Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sun 19th May 2024
ഫീച്ചര്‍ സ്‌പെഷ്യല്‍
  25-08-2022
നിപ്പ രോഗികളെ ചികിത്സിച്ച് വൈറസ് ബാധിച്ചു മരിച്ച നഴ്‌സ് ലിനിയുടെ ഭര്‍ത്താവിന്റെ ജീവിതത്തിലേക്ക് പുതിയൊരു യുവതി
നിപ്പ രോഗികളെ ചികിത്സിക്കുന്നതിനിടെ വൈറസ് ബാധിച്ച് മരിച്ച കോഴിക്കോട് പേരാമ്പ്ര സ്വദേശിനി നഴ്‌സ് ലിനിയുടെ ഭര്‍ത്താവ് സജീഷ് വിവാഹിതനാകുന്നു. അധ്യാപികയായ കൊയിലാണ്ടി സ്വദേശി പ്രതിഭയാണ് സജീഷിനു വധുവായെത്തുന്നത്. ഓഗസ്‌റ് മാസം 29ന് വടകര ലോകനാര്‍ക്കാവ് ക്ഷേത്രത്തിലാണ് വിവാഹം.

പ്രതിഭയെ ജീവിത സഖിയാക്കുന്ന വിവരം സജീഷ് ഫെയ്‌സ്ബുക്കിലൂടെയാണ് അറിയിച്ചത്. പുതിയ ജീവിതത്തിലേക്ക് കടക്കുകയാണെന്നും എല്ലാവരുടെയും അനുഗ്രഹം വേണമെന്നും സജീഷ് ഫെയ്‌സ്ബുക്കില്‍ കുറിക്കുകയുണ്ടായി. 2018ലാണ് പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ നഴ്‌സായിരുന്ന ലിനി നിപ്പ ബാധിച്ച് മരണപ്പെടുന്നത്.

സജീഷിന്റെ ഫെയ്‌സ്ബുക് കുറിപ്പ് ഇങ്ങനെ:
പ്രിയ സുഹൃത്തുക്കളെ,
ഞാനും മക്കളും പുതിയ ഒരു ജീവിതത്തിലേക്ക് കാലെടുത്തു വയ്ക്കുകയാണ്. റിതുലിനും
Full Story
  24-08-2022
ആത്മഹത്യക്കു മുന്‍പ് 15 തവണ കാമുകനെ വിളിച്ചു: നഗ്ന ഫോട്ടോ പുറത്തു വിടും എന്നു പേടിച്ചാണ് ശ്വേത ജീവനൊടുക്കിയത്
ഒഡീഷയില്‍ ടെക്കി യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ കാമുകനെതിരേ ഗുരുതര ആരോപണം. ഭദ്രക് സ്വദേശി ശ്വേത ഉത്കല്‍ കുമാരിയുടെ മരണത്തിലാണ് കാമുകനായ സൗമ്യജിത് മൊഹപാത്രയ്ക്കെതിരേ കുടുംബം പരാതി നല്‍കിയിരിക്കുന്നത്. പ്രണയത്തില്‍നിന്ന് പിന്മാറുകയാണെന്ന് പറഞ്ഞ ഇയാള്‍, സ്വകാര്യ ചിത്രങ്ങള്‍ പുറത്തുവിടുമെന്ന ഭീഷണി മുഴക്കിയിരുന്നതായി കുടുംബം ആരോപിച്ചു. ഇതേത്തുടര്‍ന്നാണ് ശ്വേത ജീവനൊടുക്കിയതെന്നും ഇവര്‍ പറയുന്നു.

