Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Tue 07th May 2024
ഫീച്ചര്‍ സ്‌പെഷ്യല്‍
  01-11-2022
കേരളം തുലാവര്‍ഷത്തിന്റെ അരികില്‍: കുറച്ചു ദിവസം പെരുമഴ പെയ്യുമെന്ന് മുന്നറിയിപ്പ്
തുലാവര്‍ഷം ശക്തമായി തുടരും. തെക്കന്‍ ജില്ലകളിലും മധ്യ കേരളത്തിലുമാണ് തുലാവര്‍ഷം കൂടുതല്‍ ഭീഷണി ഉയര്‍ത്തുന്നത്. കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ് പ്രകാരം ഇന്ന് ആറ് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലാണ് ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.

തുലാവര്‍ഷത്തിന് പുറമെ കേരളത്തിനും തമിഴ്നാടിനും മുകളിലൂടെ തെക്ക് കിഴക്കന്‍ അറബികടല്‍ വരെ നീണ്ടു നില്‍ക്കുന്ന ന്യൂനമര്‍ദ്ദ പാത്തിയുടെയും സ്വാധീനഫലമായി നവംബര്‍ 4 വരെ കേരളത്തില്‍ വ്യാപകമായ മഴക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട ഇടങ്ങളില്‍ ശക്തമായ ഇടിമിന്നലിന് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ്
Full Story
  28-10-2022
കോയമ്പത്തൂര്‍ സ്‌ഫോടനം: പ്രതികള്‍ കേരളത്തിലെ ജയിലില്‍ കഴിയുന്ന ശ്രീലങ്കന്‍ ചാവേര്‍ കേസ് പ്രതികളെ നിരവധി തവണ സന്ദര്‍ശിച്ചു
കോയമ്പത്തൂര്‍ കാര്‍ സ്‌ഫോടനക്കേസിലെ പ്രതികള്‍, വിയ്യൂരിലെ അതീവ സുരക്ഷാ ജയിലില്‍ കഴിയുന്ന ശ്രീലങ്കയിലെ ചാവേര്‍ ആക്രമണക്കേസിലെ പ്രതികളെ സന്ദര്‍ശിച്ചുവെന്ന് സ്ഥിരീകരിച്ചു. കേസില്‍ അറസ്റ്റിലായ ഫിറോസ് ഇസ്മായില്‍ എന്നയാള്‍ ഇക്കാര്യം അന്വേഷണ സംഘത്തോടു സമ്മതിക്കുകയായിരുന്നു. സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ട ജമേഷ മുബീന്റെ വീട്ടില്‍ എന്‍ഐഎ നടത്തിയ റെയ്ഡില്‍ വെടിമരുന്നുകളും ഐഎസ് അനുകൂല ലഘുലേഖകളും കണ്ടെത്തി.

മെഡിക്കല്‍ ആവശ്യങ്ങള്‍ക്കാണ് കേരളത്തിലെത്തിയത്. കേരളത്തില്‍ ആരെയൊക്കെ കണ്ടുവെന്ന് പരിശോധിക്കുന്നു.
സ്‌ഫോടനത്തില്‍ മരിച്ച ജമേഷ മുബിന്റെ ബന്ധു ഉള്‍പ്പെടെ ആറു പേര്‍ ഇതുവരെ കേസില്‍ അറസ്റ്റിലായിട്ടുണ്ട്. മുഹമ്മദ് ധല്‍ക, മുഹമ്മദ് അസറുദ്ദീന്‍, മുഹമ്മദ് റിയാസ്, ഫിറോസ് ഇസ്മയില്‍, മുഹമ്മദ് നവാസ്
Full Story
  28-10-2022
കാമുകി നല്‍കിയ ജ്യൂസ് കഴിച്ച ശേഷമാണ് ഷാരോണ്‍ മരിച്ചത്: പെണ്‍കുട്ടിയുടെ മൊഴിയില്‍ പൊരുത്തക്കേടെന്നു പോലീസ്
റേഡിയോളജി വിഭാഗം വിദ്യാര്‍ഥിയായ തിരുവനന്തപുരം സ്വദേശി ഷാരോണിനു കഷായവും പിന്നാലെ ജൂസും നല്‍കിയെന്ന പെണ്‍കുട്ടിയുടെ മൊഴിയില്‍ പൊരുത്തക്കേടുകളുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നു. ഈ പൊരുത്തക്കേടുകളാണ് സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന ആരോപണം ഉയര്‍ത്താന്‍ ഷാരോണിന്റെ കുടുംബത്തെ പ്രേരിപ്പിക്കുന്നതും. പെണ്‍കുട്ടി ഷാരോണിന്റെ സുഹൃത്തുക്കളോടും ഷാരോണിനോടും പൊലീസിനോടും സംസാരിച്ച കാര്യങ്ങളില്‍ പൊരുത്തക്കേടുണ്ടെന്നാണ് ബന്ധുക്കളുടെ ആരോപണം.

പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ വീട്ടിലില്ലാത്തപ്പോള്‍ റെക്കോര്‍ഡ് ബുക്ക് വാങ്ങാന്‍ സുഹൃത്തിനൊപ്പമാണ് ഷാരോണ്‍ രാമവര്‍മന്‍ ചിറയിലുള്ള പെണ്‍കുട്ടിയുടെ വീട്ടിലെത്തിയത്. കഷായം കയ്പ്പാണെന്ന് പറഞ്ഞതിനെ തുടര്‍ന്ന് ഷാരോണ്‍ കഷായം കുടിച്ചു
Full Story
  28-10-2022
രോഗിയോട് നഴ്സിന്റെ ക്രൂരത; ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന നഴ്സ് രോഗിയായ സ്ത്രീയെ മുടിയില്‍ പിടിച്ച് തള്ളിയിട്ടു
ഉത്തര്‍പ്രദേശിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ രോഗിയോട് നഴ്സിന്റെ ക്രൂരത. ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന നഴ്സ് രോഗിയായ സ്ത്രീയെ മുടിയില്‍ പിടിച്ച് വലിച്ച് കിടക്കയിലേക്ക് തള്ളിയിട്ടു. സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. അതേസമയം നഴ്സിന്റെ നടപടിയെ ന്യായീകരിച്ച് ആശുപത്രി അധികൃതര്‍ രംഗത്തെത്തി.

ഒക്ടോബര്‍ 18ന് വൈകുന്നേരമാണ് മാനസിക പ്രശ്‌നങ്ങള്‍ നേരിടുന്ന സ്ത്രീയെ സീതാപൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 19 ന് വൈകുന്നേരം യുവതിയെ ഉപേക്ഷിച്ച് വീട്ടുകാര്‍ നാട്ടിലേക്ക് മടങ്ങി. രാത്രി 12 ഓടെ ഉറക്കം ഉണര്‍ന്ന യുവതി ഉച്ചത്തില്‍ നിലവിളിക്കാന്‍ ആരംഭിച്ചു. ബഹളം കേട്ട് വാര്‍ഡില്‍ ഉണ്ടായിരുന്ന മറ്റ് രോഗികള്‍ ഉണര്‍ന്നു. ശബ്ദം കേട്ട് ഒരു സ്റ്റാഫ് നഴ്‌സ് ഓടിയെത്തി.

