Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Mon 06th May 2024
ഫീച്ചര്‍ സ്‌പെഷ്യല്‍
  25-06-2022
പ്രേമമാണെന്ന് പറഞ്ഞ് പുറകേ നടന്നു: താല്‍പര്യമില്ലെന്ന് പറഞ്ഞ പെണ്‍കുട്ടിയെ കൊലപ്പെടുത്തി
പട്ടാപ്പകല്‍ സര്‍വകലാശാല വിദ്യാര്‍ഥിനിയായ നയ്റയെ കഴുത്തറുത്തു കൊന്നതിന്റെ ഞെട്ടലിലാണ് ലോകം. വീട്ടിലേക്കു പോകാന്‍ സര്‍വകലാശാലയുടെ മുന്‍പിലുള്ള ബസ്സ്റ്റോപ്പില്‍ ബസ് കാത്തുനില്‍ക്കെ നയ്‌റയെ സഹപാഠി മുഹമ്മദ് അദേല്‍ അടിച്ചുവീഴ്ത്തി റോഡിലൂടെ വലിച്ചിഴയ്ക്കുകയും ജനക്കൂട്ടം നോക്കിനില്‍ക്കെ കഴുത്തറുത്തു കൊല്ലുകയുമായിരുന്നു. ഈജിപ്തിലെ വിഡിയോകളിലൂടെ പ്രശസ്തയായിരുന്ന നയ്‌റയ്ക്ക് സമൂഹമാധ്യമങ്ങളില്‍ ധാരാളം ഫോളോവേഴ്‌സുണ്ടായിരുന്നു. അദേലിന്റെ വിവാഹാഭ്യര്‍ഥന നിരസിച്ച നയ്‌റയെ അയാള്‍ സമൂഹമാധ്യമങ്ങളിലൂടെ നിരന്തരം ശല്യപ്പെടുത്തി. അതോടെ നയ്‌റ അദേലിനെ സമൂഹമാധ്യമങ്ങളില്‍ ബ്ലോക്ക് ചെയ്തു. നയ്‌റയുടെ കുടുംബം അദേലിനെതിരെ പലതവണ പൊലീസില്‍ പരാതിയും നല്‍കിയിരുന്നു. ഇതാണ് ക്രൂരമായ കൊലപാതകത്തിനു
Full Story
  21-06-2022
മലയാളി പെണ്‍കുട്ടിയെ കല്യാണം കഴിച്ച വേദിയില്‍ ആഫ്രോ-അമേരിക്കന്‍ വരന്‍ മലയാളത്തില്‍ വിവാഹ പ്രതിജ്ഞ ചൊല്ലി
അമേരിക്കയിലെ ഒരു വിവാഹവേദിയില്‍ വധുവിന് വ്യത്യസ്തമായ സര്‍പ്രൈസ് നല്‍കി കാഴ്ചക്കാരുടെ ഹൃദയങ്ങള്‍ കവര്‍ന്ന് ആഫ്രിക്കന്‍- അമേരിക്കന്‍ യുവാവ്. വധുവിന്റെ മാതാപിതാക്കളുടെ സ്വന്തം ഭാഷയായ മലയാളത്തില്‍ വിവാഹ പ്രതിജ്ഞ പഠിച്ച് ചൊല്ലിയാണ് യുവാവ് എല്ലാവരേയും അമ്പരപ്പിച്ചത്. ഇവരുടെ പേരു വിവരങ്ങള്‍ വീഡിയോയില്‍ ഇല്ല. വിഡിയോ ടിക് ടോക്കിലൂടെയാണ് ലോകത്ത് എല്ലാവരും കണ്ടത്. ഇപ്പോള്‍ ഇതു കേരളത്തില്‍ വൈറലാണ്.
വിവാഹ പ്രതിജ്ഞയുടെ ഒരു ഭാഗം മുഴുവനായി യുവാവ് മലയാളത്തില്‍ച്ചൊല്ലി. കേട്ടുനില്‍ക്കുന്ന എല്ലാവര്‍ക്കുമായി ഓരോ ഭാഗവും ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തി പറഞ്ഞുകൊടുക്കുകയും ചെയ്തു. ബുദ്ധിമുട്ടുള്ള മലയാളം വാക്കുകള്‍ പോലും വളരെ ഈസിയായി വരന്‍ വായിച്ചുനിര്‍ത്തിയതും ആര്‍പ്പുവിളികളും കരഘോഷങ്ങളും മുഴക്കി
Full Story
  15-06-2022
എസ്എസ്എല്‍സി പരീക്ഷാഫലം പ്രഖ്യാപിച്ചു: വിജയശതമാനം 99.26: നൂറു ശതമാനം കുട്ടികളും ജയിച്ച സ്‌കൂളുകള്‍ 2134
ഈ വർഷത്തെ എസ്എസ്എൽസി ഫലം (Kerala SSLC Result 2022) പ്രഖ്യാപിച്ചു. ഇത്തവണ വിജയശതമാനം 99.26 ആണ്. നൂറുമേനി നേടിയിരിക്കുന്നത് 2134 സ്കൂളുകളാണ്. 760 സർക്കാർ സ്കൂളുകളും 942 എയിഡഡ് സ്കൂളുകളും 432 അൺ എയ്ഡഡ് സ്കൂളുകളും എല്ലാ വിദ്യാർഥികളെയും വിജയിപ്പിച്ചു.