ഫ്ളാറ്റില്‍നിന്ന് ശ്വേതയുടെ മൊബൈല്‍ ഫോണും ഡയറിയും പോലീസ് കണ്ടെടുത്തിരുന്നു. ഇതില്‍നിന്നാണ് സൗമ്യജിത്തുമായുള്ള ബന്ധത്തെക്കുറിച്ച് കൂടുതല്‍ തെളിവുകള്‍ ലഭിച്ചത്. മാത്രമല്ല, ജീവനൊടുക്കുന്നതിന് ഒരു മണിക്കൂര്‍ മുമ്പ് ശ്വേത കാമുകനെ 15 തവണ ഫോണില്‍ വിളിച്ചതായും കണ്ടെത്തി. എന്നാല്‍ ഇത്രയും തവണ
Full Story
  18-08-2022
സിവിക് ചന്ദ്രനെതിരായ ആദ്യകേസിലെ കോടതിയുടെ നിരീക്ഷണവും വിവാദത്തില്‍
ലൈംഗിക അതിക്രമക്കേസില്‍ എഴുത്തുകാരനും സാമൂഹിക പ്രവര്‍ത്തകനുമായ സിവിക് ചന്ദ്രന് മുന്‍കൂര്‍ ജാമ്യം അനുവദിച്ച സെക്ഷന്‍സ് കോടതിയുടെ ആദ്യ ഉത്തരവും വിവാദത്തില്‍. സിവിക് ചന്ദ്രനെതിരായ ആദ്യ കേസിലും കോടതി ജാമ്യം നല്‍കാനെടുത്ത നിലപാടിലാണ് വിമര്‍ശനം ഉയരുന്നത്.


ജാതിയില്ലെന്ന് എസ്എസ്എല്‍സി ബുക്കില്‍ രേഖപ്പെടുത്തിയ ആള്‍ക്കെതിരെ എസ് സി - എസ് ടി ആക്ട് നിലനില്‍ക്കില്ലെന്നാണ് കോടതി പറഞ്ഞത്. പട്ടികജാതിക്കാരിയാണെന്ന അറിവോടെയല്ല അതിക്രമം നടന്നത്. നിയമത്തിനു മുന്നില്‍ എല്ലാവരും തുല്യരാണെന്നും ജാതിരഹിത സമൂഹമാണ് ഭരണഘടനാ ശില്‍പികള്‍ ഉള്‍പ്പെടെ ലക്ഷ്യം വച്ചിരുന്നതെന്നാണ് കോടതിയുടെ നിരീക്ഷണം. അതിജീവിത കാര്യബോധമില്ലാത്തയാളല്ലെന്നും കോഴിക്കോട് ജില്ലാ സെഷന്‍സ് കോടതി ചൂണ്ടിക്കാട്ടി.

എഴുത്തുകാരിയും
Full Story
  09-08-2022
ആഫ്രിക്കയിലെ മസായ് വംശത്തിലുള്ള യുവാവുമായി പ്രണയത്തിലായ സ്വിസ് യുവതി അവരുടെ ഗോത്രത്തില്‍ ജീവിക്കാന്‍ തീരുമാനിച്ചു
ഒരിക്കല്‍ ആഫ്രിക്കയിലെ കെനിയയില്‍ വെച്ച് കണ്ട, തന്നെ ആകര്‍ഷിച്ച മസായ് ഗോത്രവര്‍ഗക്കാരനെ നേടാനായിരുന്നു കൊറീന്‍ അന്ന് തന്റെ ജീവിതം മാറ്റിവെച്ചത്. 'ദി വൈറ്റ് മസായ് ' എന്ന ഈ സ്വിസ്സ് യുവതിയുടെ ജീവചരിത്ര കഥയിലൂടെയാണ് കൊറീന്റെ ജീവിതത്തിന്റെ ഈ ഒരു വഴിത്തിരിവിനെ കുറിച്ച് ലോകം അറിയുന്നത്. കെനിയയില്‍ അവധിക്കാലം ആഘോഷിക്കാന്‍ വന്ന കോറീന്‍ എങ്ങനെ ഒരു ആഫ്രിക്കന്‍ ഗോത്രവര്‍ഗക്കാരനുമായി പ്രണയത്തിലായി എന്ന കഥ പറയുകയാണ് 'ദി വൈറ്റ് മസായ്' എന്ന പുസ്തകത്തിലൂടെ.

