Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 26th Apr 2024
ഫീച്ചര്‍ സ്‌പെഷ്യല്‍
  29-09-2022
വിദേശത്തുള്ള ഭാര്യ നാട്ടിലെത്തിയ ദിവസം മകളെയും എടുത്ത് ഭര്‍ത്താവ് പുഴയില്‍ ചാടി: യുവാവ് മരിച്ചു: കുഞ്ഞിനായി തിരച്ചില്‍
ആലുവയിലെ മാര്‍ത്താണ്ഡവര്‍മ പാലത്തില്‍ നിന്ന് ആറുവയസുകാരിയായ മകളുമായി പുഴയില്‍ ചാടിയ പിതാവിന്റെ മൃതദേഹം കണ്ടെത്തി. ചെങ്ങമനാട് പുതുവാശേരി മല്ലിശേരി വീട്ടില്‍ ലൈജുവിന്റെ (36) മൃതദേഹമാണ് കണ്ടെത്തിയത്.മകള്‍ ആര്യനന്ദയെ കണ്ടെത്തുന്നതിനായി പൊലീസും അഗ്‌നിശമനസേനയും തെരച്ചില്‍ നടത്തുകയാണ്. ഇന്ന് രാവിലെയായിരുന്നു സംഭവം.

ലൈജുവിന് കടുത്ത സാമ്പത്തിക ബാദ്ധ്യതയുണ്ടായിരുന്നതായി നാട്ടുകാര്‍ പറയുന്നു. പുതുവാശേരി കവലയില്‍ വാടക കെട്ടിടത്തില്‍ സാനിറ്ററി ഷോപ്പ് നടത്തിവരികയായിരുന്നു ലൈജു. ഭാര്യ സവിത അഞ്ച് വര്‍ഷത്തോളമായി ദുബായില്‍ ബൂട്ടീഷ്യനായി ജോലി ചെയ്യുകയാണ്. ലൈജുവിന്റെ മൂത്ത മകന്‍ അദ്വൈത് ആലുവ വിദ്യാധിരാജ വിദ്യാഭവനിലെ അഞ്ചാം ക്‌ളാസില്‍ പഠിക്കുന്നു.

അത്താണി അസീസി സ്‌കൂളിലെ വിദ്യാര്‍ത്ഥിനിയായ
Full Story
  23-09-2022
എന്തെങ്കിലും താ മോനേ എന്നു ചോദിച്ചു വരുന്നവര്‍ കാരണം ജീവിക്കാന്‍ നിവൃത്തിയില്ലാതായി: ഓണം ബംപര്‍ ലോട്ടറി അടിച്ചയാള്‍ ലൈവില്‍
എന്തെങ്കിലും താ മോനെ എന്ന് പറഞ്ഞ് രാവിലെ മുതല്‍ ആളുകള്‍ എത്തും. എല്ലാവരോടും പറയാനുള്ളത് എനിക്ക് ഇതുവരെ പണം കിട്ടിയിട്ടില്ലെന്നതാണ്. ഇത്രത്തോളം ആയി മാറും അവസ്ഥയെന്ന് അറിയില്ലായിരുന്നു. പണം കിട്ടിയാലും ടാക്സ് സംബന്ധിച്ച ഒരു കാര്യവും അറിയില്ല. രണ്ട് വര്‍ഷം കഴിഞ്ഞ് മാത്രമേ പണം ഉപയോഗിക്കുന്നതിനെ കുറിച്ച് തീരുമാനമെടുക്കൂ. കോടീശ്വരന്‍ എന്ന് പറഞ്ഞിട്ട് കാര്യമില്ല. സ്വന്തം കുട്ടിയുടെ അടുത്തേക്ക് വരാന്‍ കഴിയുന്നില്ലെന്നും അനൂപ് പറഞ്ഞു.