യുവതിയോട്
Full Story
  23-10-2022
രാമക്ഷേത്രത്തിന് ശിലാസ്ഥാപനം നടത്തിയ ശേഷം ആദ്യമായി നരേന്ദ്രമോദി അയോധ്യയില്‍ എത്തുന്നത് ദീപാവലി ദിനത്തില്‍
2020-ല്‍ രാമക്ഷേത്രത്തിന്റെ ശിലാസ്ഥാപനം നടത്തിയതിന് ശേഷം ആദ്യമായിട്ടാണ് പ്രധാനമന്ത്രി അയോധ്യയിലെത്തുന്നത്. രാമക്ഷേത്രത്തിന്റെ നിര്‍മാണം പുരോഗമിക്കുകയാണ്. പ്രധാന ക്ഷേത്രത്തിന്റെ അടിത്തറ നിര്‍മാണം പൂര്‍ത്തിയായി കഴിഞ്ഞു. 2023 ഡിസംബറോട് കൂടി ക്ഷേത്രത്തിന്റെ ഒരു ഭാഗം തീര്‍ഥാടകര്‍ക്കായി തുറന്നു നല്‍കുമെന്നാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്.

ദീപോത്സവത്തില്‍ പങ്കെടുക്കാനെത്തിയ അദ്ദേഹത്തെ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും ഗവര്‍ണര്‍ ആനന്ദിബെന്‍ പട്ടേലും ചേര്‍ന്ന് സ്വീകരിച്ചു. ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി സരയു നദിക്കരയില്‍ നടക്കുന്ന ദീപോത്സവത്തില്‍ 15 ലക്ഷം ദീപങ്ങളാണ് പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിന്റെ ഭാഗമായി തെളിയിക്കുന്നത്.
Full Story
  22-10-2022
മരുമകളെ നഗ്നപൂജയ്ക്ക് നിര്‍ബന്ധിച്ച അമ്മായിയമ്മ അറസ്റ്റില്‍: അമ്മായിയമ്മയും മന്ത്രവാദിയും അറസ്റ്റില്‍
ചടയമംഗലത്ത് ബാധ ഒഴിപ്പിക്കാന്‍ എന്ന പേരില്‍ യുവതിയെ പീഡിപ്പിച്ചെന്ന് പരാതിയില്‍ ഭര്‍തൃമാതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. സംഭവത്തില്‍ യുവതിയുടെ ഭര്‍ത്താവും ഭര്‍തൃസഹോദരിയും മന്ത്രവാദിയും ഉള്‍പ്പടെ നാലുപേര്‍ ഒളിവിലാണ്. ചടയമംഗലം സ്വദേശിയായ അബ്ദുള്‍ ജബ്ബാര്‍ ആണ് ദുര്‍മന്ത്രവാദത്തിന്റെ പേരില്‍ നഗ്‌ന പൂജയ്ക്ക് ഇരയാക്കാന്‍ ശ്രമിച്ചതെന്ന ആരോപണവുമായി കഴിഞ്ഞ ദിവസം യുവതി രംഗത്തെത്തിയിരുന്നു.

ഭര്‍ത്താവ് ഷാലുവും അമ്മയും ചേര്‍ന്നാണ് യുവതിയെ അബ്ദുള്‍ ജബ്ബാറിന്റെ അടുത്ത് നഗ്‌ന പൂജയ്ക്ക് എത്തിച്ചത് എന്നാണ് യുവതിയുടെ ആരോപണം. വിവാഹത്തിന് ശേഷം തമിഴ്‌നാട്ടില്‍ കൊണ്ടുപോവുകയും ജബ്ബാറിന്റെ അരികിലെത്തിച്ചു നഗ്‌നപൂജയ്ക്ക് നിര്‍ബന്ധിക്കുകയും ചെയ്തതായാണ് ആരോപണം.

