണിക്കൂറില്‍ ചീറ്റകള്‍ ഇരയെ തൂക്കിയെടുത്തു
നമീബിയയില്‍ നിന്ന് കൊണ്ടുവന്ന് മദ്ധ്യപ്രദേശ് കുനോ നാഷണല്‍ പാര്‍ക്കില്‍ ക്വാറന്റൈന്‍ ചെയ്തിരുന്ന എട്ട് ചീറ്റകളില്‍ രണ്ട് ചീറ്റകളെ തുറന്നുവിട്ടു. ശനിയാഴ്ച വൈകുന്നേരമാണ് പാര്‍ക്കിലെ ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യത്തില്‍ ചീറ്റകള്‍ക്ക് പുതിയ സ്ഥലംമാറ്റം നല്‍കിയത്. ഇപ്പോള്‍ ഇതാ തുറന്ന് വിട്ട് 24 മണിക്കൂറിനുള്ളില്‍ ആദ്യ ഇരയെ വേട്ടയാടി ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ് രണ്ട് ആണ്‍ ചീറ്റകള്‍.

ക്വാറന്റൈന്‍ മേഖലയില്‍ നിന്ന് ശനിയാഴ്ചയാണ് രണ്ട് ചീറ്റകളെയും 98 ഹെക്ടറില്‍ വ്യാപിച്ചു കിടക്കുന്ന വലിയ പ്രദേശത്തേക്ക് തുറന്നുവിട്ടത്. ഞായറാഴ്ച രാത്രിയോ തിങ്കളാഴ്ച പുലര്‍ച്ചെയോ ചീറ്റകള്‍ വേട്ടയാടിയതായാണ് റിപ്പോര്‍ട്ട്. ഒരു പുള്ളിമാനെ വേട്ടയാടി രണ്ട് മണിക്കൂറിനുള്ളില്‍ തന്നെ ചീറ്റകള്‍ ഭക്ഷിച്ചു.
Full Story
  07-11-2022
ശവപ്പെട്ടി തയാറാക്കി വച്ചോ: ആര്‍എസ്എസ് നേതാവിന്റെ കൊലപാതകം അന്വേഷിക്കുന്ന ഡിവൈഎസ്പിക്ക് ഭീഷണി
ശ്രീനിവാസന്‍ വധക്കേസ് അന്വേഷിക്കുന്ന ഡിവൈഎസ്പിക്ക് വധഭീഷണി. വിദേശത്ത് നിന്ന് ഇന്നലെ രാത്രി 9.30 ഓടെയാണ് ഫോണില്‍ വിളിച്ച് ഭീഷണി മുഴക്കിയത്. പോപ്പുലര്‍ ഫ്രണ്ടുകാരെ അറസ്റ്റ് ചെയ്തതിലാണ് ഭീഷണി. ശവപ്പെട്ടി തയാറാക്കി വെച്ചോളാന്‍ ഭീഷണി മുഴക്കിയെന്നാണ് പരാതി.

ഇതിനിടെ ശ്രീനിവാസന്‍ വധകേസില്‍ രണ്ടു പേര്‍ കൂടി അറസ്റ്റിലായി. പിഎഫ്‌ഐ ഏരിയ പ്രസിഡന്റ് അന്‍സാര്‍, അഷറഫ് എന്നിവരാണ് പിടിയിലായത്. ഇരുവരും ഒളിവില്‍ കഴിയുകയായിരുന്നു. കേസില്‍ എസ്ഡിപിഐ സംസ്ഥാന കമ്മറ്റിയംഗം അമീര്‍ അലിയെ ദിവസങ്ങള്‍ക്ക് മുമ്പ് അറസ്റ്റ് ചെയ്തിരുന്നു.
ഇതോടെ കേസില്‍ അറസ്റ്റിലാകുന്നവരുടെ എണ്ണം 34 ആയി.