1960ല്‍ ജര്‍മനിയില്‍ ജനിച്ച് സ്വിറ്റ്സര്‍ലാന്റില്‍ ജീവിതം ആരംഭിച്ച കൊറീന്‍ തന്റെ കാമുകനായ മാര്‍ക്കോയുമായി ഒരു കെനിയന്‍ യാത്രയിലാണ് അവള്‍ ലെക്റ്റീന്‍ഗ ലേപമോറിജോ എന്ന സാംബുരു ട്രൈബല്‍ യോദ്ധാവിനെ കണ്ടുമുട്ടിയത്. പിന്നീട് തിരിച്ച്
Full Story
  28-07-2022
'ഞാന്‍ ആരാണെന്ന് അറിയാമോ?'' പ്രധാനമന്ത്രിയുടെ ചോദ്യം; ലോക്‌സഭയിലാണ് ജോലി അല്ലേ - കുട്ടിയുടെ മറുപടി
കുട്ടികളുമൊത്ത് സമയം ചെലവഴിക്കാന്‍ നേരം കണ്ടെത്തുന്ന വ്യക്തിയാണ് നരേന്ദ്ര മോദി. ഇത്തരം നിമിഷങ്ങളുടെ ഫോട്ടോകളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. ഇപ്പോള്‍ ബിജെപി എംപിയുടെ 8 വയസുകാരി മകളുമായി പ്രധാനമന്ത്രി നടത്തിയ കൂടിക്കാഴ്ച വാര്‍ത്തകളില്‍ നിറയുകയാണ്. പ്രധാനമന്ത്രിയും പെണ്‍കുട്ടിയും തമ്മിലുള്ള രസകരമായ സംഭാഷണമാണ് സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിങ്.


മധ്യപ്രദേശില്‍ നിന്നുള്ള ബിജെപി എംപി അനില്‍ ഫിറോജിയ കുടുംബത്തോടെ പ്രധാനമന്ത്രിയെ കാണാന്‍ പാര്‍ലമെന്റില്‍ എത്തിയിരുന്നു. 8 വയസ്സുള്ള മകള്‍ അഹാന ഫിറോജിയയും ഒപ്പമുണ്ട്. ഇതിനിടെ 'ഞാന്‍ ആരാണെന്ന് അറിയാമോ' എന്ന് പ്രധാനമന്ത്രി ചോദിച്ചു. പെണ്‍കുട്ടിയുടെ മറുപടി വളരെ രസകരമായിരുന്നു. ''എനിക്കറിയാം, നിങ്ങളാണ് മോദി ജി...എന്നും ടിവിയില്‍
Full Story
  20-07-2022
ഇന്ത്യയുടെ പൗരത്വം ഉപേക്ഷിക്കുന്നവരുടെ എണ്ണം വര്‍ധിച്ചതായി റിപ്പോര്‍ട്ട്. 2021ല്‍ 1,63,370 പേര്‍ ഇന്ത്യന്‍ പാസ്പോര്‍ട്ട് ഉപേക്ഷിച്ചതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ചൊവ്വാഴ്ച കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തുവിട്ട കണക്കുകളിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ഇന്ത്യയിലെ പൗരത്വം ഉപേക്ഷിച്ച് ഇന്ത്യക്കാരായ നിരവധി പേര്‍ സ്ഥിര താമസമാക്കാന്‍ യു.എസ് തെരഞ്ഞെടുത്തതായി റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ഇതില്‍ യു.എസ് പൗരത്വം ലഭിച്ച ഇന്ത്യക്കാരുടെ എണ്ണം 2020 ല്‍ 30,828 ല്‍ നിന്ന് 2021 ല്‍ 78,284 ആയി വര്‍ധിച്ചതായും രേഖയില്‍ പറയുന്നു.

