Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 18th May 2024
 
 
ഫീച്ചര്‍ സ്‌പെഷ്യല്‍
  Add your Comment comment
108 അടി ഉയരത്തില്‍ ശങ്കരാചാര്യരുടെ ശില്‍പത്തിന്റെ നിര്‍മാണം പൂര്‍ത്തിയായി: 2000 കോടി രൂപ ചെലവില്‍ നിര്‍മിച്ച പ്രതിമ അനാച്ഛാദനം ഉടന്‍
Text By: Team ukmalayalampathram
ഭോപ്പാല്‍ ഓംകാരേശ്വരില്‍ അനാച്ഛാദനത്തിനൊരുങ്ങി ആദിശങ്കരാചാര്യരുടെ പ്രതിമ. മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ സെപ്റ്റംബര്‍ 21 ന് അനാച്ഛാദനം ചെയ്യും. രണ്ടായിരം കോടിയോളം രൂപ ചെലവഴിച്ച് 108 അടി ഉയരത്തില്‍ നിര്‍മിച്ചതാണ് ആദിശങ്കരാചാര്യരുടെ പ്രതിമ.
നര്‍മ്മദാ നദിയുടെ തീരത്തു സ്ഥിതി ചെയ്യുന്ന ഓംകാരേശ്വറിലാണ് പ്രതിമ നിര്‍മിച്ചിരിക്കുന്നത്. എന്‍ ഡി ടി വി ഉള്‍പ്പെടെയുള്ള ദേശീയ മാധ്യമങ്ങളാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയുന്നത്.സെപ്റ്റംബര്‍ 18 ന് നടത്താനിരുന്ന അനാച്ഛാദന കര്‍മ്മം കനത്ത മഴ കാരണം, സെപ്റ്റംബര്‍ 21 ലേക്ക് പുനഃക്രമീക്കുകയായിരുന്നുവെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

36 ഏക്കര്‍ ഭൂമിയില്‍ അദ്വൈത ലോക് എന്ന പേരില്‍ മ്യൂസിയവും വേദാന്ത ഇന്‍സ്റ്റിറ്റ്യൂട്ടും സ്ഥാപിച്ചിട്ടുണ്ട്. 2000 കോടിയുടേതാണു പദ്ധതി.ആദിശങ്കരാചാര്യരുടെ 12-ാം വയസ്സിലെ രൂപമാണ് പ്രതിമയ്ക്ക് നല്‍കിയിരിക്കുന്നത്. 'ഏകത്വത്തിന്റെ പ്രതിമ' എന്നാണ് പേരുനല്‍കിയിരിക്കുന്നത്.

ഏകദേശം 28 ഏക്കറില്‍ വ്യാപിച്ചുകിടക്കുന്ന 'ഏകാത്മധാം' എന്ന ശങ്കരാചാര്യരുടെ പ്രതിമ നിര്‍മിക്കാന്‍ ഏകദേശം 2,141 കോടി രൂപയാണ് ചെലവായെന്നാണ് റിപ്പോര്‍ട്ടുകള്‍. സംസ്ഥാനത്തിന്റെ വിനോദസഞ്ചാരമേഖലയിലും പ്രതിമ വലിയ മാറ്റം വരുത്തുമെന്നാണ് കണക്കുകൂട്ടല്‍.
 
Other News in this category

 
 




 
Close Window