Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Tue 07th May 2024
 
 
ഫീച്ചര്‍ സ്‌പെഷ്യല്‍
  Add your Comment comment
പേര് ഉണ്ണികൃഷ്ണന്‍: മോഷണം ക്ഷേത്രങ്ങളില്‍: ഒടുവില്‍ പിടിയിലായി
reporter
ക്ഷേത്രങ്ങള്‍ കേന്ദ്രീകരിച്ച് മോഷണം നടത്തുന്നയാളെ സിറ്റി ക്രൈം സ്‌ക്വാഡും ടൗണ്‍ പൊലീസും ചേര്‍ന്നു പിടികൂടി. എടവണ്ണപ്പാറ സ്വദേശിയായ ഉണ്ണികൃഷ്ണന്‍ (51) എന്നയാളാണ് ടൗണ്‍ എസ്‌ഐ അബ്ദുല്‍ സലീമിന്റെ നേതൃത്വത്തില്‍ നടന്ന അന്വേഷണത്തിനൊടുവില്‍ പിടിയിലായത്. കഴിഞ്ഞ ദിവസം പുലര്‍ച്ചെ രണ്ടാം ഗെയ്റ്റിനു സമീപത്തുള്ള വിരട്ടാംകണ്ടി ഭഗവതി ക്ഷേത്രത്തില്‍ നടന്ന മോഷണത്തിലാണ് പ്രതി അറസ്റ്റിലായത്.

ക്ഷേത്രത്തിലെ മൂന്നു വിളക്കുകളും പൂജയ്ക്ക് ഉപയോഗിക്കുന്ന മണിയും ക്ലോക്കുമുള്‍പ്പെടെയുള്ള സാധനങ്ങളാണ് പ്രതി മോഷ്ടിച്ചത്. സമീപത്തുള്ള സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് മോഷണത്തിന്റെ ചുരുളഴിഞ്ഞത്. കോഴിക്കോട് ടൗണ്‍ അസിസ്റ്റന്റ് കമ്മിഷണര്‍ പി.ബിജുരാജിന്റെ നേതൃത്വത്തിലുള്ള സിറ്റി ക്രൈം സ്‌ക്വാഡും ടൗണ്‍ പൊലീസും സമാനമായ കുറ്റകൃത്യങ്ങളിലേര്‍പ്പെട്ട് ജയില്‍ മോചിതരായവരെക്കുറിച്ച് രഹസ്യ നിരീക്ഷണം നടത്തി. മോഷണം നടത്തിയ രീതി ശാസ്ത്രീയമായി അപഗ്രഥിച്ചും സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചും അന്വേഷണം നടത്തിയാണ് പ്രതിയെ വലയിലാക്കിയത്.
 
Other News in this category

 
 




 
Close Window