പണം ചോദിച്ചെത്തുന്ന ആളുകളെക്കൊണ്ട് പൊറുതിമുട്ടിയെന്ന് 25 കോടിയുടെ തിരുവോണം ബംബര്‍ നേടിയ തിരുവനന്തപുരം ശ്രീവരാഹം സ്വദേശി അനൂപ്. ഇത്തരക്കാരെ പേടിച്ച് ഒളിച്ചു താമസിക്കേണ്ട ഗതികേടിലാണ്, രാവിലെ മുതല്‍ പണം ചോദിച്ച് വീട്ടില്‍ വരുന്നവരുടെ തിരക്കാണെന്നും പണം
Full Story
  23-09-2022
തൊട്ടു കളിച്ചാല്‍ പൊള്ളുമെന്ന് തോന്നുന്ന കാലം വരെ ബസുകള്‍ക്ക് നേരെ ആക്രമണം തുടരും - ഹൈക്കോടതി
ഹര്‍ത്താല്‍ അക്രമങ്ങളില്‍ ഗൗരവകരമായ നിരീക്ഷണവുമായി കേരള ഹൈക്കോടതി. തൊട്ടു കളിച്ചാല്‍ പൊള്ളുമെന്ന് തോന്നുന്ന കാലം വരെ ബസുകള്‍ക്ക് നേരെ ആക്രമണം തുടരുമെന്ന് കോടതി പറഞ്ഞു. പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താലില്‍ 70 കെഎസ്ആര്‍ടിസി ബസുകള്‍ നശിപ്പിക്കപ്പെട്ടുവെന്ന് സര്‍ക്കാര്‍ ഇന്ന് ഹൈക്കോടതിയെ അറിയിച്ചു. ഹര്‍ത്താലുമായി ബന്ധപ്പെട്ട് രണ്ട് മണി വരെ 53 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 127 പേരെ അറസ്റ്റ് ചെയ്യുകയും 229 പേരെ കരുതല്‍ തടവിലാക്കുകയും ചെയ്തിട്ടുണ്ടെന്നും ഹൈക്കോടതിയില്‍ സര്‍ക്കാര്‍ അറിയിച്ചു.

ഹര്‍ത്താലില്‍ പൊതുമുതലിനുണ്ടായ നഷ്ടം എങ്ങനെ നികത്തുമെന്ന് ഈ ഘട്ടത്തില്‍ ഹൈക്കോടതി ചോദിച്ചു. നഷ്ടപരിഹാരം നേടിയെടുക്കാനായി എന്തു നടപടിയാണ് സര്‍ക്കാര്‍ സ്വീകരിച്ചത്? ഇങ്ങനെയുള്ള നിയമലംഘനങ്ങള്‍
Full Story
  17-09-2022
ഹിജാബ് ധരിക്കാത്തതിന് പോലീസ് കൊണ്ടു പോയ 22 വയസ്സുകാരി മരിച്ചു: ഇറാനിലെ സ്ത്രീകള്‍ വസ്ത്ര സ്വാതന്ത്ര്യത്തിനായി ജീവന്‍ ത്യജിച്ച് പോരാട്ടം
ഇറാനില്‍ വസ്ത്രധാരണത്തിന്റെ പേരില്‍ സ്ത്രീകള്‍ക്ക് നേരെയുള്ള ആക്രമണങ്ങള്‍ വര്‍ധിക്കുന്നതിനിടെ പൊലീസ് കസ്റ്റഡിയിലെടുത്ത 22കാരി മരണത്തിന് കീഴടങ്ങി. തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്ന മഹ്സ അമിനി ചൊവ്വാഴ്ച കോമ സ്റ്റേജിലേക്ക് എത്തിയിരുന്നു. ഇതിനുപിന്നാലെയാണ് മരണം സ്ഥിരീകരിച്ചത്. ടെഹ്റാനിലെ കസ്റ ആശുപത്രിയില്‍ വച്ചാണ് മഹ്സയുടെ മരണം സംഭവിച്ചത്.
പൊലീസ് കസ്റ്റഡിയിലെടുത്ത് ഏകദേശം രണ്ട് മണിക്കൂറിന് ശേഷമാണ് മഹ്സയെ ആശുപത്രിയിലേക്ക് മാറ്റിയത്. സ്ഥിതി ഏറെ ഗുരുതരമായിരുന്ന യുവതിയുടെ തലയ്ക്കാണ് ഗുരുതരമായി പരുക്കുണ്ടായിരുന്നത്. പൊലീസ് മര്‍ദനമാണ് മരണകാരണമെന്നാണ് മഹ്സയുടെ കുടുംബം ആരോപിക്കുന്നത്. ഐസിയുവില്‍ അബോധാവസ്ഥയില്‍ കിടക്കുന്ന മഹ്സയുടെ ചിത്രങ്ങള്‍ പുറത്തുവന്നതോടെ
Full Story
  16-09-2022
മലയാളികള്‍ക്കു പ്രിയപ്പെട്ട ശ്രീനിവാസന്റെ ആരോഗ്യ നിലതൃപ്തികരം: തമാശകളുടെ നിമിഷങ്ങളുമായി ഫോട്ടോ
ശ്രീനിവാസന്‍ പതുക്കെ മടങ്ങിയെത്തുന്നത് ഏറെ ആശ്വാസത്തോടെയും സന്തോഷത്തോടെയുമാണ് മലയാളികള്‍ കണ്ടത്. ഒരു കുടുംബാംഗത്തോടുള്ള സ്നേഹമാണ് നടനും തിരക്കഥാകൃത്തുമായ ശ്രീനിവാവസന് മലയാളികള്‍ നല്‍കുന്നത്. തങ്ങളുടെ പ്രിയപ്പെട്ട നടനെയും കഥാകാരനെയും വീണ്ടും വെള്ളിത്തിരയില്‍ കാണാനുള്ള കാത്തിരിപ്പിലാണ് മലയാളികള്‍.