എല്ലാ വിഷയത്തിനും എ പ്ലസ് നേടിയത് 44,363 വിദ്യാഥികളാണ്. മലപ്പുറം ജില്ലയിലാണ് ഏറ്റവും കൂടുതൽ എ പ്ലസ് നേടിയ വിദ്യാർത്ഥികളുള്ളത്, 3024. കണ്ണൂരാണ് ഏറ്റവും കൂടുതല്‍ വിജയ ശതമാനമുള്ള റവന്യു ജില്ല. 99.76% ആണ് ജില്ലയിലെ വിജയശതമാനം. ഏറ്റവും കുറവ് വിജയ ശതമാനമുള്ള റവന്യു ജില്ല വയനാടാണ്- 98.07%. വിജയശതമാനം ഏറ്റവും കൂടുതലുള്ള വിദ്യാഭ്യാസ ജില്ല പാല (99.94%). വിജയശതമാനം ഏറ്റവും കുറവുള്ള വിദ്യാഭ്യാസ ജില്ല ആറ്റിങ്ങല്‍ (97.98%). ഏറ്റവും കൂടുതല്‍ ഫുള്‍ എ പ്ലസ് ലഭിച്ച വിദ്യാഭ്യാസ ജില്ല- മലപ്പുറം (3024).

എസ്.എസ്.എല്‍.സി
Full Story
  08-06-2022
സ്‌കൂള്‍ വിദ്യാര്‍ഥിനികളെ പീഡിപ്പിച്ച് അധ്യാപകന്‍ മുന്‍ സിപിഎം നേതാവ് കെ.വി ശശി കുമാറിന് 2 മാസത്തിനുള്ളില്‍ ജാമ്യം
പീഡന പരാതിയില്‍ അറസ്റ്റിലായ മലപ്പുറം സെന്റ് ജമ്മാസ് സ്‌കൂളിലെ മുന്‍ അധ്യാപകനും മുന്‍ സിപിഐഎം നേതാവുമായ കെവി ശശികുമാറിന്
എല്ലാ കേസുകളിലും ജാമ്യം. രണ്ട് പോക്സോ കേസുകളിലും നാല് പീഡന പരാതികളിലുമാണ് മഞ്ചേരി പോക്സോ കോടതി ജാമ്യം അനുവദിച്ചത്. ആറ് കേസുകളിലും ജാമ്യം ലഭിച്ചതോടെ ശശികുമാര്‍ ഉന്‍ ജയിലില്‍ നിന്ന് പുറത്തിറങ്ങും.