2021ല്‍ 1,63,370 ഇന്ത്യക്കാരാണ് ഇന്ത്യന്‍ പാസ്പോര്‍ട്ട് ഉപേക്ഷിച്ചത്. 2019, 2020 വര്‍ഷങ്ങളില്‍ ഇത് 144017, 85256 എന്നിങ്ങനെയാണ്. ബഹുജന്‍ സമാജ് പാര്‍ട്ടി (ബി.എസ്.പി) എം.പി ഹാജി ഫസ്ലുര്‍ റഹ്മാന്‍ ലോക്‌സഭയില്‍
ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് മറുപടിയായി കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായിയാണ് ഇത് സംബന്ധിച്ച വിവരങ്ങള്‍ പങ്കുവെച്ചത്. 2019 മുതല്‍ രാജ്യത്ത് പൗരത്വം
Full Story
  17-07-2022
ബലമായി പിടിച്ച് ചുംബിച്ചെന്നു യുവ എഴുത്തുകാരിയുടെ പരാതി: സാഹിത്യകാരന്‍ സിവിക് ചന്ദ്രനെതിരെ കേസെടുത്തു
യുവ എഴുത്തുകാരി നല്‍കിയ ലൈംഗികാതിക്രമ പരാതിയില്‍ സാഹിത്യകാരന്‍ സിവിക് ചന്ദ്രനെതിരെ കേസെടുത്തു. കൊയിലാണ്ടി പൊലീസാണ് കേസെടുത്തത്. ഏപ്രിലിലാണ് സംഭവമുണ്ടായത്. യുവതിയുടെ പുസ്തക പ്രകാശനത്തിന് കൊയിലാണ്ടിയിലെ ഒരു വീട്ടില്‍ ഒത്തുകൂടിയിരുന്നു. പിറ്റേന്ന് രാവിലെ ഉറങ്ങുകയായിരുന്ന യുവതിയെ സിവിക് ചന്ദ്രന്‍ ബലമായി പിടിച്ച് ചുംബിച്ചെന്നാണ് പരാതി.


പുസ്തക പ്രകാശനത്തിന് പബ്ലിഷറെ കണ്ടെത്തുന്നതിനായി യുവതി നേരത്തേ സിവിക് ചന്ദ്രനെ സമീപിച്ചിരുന്നു. അതിനുശേഷം യുവതിയുടെ ഫോണിലേക്ക് വിളിച്ചും മെസേജ് അയച്ചും നിരന്തരം ശല്യം ചെയ്തതായും പരാതിയില്‍ പറയുന്നു. പട്ടികജാതിക്കാര്‍ക്കെതിരായ അതിക്രമം തടയുന്ന ജാമ്യമില്ലാ വകുപ്പു കൂടി ചേര്‍ത്താണു കേസ് രജിസ്റ്റര്‍ ചെയ്തതെന്നു കൊയിലാണ്ടി പൊലീസ് അറിയിച്ചു.

സിവിക്
Full Story
  10-07-2022
നടി ആക്രമിക്കപ്പെട്ട കേസ്: ദിലീപിന് അറിഞ്ഞോ അറിയാതെയോ പങ്കുണ്ടെന്ന് കരുതുന്നില്ല - മുന്‍ ഡിജിപി ആര്‍. ശ്രീലേഖ
ദിലീപിന്റെ പെട്ടെന്നുള്ള ഉയര്‍ച്ചയില്‍ പലര്‍ക്കും അസൂയ ഉണ്ടായിരുന്നു. അയാള്‍ ചെയ്തിരുന്ന പല കാര്യങ്ങളിലും അന്ന് വളരെ ശക്തരായ പലര്‍ക്കും എതിര്‍പ്പുണ്ടായിരുന്നു. അത്തരമൊരു സാഹചര്യത്തില്‍ ദിലീപിന്റെ പേര് കേസില്‍ പറയുമെന്ന് തനിക്ക് തോന്നിയിരുന്നുവെന്ന് ശ്രീലേഖ വെളിപ്പെടുത്തുന്നു. 'സസ്‌നേഹം ശ്രീലേഖ' എന്ന യൂട്യൂബ് ചാനലിലൂടെയാണ് ശ്രീലേഖയുടെ പ്രതികരണം. പള്‍സര്‍ സുനിയും ദിലീപും കണ്ടതിന് തെളിവോ രേഖയോ ഇല്ലെന്നും കേസ് നിലനില്‍ക്കില്ല എന്ന ഘട്ടം വന്നപ്പോള്‍ യാതൊരു അടിസ്ഥാനവുമില്ലാത്ത വെറും ഊഹാപോഹങ്ങളുമായി എത്തിയ ബാലചന്ദ്രകുമാറിനെപ്പോലുള്ള സാക്ഷികളെക്കൊണ്ട് മാധ്യമങ്ങളുടെ സഹായത്താല്‍ കേസ് അട്ടിമറിക്കാന്‍ ശ്രമിച്ചുവെന്നും ശ്രീലേഖ പറയുന്നു.

''കേസിലെ ആറ് പ്രതികള്‍ നേരത്തെ
Full Story
[21][22][23][24][25]
 
-->




 
Close Window