ഇപ്പോള്‍ ശ്രീനിവാസനൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവെച്ചു കൊണ്ട് നടി സ്മിനു സിജോ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ച കുറിപ്പാണ് ശ്രദ്ധേയമാവുന്നത്. അദ്ദേഹം ഇപ്പോള്‍ പൂര്‍ണ ആരോഗ്യവാനാണെന്നും ഇനി എഴുതാന്‍ പോകുന്ന തിരക്കഥയെ പറ്റി വളരെയധികം സംസാരിച്ചുവെന്നുമാണ് താരം പറയുന്നത്.

ശ്രീനിയേട്ടന്റെ തിരിച്ചുവരവിനായി പ്രാര്‍ത്ഥിച്ച എല്ലാവര്‍ക്കും സന്തോഷിക്കാനാണ് താന്‍ ഈ ചിത്രം
Full Story
  16-09-2022
തെരുവു നായ്ക്കളില്‍ നിന്നു വിദ്യാര്‍ഥികളെ രക്ഷിക്കാന്‍ തോക്കുമായി റോഡിലിറങ്ങി രക്ഷിതാവ്
തെരുവുനായകളുടെ ആക്രമണത്തില്‍ നിന്ന് മദ്രസാ വിദ്യാര്‍ത്ഥികളെ രക്ഷിക്കാനായി തോക്കുമായി കാവലിനിറങ്ങി രക്ഷിതാവ്. കാസര്‍കോഡ് ബേക്കലിലെ ഹദാദ് നഗറിലാണ് സംഭവം നടന്നത്. കഴിഞ്ഞ ദിവസം മദ്രസയിലേക്ക് പോകുന്ന ഒരു കുട്ടിയെ തെരുവുനായ കടിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് രക്ഷിതാവായ സമീര്‍ എയര്‍ ഗണ്ണുമായി കുട്ടികള്‍ക്കൊപ്പം ഇറങ്ങിയത്.
13 കുട്ടികള്‍ മദ്രസയിലേക്ക് പോകുമ്പോള്‍ അവര്‍ക്ക് മുന്നില്‍ തോക്കുമായി ഹദാദ് നടന്നുനീങ്ങുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.