അവിടെ മറ്റ് യുവതികളെയും നഗ്‌ന പൂജ
Full Story
  11-10-2022
നിയമം ലംഘിച്ച് മാറ്റംവരുത്തിയ വാഹനങ്ങളുടെ വീഡിയോ തയ്യാറാക്കുന്ന വ്ളോഗര്‍മാര്‍ക്കെതിരേ നടപടി വേണം - ഹൈക്കോടതി
ഇത്തരം വീഡിയോകള്‍ ഓണ്‍ലൈനില്‍ അപ്ലോഡ് ചെയ്യുന്നില്ലെന്ന് ട്രാന്‍സ്പോര്‍ട്ട് കമ്മിഷണര്‍ ഉറപ്പാക്കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു. മോഡിഫൈഡ് വാഹനങ്ങള്‍ക്ക് കേരളത്തില്‍ ആരാധകര്‍ ഏറുന്നതിന് ഇത്തരം വ്‌ലോഗുകള്‍ ഇടയാക്കുന്നുണ്ട്. ബൈക്ക്, കാര്‍, ബസുകള്‍ തുടങ്ങിയ പല മോഡിഫൈഡ് വാഹനങ്ങളെ പുകഴ്ത്തികൊണ്ടുള്ള വ്‌ലോഗുകള്‍ക്ക് സമൂഹമാധ്യമങ്ങളില്‍ വലിയ പ്രചാരമാണുള്ളത്.

നിയമലംഘനം നടത്തുന്ന ടൂറിസ്റ്റ് ബസുകള്‍ ഇന്ന് മുതല്‍ നിരത്തില്‍ കാണാന്‍ പാടില്ലെന്ന് ഹൈക്കോടതി ഇന്നലെ ഉത്തരവിട്ടിരുന്നു. പൊതുജനങ്ങളുടെ ജീവന് ഭീഷണിയാകുന്ന വാഹനങ്ങള്‍ക്കെതിരെ സൗമ്യത വേണ്ട. സുരക്ഷാ മാനദണ്ഡം പാലിക്കാത്ത വാഹനങ്ങളുടെ ഫിറ്റ്‌നസ് സസ്‌പെന്‍ഡ് ചെയ്യണമെന്നും കോടതി ഉത്തരവിട്ടു.ജസ്റ്റിസ് അനില്‍ കെ. നരേന്ദ്രനും ജസ്റ്റിസ്
Full Story
  08-10-2022
നായര്‍ സമുദായ നേതാക്കന്മാര്‍ എതിര്‍പ്പുമായി രംഗത്ത് എത്തിയ മീശ നോവലിന് വയലാര്‍ അവാര്‍ഡ്
പുരസ്‌കാര നേട്ടത്തില്‍ സന്തോഷമെന്ന് വയലാര്‍ അവാര്‍ഡ് ജേതാവ് എസ് ഹരീഷ്. 'മീശ' നോവലുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ ആഴ്ചകള്‍ മാത്രം ശേഷിക്കുന്ന ഒന്നായിരുന്നു. വിവാദഘട്ടത്തില്‍ ഒപ്പം നിന്നവര്‍ക്ക് വയലാര്‍ പുരസ്‌കാരം സമര്‍പ്പിക്കുന്നെന്ന് എസ് ഹരീഷ് ട്വന്റിഫോറിനോട് പ്രതികരിച്ചു.


'വയലാര്‍ രാമവര്‍മയുടെ പേരിലുള്ള അവാര്‍ഡെന്ന നിലയില്‍ വലിയ സന്തോഷമുണ്ട്. മലയാളത്തിലെ തന്നെ ഏറ്റവുമധികം അറിയപ്പെടുന്ന അവാര്‍ഡ് കൂടിയാണ്. നോവല്‍ ഇംഗ്ലീഷ് പരിഭാഷയിലേക്ക് മാറ്റിയപ്പോഴും ഏറെ ഗുണമുണ്ടായിയിരുന്നു. ജയശ്രീ കളത്തിലായിരുന്നു പരിഭാഷ. പരിഭാഷയ്ക്ക് തന്നെ ജെസിബി ജൂറി അടക്കം മികച്ച പ്രതികരണങ്ങളാണ് നല്‍കിയത്. അതുകൊണ്ട് തന്നെ ഇംഗ്ലീഷിലും നല്ല വായനക്കാരുണ്ടായിരുന്നു.

വിവാദങ്ങള്‍ കുറച്ചുകാലത്തേക്ക്
Full Story
[17][18][19][20][21]
 
-->




 
Close Window