ശ്രീനിവാസന്‍ കൊലപാതകത്തിന് തലേദിവസവും അതേദിവസവും പാലക്കാട് ജില്ലാ ആശുപത്രിയില്‍ നടന്ന ഗൂഢാലോചനയില്‍ അമീര്‍ അലി മുഖ്യപങ്ക്
Full Story
  01-11-2022
കേരളം തുലാവര്‍ഷത്തിന്റെ അരികില്‍: കുറച്ചു ദിവസം പെരുമഴ പെയ്യുമെന്ന് മുന്നറിയിപ്പ്
തുലാവര്‍ഷം ശക്തമായി തുടരും. തെക്കന്‍ ജില്ലകളിലും മധ്യ കേരളത്തിലുമാണ് തുലാവര്‍ഷം കൂടുതല്‍ ഭീഷണി ഉയര്‍ത്തുന്നത്. കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ് പ്രകാരം ഇന്ന് ആറ് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലാണ് ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.

തുലാവര്‍ഷത്തിന് പുറമെ കേരളത്തിനും തമിഴ്നാടിനും മുകളിലൂടെ തെക്ക് കിഴക്കന്‍ അറബികടല്‍ വരെ നീണ്ടു നില്‍ക്കുന്ന ന്യൂനമര്‍ദ്ദ പാത്തിയുടെയും സ്വാധീനഫലമായി നവംബര്‍ 4 വരെ കേരളത്തില്‍ വ്യാപകമായ മഴക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട ഇടങ്ങളില്‍ ശക്തമായ ഇടിമിന്നലിന് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ്
Full Story
  28-10-2022
കോയമ്പത്തൂര്‍ സ്‌ഫോടനം: പ്രതികള്‍ കേരളത്തിലെ ജയിലില്‍ കഴിയുന്ന ശ്രീലങ്കന്‍ ചാവേര്‍ കേസ് പ്രതികളെ നിരവധി തവണ സന്ദര്‍ശിച്ചു
കോയമ്പത്തൂര്‍ കാര്‍ സ്‌ഫോടനക്കേസിലെ പ്രതികള്‍, വിയ്യൂരിലെ അതീവ സുരക്ഷാ ജയിലില്‍ കഴിയുന്ന ശ്രീലങ്കയിലെ ചാവേര്‍ ആക്രമണക്കേസിലെ പ്രതികളെ സന്ദര്‍ശിച്ചുവെന്ന് സ്ഥിരീകരിച്ചു. കേസില്‍ അറസ്റ്റിലായ ഫിറോസ് ഇസ്മായില്‍ എന്നയാള്‍ ഇക്കാര്യം അന്വേഷണ സംഘത്തോടു സമ്മതിക്കുകയായിരുന്നു. സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ട ജമേഷ മുബീന്റെ വീട്ടില്‍ എന്‍ഐഎ നടത്തിയ റെയ്ഡില്‍ വെടിമരുന്നുകളും ഐഎസ് അനുകൂല ലഘുലേഖകളും കണ്ടെത്തി.

മെഡിക്കല്‍ ആവശ്യങ്ങള്‍ക്കാണ് കേരളത്തിലെത്തിയത്. കേരളത്തില്‍ ആരെയൊക്കെ കണ്ടുവെന്ന് പരിശോധിക്കുന്നു.
സ്‌ഫോടനത്തില്‍ മരിച്ച ജമേഷ മുബിന്റെ ബന്ധു ഉള്‍പ്പെടെ ആറു പേര്‍ ഇതുവരെ കേസില്‍ അറസ്റ്റിലായിട്ടുണ്ട്. മുഹമ്മദ് ധല്‍ക, മുഹമ്മദ് അസറുദ്ദീന്‍, മുഹമ്മദ് റിയാസ്, ഫിറോസ് ഇസ്മയില്‍, മുഹമ്മദ് നവാസ്
Full Story
[16][17][18][19][20]
 
-->




 
Close Window