തെരുവുനായ്ക്കള്‍ വന്നാല്‍ വെടിവെക്കുമെന്ന് പറയുന്ന ദൃശ്യങ്ങള്‍ ഇതിനോടകം ശ്രദ്ധ നേടി കഴിഞ്ഞു.
കുട്ടികളുടെ രക്ഷയും അതിനപ്പുറം സംരക്ഷണത്തിനായുള്ള പ്രായോഗികമായ നടപടികളിലേക്ക് അധികാരികളുടെ ശ്രദ്ധകൊണ്ടുവരുന്നതിനും വേണ്ടിയാണ് ഇങ്ങനെ
Full Story
  15-09-2022
പേര് ഉണ്ണികൃഷ്ണന്‍: മോഷണം ക്ഷേത്രങ്ങളില്‍: ഒടുവില്‍ പിടിയിലായി
ക്ഷേത്രങ്ങള്‍ കേന്ദ്രീകരിച്ച് മോഷണം നടത്തുന്നയാളെ സിറ്റി ക്രൈം സ്‌ക്വാഡും ടൗണ്‍ പൊലീസും ചേര്‍ന്നു പിടികൂടി. എടവണ്ണപ്പാറ സ്വദേശിയായ ഉണ്ണികൃഷ്ണന്‍ (51) എന്നയാളാണ് ടൗണ്‍ എസ്‌ഐ അബ്ദുല്‍ സലീമിന്റെ നേതൃത്വത്തില്‍ നടന്ന അന്വേഷണത്തിനൊടുവില്‍ പിടിയിലായത്. കഴിഞ്ഞ ദിവസം പുലര്‍ച്ചെ രണ്ടാം ഗെയ്റ്റിനു സമീപത്തുള്ള വിരട്ടാംകണ്ടി ഭഗവതി ക്ഷേത്രത്തില്‍ നടന്ന മോഷണത്തിലാണ് പ്രതി അറസ്റ്റിലായത്.

ക്ഷേത്രത്തിലെ മൂന്നു വിളക്കുകളും പൂജയ്ക്ക് ഉപയോഗിക്കുന്ന മണിയും ക്ലോക്കുമുള്‍പ്പെടെയുള്ള സാധനങ്ങളാണ് പ്രതി മോഷ്ടിച്ചത്. സമീപത്തുള്ള സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് മോഷണത്തിന്റെ ചുരുളഴിഞ്ഞത്. കോഴിക്കോട് ടൗണ്‍ അസിസ്റ്റന്റ് കമ്മിഷണര്‍ പി.ബിജുരാജിന്റെ നേതൃത്വത്തിലുള്ള സിറ്റി ക്രൈം സ്‌ക്വാഡും ടൗണ്‍
Full Story
  15-09-2022
പത്തിലധികം പേര്‍ക്ക് നായയുടെ കടിയേറ്റാല്‍ ആ പഞ്ചായത്ത് ഹോട്ട് സ്‌പോട്ടാണെന്ന് കേരളത്തിലെ മൃഗസംരക്ഷണ വകുപ്പു മന്ത്രി

ഒരു പഞ്ചായത്തില്‍ പത്തില്‍ കൂടുതല്‍ പേര്‍ക്ക് നായയുടെ കടിയേറ്റാല്‍ ആ മേഖലയെ ഹോട്ട് സ്പോട്ടായി പ്രഖ്യാപിക്കുമെന്ന് മൃഗസംരക്ഷണ വകുപ്പുമന്ത്രി ജെ. ചിഞ്ചുറാണി. കുടുംബശ്രീ മുഖേനയുള്ള എ.ബി.സി. പദ്ധതി നിര്‍ത്തിവച്ചതാണ് നിലവിലെ തെരുവുനായ പ്രതിസന്ധിക്ക് കാരണമെന്ന് മൃഗസംരക്ഷണ വകുപ്പുമന്ത്രി ജെ. ചിഞ്ചുറാണി വ്യക്തമാക്കി. എ.ബി.സി. വ്യാപകമായി നടപ്പാക്കാന്‍ കുറച്ചുദിവസം കൂടി വേണം. സംസ്ഥാനത്ത് തെരുവുനായ ശല്യം കൂടുതലുള്ള 660 പ്രദേശങ്ങള്‍ കണ്ടെത്തി. തെരുവുനായകള്‍ക്ക് പേവിഷ പ്രതിരോധ വാക്സിന്‍ നല്‍കാനായി നാലുലക്ഷം ഡോസ് കൂടി ഉടന്‍വാങ്ങുമെന്ന് മന്ത്രി ജെ.ചിഞ്ചുറാണി അറിയിച്ചു. 'സംസ്ഥാനത്ത് വ്യാപകമായ രീതിയില്‍ തെരുവുനായ വന്ധ്യംകരണം നടപ്പാക്കണമെങ്കില്‍ കുറച്ചുകൂടി സമയം വേണം. 2021 ഡിസംബറില്‍

Full Story
[18][19][20][21][22]
 
-->




 
Close Window