Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Mon 06th May 2024
ഫീച്ചര്‍ സ്‌പെഷ്യല്‍
  09-05-2022
സാമ്പത്തികമായി തകര്‍ന്ന ശ്രീലങ്കയില്‍ പ്രക്ഷോഭങ്ങള്‍; അക്രമങ്ങള്‍: ഒടുവില്‍ പ്രധാനമന്ത്രി രാജിവച്ചു
ശ്രീലങ്കന്‍ പ്രധാനമന്ത്രി മഹിന്ദ രജപക്‌സെ രാജിവെച്ചു. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതിന് പിന്നാലെ പ്രതിഷേധം ശക്തമായ സാഹചര്യത്തിലാണ് രാജിയെന്ന് ശ്രീലങ്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 76കാരനായ മഹിന്ദ രാജപക്‌സെ രാജിവയ്ക്കണമെന്ന് സ്വന്തം പാര്‍ട്ടിയായ ശ്രീലങ്ക പൊതുജന പേരാമുന (എസ്എല്‍പിപി) യില്‍നിന്നു തന്നെ സമ്മര്‍ദ്ദമുണ്ടായിരുന്നു. സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം രൂക്ഷമായിട്ടും രാജിവെയ്ക്കില്ലെന്ന നിലപാടായിരുന്നു രാജപക്‌സെ സഹോദരങ്ങളായ പ്രസിഡന്റ് ഗോട്ടബയ രാജപക്‌സെയും മഹിന്ദ രാജപക്‌സെയും സ്വീകരിച്ചുവന്നത്.


നേരത്തെ മഹിന്ദ രാജപക്‌സെയുടെ അനുകൂലികള്‍ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭകരെ ആക്രമിച്ചിരുന്നു. ഇതില്‍ 16 പേര്‍ക്കു പരുക്കേറ്റതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്
Full Story
  25-04-2022
കേരള സര്‍ക്കാര്‍ ആദ്യമായി നിര്‍മിച്ച ജയില്‍; എട്ട് ഏക്കര്‍ സ്ഥലത്ത് മൂന്നു നില കെട്ടിടം: 750 പ്രതികളെ പാര്‍പ്പിക്കാം
കേരളത്തിലെ നാലാമത്തേതും സംസ്ഥാന സര്‍ക്കാര്‍ നിര്‍മിച്ച ആദ്യത്തേതുമായ സെന്‍ട്രല്‍ ജയില്‍ പദ്ധതി ഉദ്ഘാടനത്തിന് ഒരുങ്ങി. തവനൂര്‍ കൂരടയില്‍ ജയില്‍ വകുപ്പിനു കീഴിലുള്ള 8 ഏക്കര്‍ ഭൂമിയില്‍ 3 നിലകളിലായി നിര്‍മിച്ച സെന്‍ട്രല്‍ ജയില്‍ സമുച്ചയം മേയ് ആദ്യവാരത്തില്‍ ഉദ്ഘാടനം ചെയ്യാനാണു ശ്രമം. സംസ്ഥാന സര്‍ക്കാരിന്റെ നൂറുദിന പദ്ധതിയില്‍ ഉള്‍പ്പെടുത്തി പൂര്‍ത്തിയാക്കിയ സെന്‍ട്രല്‍ ജയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യുമെന്നാണ് സൂചന. മുഖ്യമന്ത്രിയുടെ സമയം ലഭിക്കാനുള്ള ശ്രമത്തിലാണ് ജയില്‍ വകുപ്പ്.

35 കോടിയോളം രൂപ ചെലവഴിച്ചാണ് നിര്‍മാണം പൂര്‍ത്തിയാക്കിയത്. ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായിരിക്കേ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് നിര്‍മാണം ആരംഭിച്ച പദ്ധതിയാണിത്. ആദ്യം ജില്ലാ ജയിലായി
Full Story
  25-04-2022
വേള്‍ഡ് ട്രേഡ് സെന്ററിനു ശേഷം മറ്റൊരു ആക്രമണത്തിന് ബിന്‍ ലാദന്റെ പദ്ധതി: അമേരിക്കന്‍ നേവിയുടെ വെളിപ്പെടുത്തല്‍
2001 സെപ്റ്റംബര്‍ 11ലെ വേള്‍ഡ് ട്രേഡ് സെന്റര്‍ ഭീകരാക്രമണത്തിനു പിന്നാലെ രണ്ടാമതൊരു ആക്രമണത്തിനുകൂടി അല്‍ ഖായിദ തലവന്‍ ഉസാമ ബിന്‍ ലാദന്‍ പദ്ധതിയിട്ടിരുന്നതായി റിപ്പോര്‍ട്ട്. യുഎസ് നേവി സീലിന്റെ ഡീക്ലാസ്സിഫൈ ചെയ്ത രേഖകള്‍ ഉദ്ധരിച്ച് യുഎസ് മാധ്യമമായ സിബിഎസ് ന്യൂസ് ആണ് ലാദന്റെ ആക്രമണ പദ്ധതിയെക്കുറിച്ചുള്ള രഹസ്യവിവരം പുറത്തുവിട്ടത്.