അധ്യാപകനായിരിക്കെ ഇയാള്‍ വിദ്യാര്‍ത്ഥികളെ പീഡിപ്പിച്ചുവെന്നുകാട്ടി രണ്ട് പൂര്‍വ വിദ്യാര്‍ത്ഥിനികളാണ് പരാതി നല്‍കിയത്. കഴിഞ്ഞ മെയ് മാസത്തിലായിരുന്നു വയനാട് ബത്തേരിക്ക് സമീപത്തെ ഹോം സ്റ്റേയില്‍ നിന്ന് ശശികുമാറിനെ പൊലീസ് പിടികൂടിയത്. സംഭവം വിവാദമായതോടെ സഗരസഭാംഗം കൂടിയായിരുന്ന ശശികുമാറിനെ സിപിഐഎം മലപ്പുറം ജില്ലാ കമ്മിറ്റിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് പാര്‍ട്ടി
Full Story
  08-06-2022
പരിസ്ഥിതിലോല മേഖല വിഷയത്തില്‍ ഇടുക്കി ജില്ലയില്‍ എല്‍ഡിഎഫും യുഡിഎഫും ഹര്‍ത്താല്‍ പ്രഖ്യാപിച്ചു
എല്‍ഡിഎഫ് ഹര്‍ത്താല്‍ ജൂണ്‍ 10നും (വെള്ളിയാഴ്ച) യുഡിഎഫ് ഹര്‍ത്താല്‍ 16നുമാണ്. രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് വരെയാണ് ഹര്‍ത്താല്‍. ബഫര്‍സോണ്‍ വിഷയത്തില്‍ കേന്ദ്രം ഇടപെടണമെന്നാവശ്യപ്പെട്ടാണ് എല്‍ഡിഎഫും യുഡിഎഫും ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

സംരക്ഷിത വനമേഖലയുടെ അതിര്‍ത്തിയില്‍നിന്ന് ഒരുകിലോമീറ്റര്‍ ദൂരം പരിസ്ഥിതിലോല മേഖലയാക്കണമെന്ന് നേരത്തെ സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. വിധിയില്‍ ആശങ്ക വേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞിരുന്നു. വനസംരക്ഷണ നയത്തിന്റെ ഭാഗമായാണ് കോടതി ഉത്തരവെന്നും സുപ്രീംകോടതി വ്യക്തമാക്കുന്ന തരത്തില്‍ വനസംരക്ഷണത്തിന്റെ കാര്യത്തില്‍ വിട്ടുവീഴ്ചയുണ്ടാകില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

സംരക്ഷിത വനമേഖലയ്ക്കു ചുറ്റും ഒരു കിലോമീറ്റര്‍
Full Story
  07-06-2022
മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിലേക്ക് ദുബായ് കോണ്‍സുലേറ്റില്‍ നിന്നു ബിരിയാണി പാത്രങ്ങള്‍: അതില്‍ ബിരിയാണി മാത്രമല്ല - സ്വപ്ന
മുഖ്യമന്ത്രി ദുബായില്‍ പോയ സമയത്ത് ഒരു ബാഗില്‍ കറന്‍സി കടത്തിയിരുന്നതായും മുഖ്യമന്ത്രിക്കും കുടുംബത്തിനും ഈ സംഭവത്തില്‍ പങ്കുണ്ടെന്നുമായിരുന്നു സ്വപ്നയുടെ വെളിപ്പെടുത്തല്‍. ഇതുമായി ബന്ധപ്പെട്ട എല്ലാകാര്യങ്ങളും രഹസ്യമൊഴിയായി നല്‍കിയിട്ടുണ്ടെന്നും അവര്‍ പറഞ്ഞു. സ്വര്‍ണക്കടത്തിലും ഡോളര്‍ക്കടത്തിലും മുഖ്യമന്ത്രി പിണറായി വിജയന്‍, മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കര്‍, മുഖ്യമന്ത്രിയുടെ ഭാര്യ കമല, മകള്‍ വീണ, മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന സി എം രവീന്ദ്രന്‍, മുന്‍മന്ത്രി കെ ടി ജലീല്‍, നളിനി നെറ്റോ എന്നിവരുടെ ഇടപെടലും ഇവര്‍ എന്തൊക്കെ ചെയ്‌തെന്നുമുള്ളതാണ് രഹസ്യമൊഴിയായി നല്‍കിയിരിക്കുന്നതെന്ന് സ്വപ്ന പറഞ്ഞു.

