Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 04th May 2024
 
 
ഫീച്ചര്‍ സ്‌പെഷ്യല്‍
  Add your Comment comment
ഗള്‍ഫില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടയാളെ തൂക്കുകയറില്‍ നിന്ന് ലുലു യൂസഫലി: നന്ദി പറഞ്ഞ് ജീവന്‍ തിരികെ കിട്ടിയ ബെക്‌സ്
Text by TEAM UKMALAYALAM PATHRAM
തൂക്കുകയറില്‍ നിന്ന് ജീവിതത്തിലേക്ക് തന്നെ തിരികെയെത്തിച്ച മനുഷ്യന് നന്ദി പറഞ്ഞ് ബെക്സ് കൃഷ്ണ. തനിക്ക് രണ്ടാം ജന്മം നല്‍കിയ എം.എ യൂസഫലിയെ അടുത്ത് കണ്ടപ്പോഴാണ് ബെക്സ് കൃഷ്ണ നിറകണ്ണുകളോടെ നന്ദി പറഞ്ഞത്. കേരള വിഷന്‍ 15-ാംവാര്‍ഷികാഘോഷത്തില്‍ പങ്കെടുക്കാനാണ് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ യൂസഫലി എത്തിയത്. ബെക്സിന്റെ വാക്കുകള്‍ കേട്ടപ്പോള്‍ കണ്ടിരുന്ന കാണികളുടെ കണ്ണും ഈറനണിഞ്ഞു. 2012 ല്‍ അബുദാബിയില്‍ വച്ചു നടന്ന ഒരു കാര്‍ അപകടത്തില്‍ സുഡാന്‍ വംശജനായ ഒരു കുട്ടി മരിക്കുകയും ഡ്രൈവറായിരുന്ന തൃശൂര്‍ പുത്തന്‍ചിറ ബെക്സ് കൃഷ്ണനെ യു.എ.ഇ. സുപ്രിം കോടതി വധശിക്ഷക്ക് വിധിക്കുകയും ചെയ്തിരുന്നു. ഈ കേസില്‍ നിന്നാണ് യൂസഫ് അലിയുടെ നിര്‍ണായക ഇടപെടലില്‍ ബെക്സ് കൃഷ്ണയ്ക്ക് പുതു ജീവന്‍ ലഭിച്ചത്.

2012 സെപ്തംബര്‍ ഏഴിനായിരുന്നു അബുദാബിയില്‍ സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്തിരുന്ന ബെക്സിന്റെ ജീവിതം മാറ്റിമറിച്ച അപകടം നടന്നത്. ജോലി സംബന്ധമായി മുസഫയിലേയ്ക്ക് പോകവെ സംഭവിച്ച കാറപടത്തില്‍ സുഡാന്‍ പൗരനായ കുട്ടി മരണപ്പെടുകയായിരുന്നു.

കുട്ടിയുടെ രക്ഷിതാക്കളുടെ പരാതിയില്‍ നരഹത്യക്ക് കേസെടുത്ത അബുദാബി പൊലീസ് ബെക്സിനെതിരായി കുറ്റപത്രം സമര്‍പ്പിച്ചു. സിസിടിവി തെളിവുകളുടെയും സാക്ഷി മൊഴികളുടെയും അടിസ്ഥാനത്തില്‍, കളിച്ചു കൊണ്ടിരിക്കുകയായിരുന്ന കുട്ടികളുടെ ഇടയിലേക്ക് കാര്‍ പാഞ്ഞു കയറിയാണ് മരണം സംഭവിച്ചതെന്ന് തെളിഞ്ഞതിനാല്‍ മാസങ്ങള്‍ നീണ്ട വിചാരണയ്ക്ക് ഒടുവില്‍ യുഎഇ സുപ്രീം കോടതി 2013-ല്‍ ബെക്സിനെ വധശിക്ഷയ്ക്ക് വിധിക്കുകയായിരുന്നു.
 
Other News in this category

 
 




 
Close Window