9/11ന് ശേഷം യാത്രാ വിമാനങ്ങള്‍ക്കു പകരം സ്വകാര്യ ജെറ്റുകള്‍ ഉപയോഗിച്ച് തുടര്‍ ആക്രമണങ്ങള്‍ നടത്തണമെന്നായിരുന്നു ലാദന്റെ നിര്‍ദേശം. യുഎസിലെ റെയില്‍വേ പാളങ്ങളില്‍ 12 മീറ്ററോളം മുറിച്ചുകളഞ്ഞ് അപകടങ്ങള്‍ ഉണ്ടാക്കണമെന്നും നൂറുകണക്കിന് ആളുകളെ ഇതുവഴി കൊല്ലാമെന്നും ലാദന്‍ പദ്ധതിയിട്ടിരുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു. 9/11 ആക്രമണത്തിനു പിന്നാലെ യുഎസ്
Full Story
  19-04-2022
ജോയ്‌സന ക്രിസ്തുമത വിശ്വാസിയാണ്; ഞാന്‍ അതില്‍ ഇടപെടില്ല: ഷെജിന്റെ പ്രതികരണം: മകള്‍ കഴുകന്‍ കൂട്ടത്തിലാണെന്ന് ജോയ്‌സ്‌നയുടെ പിതാവ്
പ്രതികരണവുമായി കോടഞ്ചേരിയിലെ ജോയ്‌സനയും ഷെജിനും രംഗത്ത്. ഞാന്‍ മതവിശ്വാസിയല്ല, ജോയ്‌സന ക്രിസ്തുമത വിശ്വാസിയാണെന്നും , മരണം വരെ അവള്‍ക്ക് അതില്‍ തുടരാം, താന്‍ അതില്‍ ഇടപെടില്ലെന്നും അത് ജോയ്‌സനയുടെ വ്യക്തിപരമായ കാര്യമാണെന്നും ഷെജിന്‍ പ്രതികരിച്ചു.


പ്രായപൂര്‍ത്തിയായ ഒരാള്‍ക്ക് സ്വന്തമായി
Full Story
  19-04-2022
ദിലീപിന്റെ കേസില്‍ അന്വേഷണത്തിന് കോടതി കൂടുതല്‍ സമയം അനുവദിച്ചു: അരിച്ചു പെറുക്കി അന്വേഷണത്തിന് ക്രൈംബ്രാഞ്ച്
നടിയെ ആക്രമിച്ച കേസിന്റെ തുടരന്വേഷണത്തിനു ഹൈക്കോടതി കൂടുതല്‍ സമയം അനുവദിച്ചു. ഒന്നര മാസം കൂടിയാണ് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് അനുവദിച്ചിരിക്കുന്നത്. മേയ് മുപ്പതിന് മുന്‍പ് അന്വേഷണം പൂര്‍ത്തിയാക്കണമെന്നാണ് നിര്‍ദേശം. ഇനി കൂടുതല്‍ സമയം അനുവദിക്കില്ലെന്നും ഇക്കാര്യത്തില്‍ ഡിജിപി ഉറപ്പ് നല്‍കണമെന്നും
Full Story
  13-04-2022
അമ്മയുടെ സുഹൃത്ത് സ്ഥിരമായി വീട്ടിലെത്തി: ഒടുവില്‍ ഒമ്പതു വയസ്സുള്ള കുഞ്ഞിനെ ലൈംഗികമായി പീഡിപ്പിച്ചു: അറസ്റ്റിലായത് ഷിജാം
ഒന്‍പതു വയസ് പ്രായമുള്ള പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പ്രതിയെ അറസ്റ്റു ചെയ്തു. കല്ലിയൂര്‍ കുരുമി മൈത്രി നഗറില്‍ വാടകയ്ക്കു താമസിക്കുന്ന ഷിജാം (42) ആണു പിടിയിലായത്. പെണ്‍കുട്ടിയുടെ മാതാവിന്റെ സുഹൃത്താണു പ്രതി. രഹസ്യവിവരത്തെ തുടര്‍ന്ന് അറസ്റ്റു ചെയ്ത പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു.
Full Story
  05-04-2022
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ.വി. തോമസിനെ സിപിഎമ്മിന്റെ പാര്‍ട്ടി സെമിനാറില്‍ ഉള്‍പ്പെടുത്തി
സിപിഐഎം പാര്‍ട്ടി കോണ്‍ഗ്രസിന്റെ സെമിനാറില്‍ പങ്കെടുക്കുന്നവരില്‍ കെ.വി.തോമസിനെ ഉള്‍പ്പെടുത്തി സിപിഐഎം നേതൃത്വം. ഒടുവില്‍ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പിലും കെ.വി.തോമസിന്റെ പേര് ഉള്‍പ്പെടുത്തി. സിപിഐഎം സെമിനാറില്‍ പങ്കെടുക്കുന്നതിന് നേതാക്കള്‍ക്ക് എഐസിസി വിലക്കേര്‍പ്പെടുത്തിയിരുന്നു.
Full Story
  30-03-2022
അന്വേഷണത്തിന്റെ പേരില്‍ 84 വയസുള്ള അമ്മയുടെ മുറിയില്‍ പോലും അന്വേഷണസംഘം കയറിയിറങ്ങുന്നു: ദിലീപ്
കുടുംബത്തെ കൂട്ടത്തോടെ പ്രതികളാക്കുന്ന സമീപനമാണ് അന്വേഷണസംഘം സ്വീകരിക്കുന്നതെന്ന് ദിലീപ് . അന്വേഷണത്തിന്റെ പേരില്‍ 84 വയസുള്ള അമ്മയുടെ മുറിയില്‍ പോലും അന്വേഷണസംഘം കയറിയിറങ്ങുകയാണെന്നും ദിലീപ് ആരോപിച്ചു. നടിയെ ആക്രമിച്ച കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥരെ കൊലപ്പെടുത്താന്‍ ദിലീപ് ഗൂഢാലോചന നടത്തിയെന്ന
Full Story
[23][24][25][26][27]
 
-->




 
Close Window