'2016ല്‍ മുഖ്യമന്ത്രി ദുബായില്‍പോയ സമയത്താണ്
Full Story
  25-05-2022
സ്ത്രീധനം വാദിച്ചു വാങ്ങി ഭാര്യയെ മരണത്തിലേക്കു തള്ളിയ വിസ്മയയുടെ ഭര്‍ത്താവ് കിരണിന് സെല്‍ നമ്പര്‍ 5; തടവുപുള്ളി നമ്പര്‍ 5081
വിസ്മയ കേസില്‍ 10 വര്‍ഷം കഠിന തടവിനു ശിക്ഷിക്കപ്പെട്ട് പൂജപ്പുര സെന്‍ട്രല്‍ ജയിലിലെത്തിയ കിരണ്‍ കുമാറിന് അധികൃതര്‍ നല്‍കിയത് എട്ടാം നമ്പര്‍ ബ്ലോക്കിലെ അഞ്ചാം നമ്പര്‍ സെല്‍. ജയിലിലെ നമ്പര്‍ 5018. സെല്ലില്‍ കിരണ്‍ കുമാര്‍ മാത്രമാണുള്ളത്.

കൊല്ലം ജില്ലാ ജയിലിലായിരുന്ന കിരണ്‍ കുമാറിനെ ബുധനാഴ്ച രാവിലെയാണ് പൂജപ്പുരയിലെ സെന്‍ട്രല്‍ ജയിലിലെത്തിച്ചത്. നേരത്തേ വിചാരണഘട്ടത്തില്‍ കുറച്ചു നാള്‍ പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ കഴിഞ്ഞിട്ടുണ്ട്. സ്ത്രീധന മരണത്തിന്റെ പേരിലാണ് (ഐപിസി 304 ബി) കൂടിയ ശിക്ഷയായ 10 വര്‍ഷം കഠിന തടവ്. വിധിക്കെതിരെ ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് കിരണിന്റെ കുടുംബം. 2021 ജൂണ്‍ 21നാണ് സ്ത്രീധനപീഡനത്തെ തുടര്‍ന്ന് ഭര്‍ത്താവിന്റെ വീട്ടില്‍ വിസ്മയ ജീവനൊ
Full Story
  25-05-2022
യൂണിഫോമിനു പകരം തൊപ്പിയും ജൂബയുമിട്ട് കെഎസ്ആര്‍ടിസിയില്‍ ഡ്രൈവര്‍: ഫോട്ടോ വന്‍ വിവാദം: വിജിലന്‍സ് റിപ്പോര്‍ട്ട് പുറത്ത്
കെഎസ്ആര്‍ടിസി ബസില്‍ യൂണിഫോം ധരിക്കാതെ ഡ്രൈവര്‍ വാഹനമോടിച്ചു എന്ന രീതിയില്‍ പ്രചരിക്കുന്ന ചിത്രം തെറ്റിദ്ധാരണ പരത്തുന്നതാണെന്നു വിജിലന്‍സ് അന്വേഷണത്തില്‍ കണ്ടെത്തി. ഇങ്ങനെ ഒരു ചിത്രം പ്രചരിപ്പിക്കുന്നതായി ശ്രദ്ധയില്‍പെട്ടപ്പോള്‍ തന്നെ കെഎസ്ആര്‍ടിസി വിജിലന്‍സ് അന്വേഷണം ആരംഭിച്ചിരുന്നു. അന്വേഷണത്തില്‍, കെഎസ്ആര്‍ടിസി മാവേലിക്കര യൂണിറ്റിലെ ഡ്രൈവര്‍ പി.എച്ച്.അഷറഫ് മേയ് 24ന് തിരുവനന്തപുരം - മാവേലിക്കര സര്‍വീസില്‍ ഡ്യൂട്ടി നിര്‍വഹിക്കുന്നതിനിടെയാണ് തെറ്റിധാരണ പരത്തുന്ന രീതിയില്‍ ചിലര്‍ ചിത്രമെടുത്ത് പ്രചരിപ്പിച്ചതെന്നു കണ്ടെത്തി.

ജോലി ചെയ്യുമ്പോള്‍ യൂണിഫോം പാന്റിനു മുകളിലായി അഴുക്കു പറ്റാതിരിക്കുവാന്‍ മടിയില്‍ വലിയ ഒരു തോര്‍ത്ത് അഷറഫ് വിരിച്ചിരുന്നു. ഇത് പ്രത്യേക രീതിയില്‍
Full Story
[22][23][24][25][26]
 
-->




 
Close Window